ഓ ദിൽറൂബാ ഇത്

ഓ... ദിൽ‌രൂബാ… ഇനി സംഗമോത്സവം (2)
നിന്റെ അഴകിലേ അഗ്നിരേഖയിൽ
വീഴുവാൻ വരും ശലഭമാണുഞാൻ....
ഓ... ബാദുഷാ ഇത് സ്വർ‌ഗ്ഗസംഗമം (2)

നിശാഗന്ധി പൂത്തുലഞ്ഞു നിലാവിന്റെ കൂത്തൊരുങ്ങി
ഇന്നല്ലയോ... രതി പാർവ്വണം...(2)
ഓ.. അരികത്തു നീ വരുമ്പോൾ... തുളുമ്പുന്നു പാനപാത്രം
അനശ്വരമീ വസന്തം അനഘമെൻ ആത്മദാഹം
മധുമധുരിമയായ് യൗവനം... ദിൽ‌രൂബാ...
ഓ..ദിൽ‌രൂബാ.. ഇനി സംഗമോത്സവം
ഓ... ബാദുഷാ ഇത് സ്വർ‌ഗ്ഗസംഗമം

എടുക്കുമ്പോളായിരങ്ങൾ... തൊടുക്കുമ്പോളായിരങ്ങൾ
മലരമ്പുകൾ പുളകങ്ങളായ്....
ഓ.. ഒരിക്കലും മായുകില്ലീ.. അനവദ്യ മോഹരാത്രി (2‌)
പാൽക്കടലലയായ് എൻ‌മനം.. ബാദുഷാ...
ഓ..ദിൽ‌രുബാ.. ഇനി സംഗമോത്സവം
ഓ... ബാദുഷാ ഇത് സ്വർ‌ഗ്ഗസംഗമം
നിന്റെ അഴകിലേ അഗ്നിരേഖയിൽ
വീഴുവാൻ വരും ശലഭമാണുഞാൻ....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7.5
Average: 7.5 (4 votes)
O dilrubaa