ജോൺസൺ ബി ജി എം ഫിയെസ്റ്റ

എന്താണ് ബിജിയം ഫിയസ്റ്റയുടെ ശരിക്കുമുള്ള ഉദ്ദേശം ?

ജോൺസൻ മാഷിനുള്ള ആദരം എന്നുള്ള ഈ വീഡിയോ വരുന്നത് m3db കുറച്ച് നാൾ മുമ്പ് വോയിസ് ലൈബ്രറി എന്ന് പേരിട്ട് കൊണ്ട് ശബ്ദരംഗത്തെ അസംഖ്യം ആളുകളുടെ വിവരം ശേഖരിക്കുക, ഡോക്കുമെന്റ് ചെയ്യുക എന്ന കാര്യങ്ങൾ ലക്ഷ്യമിട്ട പ്രൊജക്റ്റിന്റെ ഭാഗമായാണ്. ചലച്ചിത്രസംഗീതത്തിന്റെ പിന്നണിയിൽ പ്രവർത്തിക്കുന്ന പിന്നണിവാദകർ, ശബ്ദവുമായി ബന്ധപ്പെട്ട ആർട്ടിസ്റ്റുകൾ, എഞ്ചിനീയേഴ്സ്, ടെക്നീഷ്യന്മാരെന്നിവരെയൊക്കെ ചിട്ടയായി അടയാളപ്പെടുത്തുക എന്നതാണതിന്റെ പ്രാഥമിക ലക്ഷ്യം.

ഗാനങ്ങളിലേക്ക് കടക്കാതെ ബാക്ഗ്രൗണ്ട് സ്കോറിലേക്ക് തന്നെ തിരിയാനുള്ള കാരണവുമീ ചിന്ത തന്നെയായിരുന്നു. ജോൺസന്മാഷ് m3dbയുടെ ആത്മാവാണെന്നതിലും, അദ്ദേഹത്തിന്റെ പശ്ചാത്തലസംഗീതത്തിന്റെ ജനപ്രിയതയുമൊക്കെ ഈ ചിന്തയെ ആളിക്കത്തിച്ചു എന്ന് തന്നെ പറയാം. ഈ പിന്നണിയിൽ അണിനിരന്ന കലാകാരന്മാരെ ഡോക്കുമെന്റ് ചെയ്ത് ഓരോരുത്തരുടെയും വിശദമായ പ്രൊഫൈലുകളും തയ്യാറാക്കിയത് ദാ ഇവിടെയുണ്ട്.

സംവിധാനം - കുമാർ നീലകണ്ഠൻ

മ്യൂസിക് എഡിറ്റിംഗ്, അറേഞ്ചിംഗ് - റിസൺ എം ആർ

പ്രോജക്റ്റ് ലീഡ് - ഉമ കെ പി

വിഷ്വൽ ടീം

ഛായാഗ്രഹണം - ഷാൻ പി റഹ്മാൻ

എഡിറ്റിംഗ്  - ജുനൈദ്  ഇ പി 

അസോസിയേറ്റ് സംവിധായകൻ - ഹരി വിസ്മയം

സെക്കന്റ് യൂണിറ്റ് ക്യാമറ - സൂര്യദേവ & റോജിൻ

വി എഫ് എക്സ് - പ്രിൻസ് 

കളർ കറക്ഷൻ - റിനു ജോർജ്ജ്, TAD സ്റ്റുഡിയോസ്

ഡ്രോൺ - സൂരൻ & മനോജ്

ഓർക്കസ്ട്രേഷൻ & സൗണ്ട് ടീം 

കീബോർഡ് - രജിത് ജോർജ്ജ്

കീബോർഡ് - ലെനു

ബാസ് ഗിറ്റാർ - ജോസി പീറ്റർ

ലീഡ് ഗിറ്റാർ - വിൻസെൻ്റ് കെ വി

റിഥം പാഡ് - നജീബ് എം എസ്

ഡ്രംസ് - ഷോമി ഡേവിഡ്

തബല & മൃദംഗം - ദിനേശ് തൃപ്പയാർ

തബല & ഡോലക് - ജയകുമാർ

വയലിൻ - ഫ്രാൻസിസ്, ഹെറാൾഡ്, ജോസ്‌കുട്ടി, ജെയ്‌ൻ, ഡാനി, സദാനന്ദൻ

വീണ - ബിജു

വോക്കൽ - ദീപ മേനോൻ

സൗണ്ട് എൻജിനീയർ - ജയേഷ്

മിക്സിംഗ് - സജി ആർ നായർ

സ്റ്റുഡിയോ - ചേതന, സംഗീത്

ബാൻഡ് - വിൻഡ്റൈസ്
 

ജോൺസൻ മാഷിന്റെ വീഡിയോ കണ്ട 90% ആളുകളും പറഞ്ഞ ഒരു ഫീഡ്ബാക്കുണ്ട്. പെട്ടെന്ന് തീർന്ന് പോയ പോലെ ? കുറേയധികം സ്കോറുകൾ വിട്ട് പോയില്ലേ ?

അതെ. ജോൺസൻ മാഷിന്റെ ബാക് ഗ്രൗണ്ട് സ്കോറുകളിലെ മാസ് പോപ്പുലർ സ്വഭാവമുള്ള വർക്കുകൾ മാത്രമേ ഉൾപ്പെടുത്താൻ കഴിഞ്ഞിട്ടുള്ളു. മാഷിന്റെ ശരിക്കുമുള്ള വർക്കിനെ അടയാളപ്പെടുത്തലല്ല. പരീക്ഷണാടിസ്ഥാനത്തിൽ ഈ പ്രോജക്റ്റ് ‌തുടങ്ങുമ്പോൾ m3db ആവശ്യപ്പെട്ടിരുന്നത് ‌രണ്ട് കാര്യങ്ങളായിരുന്നു.

ഒന്ന് ഓർക്കസ്ട്ര ടീം ലീഡ് റിസണോട് - കഴിവതും ബീജിയെം പീസുകൾ ഒന്ന് തീർന്ന് അടുത്തത് വരാനായി ആൾക്കാർ കാത്തിരിക്കരുത്, തുടർച്ചയായി കണ്ട് പോവാൻ തക്കവിധമത് ക്രമീകരിക്കണം. നമ്മൾ ആൾക്കാരെ കൊതിപ്പിക്കുക മാത്രമേ ചെയ്യാവൂ, നിറക്കരുത്. അവർ കൊതിച്ചാൽ നമുക്ക് നിറയാം 

രണ്ട് - ഏതെങ്കിലുമൊരു കടൽക്കരയിലോ പുഷ്പവനത്തിലോ കൊണ്ട് വച്ച് വിഷ്വൽ ബ്യൂട്ടി കാണിക്കാതെ, അല്ലെങ്കിൽ സിനിമയുടെ ബിറ്റ് ബീസുകൾ പശ്ചാത്തലത്തിൽ കാണിക്കാതെ മനോഹരമായിത്തന്നെ ഒരു ലൈവ് ഓർക്കസ്ട്രയെ അതേ ഫീലോടെ വിഷ്വലി ചിത്രീകരിക്കുക എന്നതായിരുന്നു സംവിധായകനായ കുമാറേട്ടനും ടീമിനും കൊടുത്ത ചലഞ്ച്. മനോഹരമായി ഈ സംഗതികളൊക്കെ നമ്മൾ ആഗ്രഹിച്ച പോലെയുണ്ടെന്നതാണ് കഴിഞ്ഞ രണ്ടര ദിവസം 2Kയിൽ താഴെ സബ്സ്ക്രൈബേർസുണ്ടായിരുന്ന നമ്മുടെ ചാനലിൽ 50K കടന്നു പോയ ഈ ബിജിയെം ഫിയസ്റ്റ സൂചിപ്പിക്കുന്നത്. അതിനേപ്പറ്റി കണ്ട ഓരോരുത്തരുമാണ് അഭിപ്രായം പറയേണ്ടത്.