ഗീത ഉമ്മൻ മാത്തൻ

Name in English: 
Geetha Oommen Mathen

സ്പെഷ്യൽ എഡ്യൂക്കേഷൻ കൗൺസിലർ, ആർട്ട് & മ്യൂസിക്, ഡാൻസ് തെറാപ്പിസ്റ്റ് എന്നീ മേഖലകളിലൊക്കെ പ്രവർത്തിച്ച് വൈദഗ്ദ്ധ്യം നേടിയ ആളാണ്‌ ഗീത ഉമ്മൻ. വനിത മാസികയുടെ മോഡലിംഗ് കോർഡിനേറ്റർ ആയി പ്രവർത്തിച്ച് തുടങ്ങിയ പരിചയമാണ് അവരെ സിനിമാരംഗത്തേക്ക് അടുപ്പിക്കുന്നത്. ബെസ്റ്റ് ആക്റ്റർ,പ്രാഞ്ചിയേട്ടൻ തുടങ്ങി  പത്തോളം സിനിമകളിലെ ചെറു വേഷങ്ങളിൽ ഇതിനോടകം തന്നെ അഭിനയിച്ചു.

തിരുവല്ല മാന്നാർ വള്ളക്കാലിൽ കുടുംബാംഗമാണ്. കോട്ടയം കല്ലൂപ്പറമ്പിൽ മാത്തച്ചൻ ആണ് ഭർത്താവ്. രണ്ടു മക്കൾ. ഒരാൾ അപ്പൂപ്പൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന ജോർജ് മാത്തൻ (ഗ്രാഫിക് നോവലിസ്റ്റ്) ,മകൾ സൂസൻ മാത്തൻ.

അവലംബം : സാബു ജെ ചാണ്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്