ഏലാ നീ ദയരാഡു


പ്രധാനമായും കൃതികളുടെ അർത്ഥം
അറിയാൻ വേണ്ടിയാണ് ഇത് ചെയ്യുന്നത്. പലരും പാട്ടു പഠിച്ച് പാടുമെങ്കിലും പാടുന്നതിന്റെ അർത്ഥം എന്താണെന്ന് അവരോട് ചോദിച്ചാൽ 99 ശതമാനവും കൈമലർത്തിക്കാണിക്കും. ഇതുകൊണ്ട് ആർക്കെങ്കിലും ഉപകാരപ്പെടുമെങ്കിൽ സന്തോഷം. കൃതികളിലെ വരികളുടെ അർത്ഥം നെറ്റിൽ തപ്പാൻ മെനക്കെടാൻ വയ്യാത്തവർക്കായി ഞാൻ ഇത് ഡെഡികേറ്റ് ചെയ്യുന്നു.ഇത്തരമൊരെണ്ണം എഴുതാൻ ഇന്റർനെറ്റിൽ  വിവരങ്ങൾ കൊണ്ടിട്ടുതന്ന് സഹായിച്ച എല്ലാർക്കും കടപ്പാട്.

 

കൃതി : ഏലാ നീ ദയരാഡു

കർത്താവ് : ത്യാഗരാജഭാഗവതർ

രാഗം : അഠാണ

 

29ആം മേളകർത്താ രാഗമായ ശങ്കരാഭരണത്തിന്റെ ജന്യമായ രാഗമാണിത്. ഇതിൽ 2 അന്യസ്വരങ്ങൾ വരുന്നുണ്ട്. ജനകരാഗത്തിലില്ലാത്ത സ്വരങ്ങൾ ജന്യരാഗത്തിൽ വന്നാൽ അവയെ ഭാഷാംഗരാഗങ്ങൾ എന്നാണ് വിളിക്കുക. അഠാണ ഒരു വക്രരാഗം കൂടിയാണ്. അവരോഹണത്തിൽ എട്ടുസ്വരങ്ങൾ വരുന്നതായിക്കാണാം. ശുദ്ധമദ്ധ്യമം കഴിഞ്ഞ് പഞ്ചമം ആവർത്തിക്കുന്നുണ്ടിതിൽ. ഇതിന്റെ ആലാപന സമയം കൊടുത്തിരിക്കുന്നത് എട്ടാമത്തെ പ്രഹാരത്തിൽ അതായത് അർദ്ധരാത്രി 12 മണി മുതൽ പുലർച്ചെ 3 മണി വരെയാണ് (പൂവങ്കോഴി കൂവുന്നത് അഠാണയിലാണോന്ന് ഒരു സംശയം!) ദർബാറിയുമായി സാമ്യം ഈ രാഗത്തിനു കാണുന്നുണ്ട്. ഉത്തരാംഗ പ്രധാനമായ ഇതിന്റെ വർണ്ണം വീരരസമാണെന്ന് പറയാം. ഓട്ടംതുള്ളലിലും കഥകളിയിലും സുലഭമായി ഈ രാഗം ഉപയോഗിക്കുന്നുണ്ട്. ദേവീ ദേവന്മാർ പ്രത്യക്ഷപ്പെടുമ്പോൾ, അവർ എഴുന്നള്ളുമ്പോൾ, അവരുടെ അപദാനങ്ങളെക്കുറിച്ചു വർണ്ണിക്കുമ്പോഴുമൊക്കെ പ്രൌഢമായ ഈ രാഗം ഉചിതമാണ്. സ്വാതിതിരുനാളിന്റെ ‘കാന്താ തവ പിഴ ഞാൻ’ എന്ന മോഹിനിയാട്ട പദം ഇതിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഷഡ്ജം, ചതുശ്രുതി ഋഷഭം, ശുദ്ധമദ്ധ്യമം, പഞ്ചമം, നിഷാദം എന്നിവ ആരോഹണത്തിലും ഷഡ്ജം, കാകളി നിഷാദം, ചതുശ്രുതി ധൈവതം, പഞ്ചമം, ശുദ്ധമധ്യമം, വീണ്ടും പഞ്ചമം (വക്രം), അന്തര ഗാന്ധാരം, ചതുശ്രുതി ഋഷഭം അവരോഹണത്തിലും വരുന്നു. (ഷഡ്ജ (സ)ത്തിനും പഞ്ചമ (പ)ത്തിനും അവാന്തര വിഭാഗങ്ങളില്ല. അപ്പോൾ അവ 2 എണ്ണം. രി, ധ, ഗ, നി ഇവയ്ക്ക് മൂന്നു വീതമുണ്ട്. അപ്പോൾ 4 x 3 = 12. മധ്യമം 2. അങ്ങനെ 2 + 12 + 2 ആകെ 16 സ്വരങ്ങൾ കർണ്ണാടക സംഗീതത്തിൽ വരുന്നുണ്ട്. ഹിന്ദുസ്ഥാനിയിലും പടിഞ്ഞാറൻ രീതിയിലും 12 സ്വരങ്ങൾ മാത്രമേയുള്ളൂ. ഒരേ ശ്രുതിയിലുള്ള സ്വരസ്ഥാനങ്ങൾ രി എന്നോ ഗ എന്നോ പാടാവുന്നതാണ്. അതുപോലെ തന്നെയാണ് നി യുടേയും ധ യുടേയും കാര്യം. ചതുശ്രുതി ഋഷഭവും ശുദ്ധ ഗാന്ധാരവും ഒരു ഗണത്തിൽ പെടുത്താം. സദ്ശ്രുതി ഋഷഭവും സാധാരണ ഗാന്ധാരവും അതുപോലെ പെടുത്താം. ചതുശ്രുതി ധൈവതവും ശുദ്ധ നിഷാദവും, സദ്ശ്രുതി ധൈവതവും കൈഷിക നിഷാദവും ഇതുപോലെ തന്നെ. അപ്പോൾ 16 ൽ 4 കുറവു വന്ന് 12 ആകുന്നു.) താഴെക്കൊടുത്തിരിക്കുന്ന പട്ടിക നോക്കിയാൽ രി2, മ1, ഗ3 തുടങ്ങിയവയുടെ 1, 2, 3 ഇവകൾ എന്തിനെ സൂചിപ്പിക്കുന്നതാണെന്ന് മനസ്സിലാക്കാം.

 

 

രി, ധ

നി

1

ശുദ്ധ

ശുദ്ധ

ശുദ്ധ

ശുദ്ധ

2

ചതുശ്രുതി

പ്രതി

സാധാരണ

കൈഷിക

3

സത്ശ്രുതി

 

അന്തര

കാകളി

 

ഈ രാഗം ബേസ് ചെയ്ത് ധാരാളം സിനിമാ ഗാനങ്ങൾ ചെയ്തിട്ടുണ്ട്. ഗായകനും ശ്രീ ദേവരാജശിഷ്യനുമായ വിജേഷ് ഗോപാൽ അഭിപ്രായപ്പെട്ടതുപോലെ ലളിതഗാനങ്ങൾ പൂർണ്ണമായും ഒരു രാഗത്തിൽ തന്നെ നിബദ്ധമായിരിക്കണമെന്നില്ല. ഏതെങ്കിലും ഒരു രാഗം ബേസ് ചെയ്തുകൊണ്ട് അന്യസ്വരങ്ങൾ അതിൽ സന്നിവേശിപ്പിക്കാറുണ്ട് സാധാരണയായി. അതിനാൽ പൂർണ്ണമായും രാഗം മനസ്സിലാക്കണമെങ്കിൽ കീർത്തനങ്ങളേയോ പദങ്ങളേയോ ആശ്രയിച്ചേ മതിയാകൂ. എന്നാൽ സ്വരങ്ങളെക്കുറിച്ചോ അതിന്റെ ശാസ്ത്രീയതയെക്കുറിച്ചോ ധാരണയില്ലാത്ത സാധാരണക്കാർക്ക് ഒരു രാഗം ആകെ മൊത്തം എങ്ങനെയുണ്ടെന്നറിയാൻ സിനിമാഗാനങ്ങൾ ഒരു പരിധിവരെ സഹായകമാകുമെന്നാണ് എന്റെ അഭിപ്രായം. ഈ കീർത്തനം തന്നെ സാഗരസംഗമം എന്ന ചിത്രത്തിൽ ജാനകി ആലപിക്കുന്നുണ്ട്. എം. എസ്. വി ചിട്ടപ്പെടുത്തിയ ‘നാടൻ പാട്ടിന്റെ മടിശ്ശീല കിലുങ്ങിയ നാട്ടിൻപുറമൊരു യുവതി’ എന്ന ഗാനത്തിന്റേയും ഇന്നലെ എന്ന ചിത്രത്തിലെ ‘നീ വിൺ പൂ പോൽ’ (പെരുമ്പാവൂർ രവീന്ദ്രനാഥ്) എന്ന ഗാനത്തിന്റേയും അടിസ്ഥാനം ഈ രാ‍ഗമാണ്. ഗാനമെന്ന ചിത്രത്തിലെ ആലാപനം എന്ന ഗാനത്തിലെ ‘താരാപഥത്തെ നയിക്കുമീ താളം’ എന്ന ചരണം നല്ലൊരുദാഹരണമാണ്. ത്യാഗരാജസ്വാമികളുടെ രാ രാ രഘുവീരാ, അനുപമഗുണ തുടങ്ങിയ കൃതികളും ദീക്ഷിതരുടെ ശ്രീ ദക്ഷിണാമൂർത്തിം സദാ, ശ്രീ വൈദ്യനാഥം തുടങ്ങിയ കീർത്തനങ്ങളും ഈ രാഗത്തിലുണ്ട്.

 

Aroh:

സ രി2 മ1 പ നി3 സ      

Avroh:

സ നി3 ധ2 പ മ1 പ ഗ3 രി2 സ   

 

ഈ ഗാനത്തിന്റെ പിറവിയെക്കുറിച്ചൊരു കഥയുണ്ട്. ശ്രീരാമഭക്തനായിരുന്നു ത്യാഗരാജസ്വാമികൾ. അദ്ദേഹത്തിന്റെ കീർത്തനങ്ങൾ മിക്കവയും രാമനെക്കുറിച്ചുള്ളതായിരുന്നു. കുടുംബം ഭാഗം വച്ചതിനു ശേഷം കൈവന്നു ചേർന്ന നാമമാത്രമായ ധനം പെട്ടെന്നു തീർന്നുപോകയാൽ തന്റെ കുടുംബം പോറ്റുവാൻ അദ്ദേഹം ഭിക്ഷയെടുക്കാനാരംഭിച്ചു. ഈ സമയത്താണ് അദ്ദേഹം കാഞ്ചീപുരത്തു നിന്നു വന്ന യോഗിവര്യനായ രാമകൃഷ്ണയതീന്ദ്രനുമായി സന്ധിക്കുന്നത്. ത്യാഗരാജന്റെ രാമഭക്തി കണ്ട് യോഗി അദ്ദേഹത്തിന് വിശിഷ്ടമായ ഒരു ശ്രീരാമ മന്ത്രം ഉപദേശിക്കുകയും ആ മന്ത്രം 96 കോടി ഉരു ജപിച്ച് സിദ്ധിവരുത്താൻ കൽ‌പ്പിക്കുകയും ചെയ്തു. അതുപ്രകാരം തിരുവയ്യാറിലെ ദക്ഷിണകൈലാസ ക്ഷേത്രത്തിലെത്തി ഈ മന്ത്രം ഉരുക്കഴിക്കാൻ ആരംഭിച്ചു. അങ്ങനെ 21 വർഷം കൊണ്ട് അദ്ദേഹം ഇത് 96 കോടി ഉരു ഭക്തിപുരസ്സരം ജപിച്ചു തീർത്തെന്നും എന്നിട്ടും രാമദർശനം ലഭിക്കാത്തതിൽ ദുഃഖിതനായ അദ്ദേഹം എല്ലാം മറന്ന് “ഏലാ നീ ദയ രാദൂ പരാകു ജേസേവേല സമയമു കാദൂ” എന്നു പാടിയെന്നും ഗാനത്തിന്റെ ഒടുവിൽ ശ്രീരാമൻ സീതാലക്ഷ്മണഭരതശത്രുഘ്നഹനൂമദ് സമേതനായി ദർശനം നൽകിയെന്നുമാണ് ഐതീഹ്യം. ഇത് അദ്ദേഹത്തിന്റെ ലക്ഷണപൂർണ്ണമായ ആദ്യത്തെ കൃതിയാണെന്ന് വിശ്വസിക്കപ്പെടുന്നു.

 

സത്യം പറഞ്ഞാൽ ഈ കീർത്തനം ഒരു ഒന്നൊന്നരരണ്ട് കീർത്തനമാണ്! അരണ്ടവെളിച്ചത്തിൽ നിശ്ശബ്ദമായ അന്തരീക്ഷത്തിൽ മിഴികൾ പൂട്ടിയിരുന്ന് ഇത് കേട്ടിരുന്നാൽ അവാച്യമായ ഒരനുഭൂതിയാൽ നമ്മുടെ ഉള്ളും കണ്ണും നിറയുന്നത് അറിയാൻ കഴിയും. മനസ്സ് എത്ര സംഘർഷഭരിതമാണെങ്കിൽ കൂടിയും ഈ ഗാനം കേട്ടുകഴിയുമ്പോഴേക്കും എല്ലാം ശാന്തമായിരിക്കും. പദങ്ങളുടെ അർത്ഥമറിയാതെ ഇതാസ്വദിക്കുന്നവനും ഇത്തരത്തിൽ അനുഭവവേദ്യമാകുന്നുണ്ടെങ്കിൽ അത് ഭക്തിയുടെയല്ല മറിച്ച് സംഗീതമെന്ന ഭാഷ-കാലാതീതമായ ഉദാത്ത കല നമ്മുടെ ഹൃദയത്തിലേക്കൊഴുക്കിവിടുന്ന അനവദ്യമായ അനുഭൂതിയുടെ അനുരണണനങ്ങളാലാണെന്നു നമുക്ക് തിരിച്ചറിയാം. അതുപകരുന്ന അവാച്യമായ ആനന്ദം ആസ്വദിക്കാൻ ഭാഗ്യം ചെയ്ത മനുഷ്യാ, നീയാണ് ജീവിവർഗ്ഗങ്ങളിൽ വച്ച് ഏറ്റവും ഉദാത്തമായ സൃഷ്ടി!!!

 

പല്ലവി

ഏല നീ ദയ രാദു പരാകു
ജേസേവേല സമയമു കാദു

Why (Ela) You (nI) (literally Your) would not deign to show (rAdu) (literally come) mercy (daya) on me? Why (Ela) are You unconcerned (parAku jEsEvu) (jEsEvEla) towards me? This is not (kAdu) appropriate time (samayamu) to be so.

 

അനുപല്ലവി

ബാല കനക മയ ചേല സുജന
പരിപാല ശ്രീ രമാ ലോല വിധൃത ശര
ജാല ശുഭദ കരുണാലവാല ഘന
നീല നവ്യ വന മാലികാഭരണ

O Youth (bAla) wearing golden (kanaka) hued (maya) garments (cEla)! O Nourisher (paripAla) of virtuous people (sujana)! O Lord Enamoured (lOla) by lakshmI (SrI ramA)! O Wielder (vidhRta) of multitude (jAla) of arrows (Sara)! O Bestower (da) of Auspiciousness (Subha) (Subhada)! O Ocean (AlavAla) of mercy (karuNA) (karuNAlavAla)! O dark-Blue hued (nIla) like rain-cloud (ghana)! O Lord adorned (AbharaNa) with (ever) fresh (navya) vana mAlA (mAlika) (mAlikAbharaNa)!

ചരണം
1
രാരാ ദേവാദി ദേവ രാരാ മഹാനുഭാവ
രാരാ രാജീവ നേത്ര രഘു വര പുത്ര
സാരതര സുധാ പൂര ഹൃദയ
പരിവാര ജലധി ഗംഭീര ദനുജ
സംഹാര മദന സുകുമാര ബുധ ജന
വിഹാര സകല ശ്രുതി സാര നാദുപൈ

Deign to come (rArA), O Primitive Lord (Adi dEva) of even celestials (dEva) (dEvAdi)! Deign to come (rArA), O Noble Minded (mahAnubhAva)! Deign to come (rArA), O Lotus (rAjIva) eyed (nEtra)! O Blessed (vara) Descendant (putra) (literally son) of King raghu! O Excellent Lord (sAratara)! O Lord with retinue (parivara) whose hearts (hRdaya) are brimming (pUra) with nectar (sudhA) (of bliss) (because of Your proximity)! O Majestic (gambhIra) like ocean (jaladhi)! O Slayer (samhAra) of asuras (danuja)! O Handsome Youth (sukumAra) like cupid (madana)! O Lord resident (vihAra) in the hearts (or minds) of wise (budha jana)! O Essence (sAra) of all (sakala) vEdas (Sruti)!

2
രാജാധി രാജ മുനി പൂജിത പാദ രവി
രാജ ലോചന ശരണ്യ അതി ലാവണ്യ
രാജ ധര നുത വിരാജ തുരഗ സുര
രാജ വന്ദിത പദാജ ജനക ദിന
രാജ കോടി സമ തേജ ദനുജ ഗജ
രാജ നിചയ മൃഗ രാജ ജലജ മുഖ

O Overlord (adhi rAja) of kings (rAja) (rAjAdhi)! O Lord whose feet (pAda) are worshipped (pUjita) by sages (muni)! O Lord who has Sun (ravi) and Moon (rAja) as eyes (lOcana)! O Refuge (SaraNya) of all! O Most (ati) Handsome (lAvaNya) One! O Lord praised (nuta) by Lord Siva – one who wears (dhara) digit of moon (rAja)! O Lord speeding (turaga) on garuDa (virAja)! O Lord whose feet (pada) are saluted (vandita) by indra – Lord (rAja) of celestials (sura)! O Father (janaka) of brahmA (aja) (padAja)! O Lord with splendour (tEja) equalling (sama) a crore (kOTi) Suns – Lord (rAja) of day (dina)! O Lord who is like a Lion – king (rAja) of animals (mRga) - to great (rAja) elephantine (gaja) demons (danuja nicaya)! O Moon (jalaja) faced (mukha)!

3
യാഗ രക്ഷണ പരമ ഭാഗവതാർച്ചിത
യോഗീന്ദ്ര സുഹൃദ്ഭാവിതാദ്യന്ത രഹിത
നാഗ ശയന വര നാഗ വരദ
പുന്നാഗ സുമ ധര സദാഘ മോചന
സദാ ഗതിജ ധൃത പദാഗമാന്ത ചര
രാഗ രഹിത ശ്രീ ത്യാഗരാജ നുത

O Protector (rakshaNa) of sacrificial oblations (yAga)! O Lord worshipped (arcita) by supreme (parama) devotees (bhAgavata) (bhAgavatArcita)! O Lord cherished (bhAvita) in the hearts (su-hRd) of eminent (indra) ascetics (yOgi) (yOgIndra)! O Lord without (rahita) beginning (Adi) or end (anta) (bhAvitAdyanta)! O Lord reclining (Sayana) on SEsha – the serpent (nAga)! O Bestower of boons (varada) to gajEndra - the blessed (vara) elephant (nAga)! O Lord adorned with (dhara) punnAga flowers (suma)! O Lord who always (sadA) delivers (mOcana) from sins (agha) (sadAgha)! O Lord whose feet (pada) are held (dhRta) by AnjanEya – born of Wind God (sadA gatija)! O Indweller (anta cara) of Agamas (padAgamAnta)! O Lord bereft of (rahita) desires or attachments (rAga)! O Auspicious (SrI) Lord praised (nuta) by this tyAgarAja!

Variations
1jEsEvEla – jEsedavEla.
3sudhA pUra hRdaya – sudhA pUrNa hRdaya.
4madana sukumAra – daSaratha kumAra.
5muni pUjita pAda – muni pUjita pada.

References
1vana mAlikA - Lord vishNu's 'vaijayanti mAlA' is called 'vana mAlA'. tuLasi, mallikA, mandAra, pArijAta and Lotus are considered as constituents of vana mAlA.


2punnAga suma – botanical name - Rottleria Tinctoria – native of Kamboja. This flower is considered sacred to vishNu and also lalitA. sacred flowers.

Comments
3AgamAnta cara – Though ‘anta’ also means ‘inside’, ‘inner’, in my humble opinion, this should be ‘AgamAntaH cara’ (AgamAntaScara).

സാരാർത്ഥം

·         O Youth wearing golden hued garments! O Nourisher of virtuous people! O Lord Enamoured by lakshmI! O Wielder of multitude of arrows! O Bestower of Auspiciousness! O Ocean of mercy! O dark-Blue hued like rain-cloud! O Lord adorned with vana mAlA!

·         O Primitive Lord of even celestials! O Noble Minded! O Lotus eyed! O Blessed Descendant of King raghu! O Excellent Lord! O Lord with retinue whose hearts are brimming with nectar (of bliss) (because of Your proximity)! O Majestic like ocean! O Slayer of asuras! O Handsome Youth like cupid! O Lord resident in the hearts (or minds) of wise! O Essence of all vEdas!

·         O Overlord of kings! O Lord whose feet are worshipped by sages! O Lord who has Sun and Moon as eyes! O Refuge of all! O Most Handsome One! O Lord praised by Lord Siva! O Lord speeding on garuDa! O Lord whose feet are saluted by indra! O Father of brahmA! O Lord with splendour equalling a crore Suns! O Lord who is like a Lion to great elephantine demons! O Moon faced!

·         O Protector of sacrificial oblations! O Lord worshipped by supreme devotees! O Lord cherished in the hearts of eminent ascetics! O Lord without beginning or end! O Lord reclining on SEsha! O Bestower of boons to gajEndra! O Lord adorned with punnAga flowers! O Lord who always delivers from sins! O Lord whose feet are held by AnjanEya! O Indweller of Agamas! O Lord bereft of desires or attachments! O Auspicious Lord praised by this tyAgarAja!

o        Why You would not deign to show mercy on me? Why are You unconcerned towards me? This is not appropriate time to be so.

o        Deign to come.

Contributors: