അനീഷ് ഉപാസന

Aneesh Upasana

നിശ്ചല ഛായാഗ്രഹകനായി സിനിമയിലേക്ക്. പിന്നീട് മാറ്റിനി, സെക്കൻഡ്സ്, പോപ്പ്കോൺ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തു. സ്റ്റിൽ ക്യാമറ കൊണ്ട് 'മായാമാധവം' എന്ന വീഡിയോ ആൽബം ഷൂട്ട് ചെയ്തു 2011 ൽ ലിംകാ ബുക്ക് ഓഫ് നാഷണൽ റെക്കോർഡ്സിൽ സ്ഥാനം നേടി. നടി കാവ്യാമാധവൻ സംഗീതം ചെയ്ത കാവ്യദളങ്ങൾ വീഡിയോ ആൽബം സംവിധാനം ചെയ്തത് ഇദ്ദേഹമായിരുന്നു. നിരവധി പരസ്യ ചിത്രങ്ങൾ ഒരുക്കിയ ഇദ്ദേഹം, ജോസ്കോ, അറ്റ്ലസ് ജ്വലറി, ചെമ്മണ്ണൂർ ജ്വല്ലേഴ്സ്, ദേ പുട്ട്, സരിത ജയസൂര്യ ഡിസൈൻ സ്റ്റുഡിയോ തുടങ്ങി നൂറോളം പ്രമുഖ ബ്രാൻഡുകളുടെ ഫോട്ടോഷൂട്ടും കൈകാര്യം ചെയ്തിട്ടുണ്ട്.