അഖിൽ മാരാർ

Akhil Marar
Akhil Maraar
Date of Birth: 
Wednesday, 7 September, 1988
സംവിധാനം: 1
കഥ: 1
സംഭാഷണം: 1
തിരക്കഥ: 1

1988 സെപ്റ്റംബർ 7 -ന് രാജേന്ദ്രൻ പിള്ളയുടെയും അമ്മിണി അമ്മയുടെയും മകനായി കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽ ജനിച്ചു. കോട്ടയം CFHS, വെണ്ടാർ SVMMVHSS എന്നീ വിദ്യാലയങ്ങളിലായിരുന്നു അഖിലിന്റെ പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് കൊല്ലം ഫാത്തിമ മാതാ കോളേജിൽ നിന്നും ഗണിത ശാസ്ത്രത്തിൽ ബിരുദം നേടി.

2013 -ൽ പേരറിയാത്തവർ എന്ന സിനിമയിൽ സംവിധായകൻ ഡോക്റ്റർ ബിജുവിന്റെ അസിസ്റ്റന്റ് ഡയറക്റ്ററായിട്ടായിരുന്നു അഖിൽ മാരാർ സിനിമയിൽ തുടക്കംകുറിയ്ക്കുന്നത്. 2021 -ൽ ഒരു താത്വിക അവലോകനം എന്ന സിനിമയിലൂടെ അഖിൽ മാരാർ സ്വതന്ത്ര സംവിധായകനായി. ഒരു താത്വിക അവലോകനം എന്ന സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചതും അഖിൽ തന്നെയായിരുന്നു. എഴുത്തുകാരൻ കൂടിയായ അഖിൽ "അവശേഷിപ്പുകൾ" എന്നൊരു പുസ്തകം എഴുതിയിട്ടുണ്ട്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയായിരുന്നു പുസ്തക പ്രകാശനം നിർവ്വഹിച്ചത്.  lift, Besides എന്നീ രണ്ട് ഷോർട്ട് ഫിലിമുകളൂം അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.

2023 -ൽ ഏഷ്യാനെറ്റിലെ ബിഗ് ബോസ് റിയാലിറ്റി ഷോ വിജയിയാണ് അഖിൽ മാരാർ.

 

Akhil Marar
Akhil Nivas
Kottathala p o
Kottarakkara
691507