ഡോക്റ്റർ അജിത് നായർ

Doctor Ajith Nair
Date of Birth: 
Sunday, 21 July, 1991
എഴുതിയ ഗാനങ്ങൾ: 1
സംഭാഷണം: 1
തിരക്കഥ: 1

ബാങ്കുദ്യോഗസ്ഥരായിരുന്ന സുഗുണൻ നായരുടെയും ഗീതയുടെയും മകനായി തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിൽ ജനിച്ചു. ആറ്റിങ്ങൽ മോഡൽ ബോയ്സ് എച്ച് എസിലായിരുന്നു അജിത്തിന്റെ പ്രാഥമിക വിദ്യാഭ്യാസം. അതിനുശേഷം മാംഗ്ലൂർ എ ജെ ഷെട്ടി കോളേജ് ഓഫ് ഡെൻറൽ സയൻസിൽ നിന്നും ബിഡിഎസ് ബിരുദം നേടി. തുടർന്ന് യൂകെയിലെ യൂണിവേഴ്സിറ്റി ഓഫ് ഷെഫീൽഡിൽ നിന്നും മാസ്റ്റേൾസ് ഇൻ ഡെന്റൽ, യു കെ റോയൽ കോളേജ് ഓഫ് സർജൻസ് ഓഫ് ഇംഗ്ലണ്ടിൽ നിന്നും DDPH RCS, മണിപ്പാൽ യൂണിവേഴ്സിറ്റിയിൽ നിന്നും FAGE എന്നിവ വിജയിച്ചു. അതിനുശേഷം കൊച്ചിയിലെ ജെഡി ഇൻസ്റ്റിറ്റ്യ്യ്ട്ട് ഓഫ് ഫാഷൻ ടെക്നോളജിയിൽ നിന്നും ഫാഷൻ ഫോട്ടോഗ്രഫയിൽ ഡിപ്ലോമ നേടി. 

കുട്ടിക്കാലത്തു തന്നെ എഴുത്തിനോട് താല്പര്യം ഉണ്ടായിരുന്ന അജിത്. കഥാരചന, കവിതാരചന ,പ്രസംഗം തുടങ്ങിയ ഇനങ്ങളിൽ യുവജനോത്സവങ്ങളിൽ സ്ഥിര സാന്നിധ്യമായിരുന്നു. ഹയർ സെക്കണ്ടറി യൂത്ത് ഫെസ്റ്റിവൽ സംസ്ഥാന തലത്തിൽ കവിതാരചന മൂന്നാം സ്ഥാനം നേടിയിട്ടുണ്ട്, മറ്റ് കലാ-കായികയിനങ്ങളിൽ ജില്ലാ-സംസ്ഥാന തലങ്ങളിൽ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്..2015 -ൽ ബാസ്ക്കറ്റ്ബാളിൽ കർണ്ണാടക സോണൽ ലവൽ പ്ലേയറും.2020 -ൽ ബെഞ്ച്ബാളിൽ  ഇംഗ്ലണ്ട് യൂണിവേഴ്സിറ്റി നാഷണൽ ലെവൽ പ്ലേയറുമായിരുന്നു.

അജിത്തിന്റെ ജ്യേഷ്ടൻ അഭിലാഷ് നായർ അടി കപ്യാരെ കൂട്ടമണി എന്ന സിനിമയുടെ തിരക്കഥാകൃത്താണ്. അഭിലാഷിന്റെ സുഹൃത്തുക്കൾ വഴിയാണ് അജിത്ത് സിനിമയിലേക്കെത്തുന്നത്. 2013 -ൽ ത്രിശങ്കു എന്ന സിനിമയ്ക്ക് തിരക്കഥ, സംഭാഷണം, ഗാനരചന, സ്ക്രിപ്റ്റ് സൂപ്പർവിഷൻ എന്നിവ നിർവ്വഹിച്ചുകൊണ്ട് സിനിമാരംഗത്ത് തുടക്കം കുറിച്ചു. 

അജിത് നായർ - Instagram, Facebook 

വിലാസം - സാഗ, അവനവഞ്ചേരി p o ആറ്റിങ്ങൽ , തിരുവനന്തപുരം, കേരള, ഇന്ത്യ -695103.