ഇരുകണ്ണീർത്തുള്ളികൾ
ഇരു കണ്ണീര്‍ത്തുള്ളികള്‍ ഒരു സുന്ദരിയുടെ
കരിമിഴികളില്‍ വച്ചു കണ്ടു മുട്ടി
കണ്ടു മുട്ടീ അവര്‍ കണ്ടു മുട്ടി - പിന്നെ
കണ്ടു വന്ന സ്വപ്നത്തിന്‍ കഥ ചൊല്ലി
താമരപ്പൊയ്കയിലെ അരയന്നങ്ങളെപ്പോലെ
പ്രേമത്താല്‍ പരസ്പരം കൈ നീട്ടീ
പ്രേമത്താല്‍ പരസ്പരം കൈ നീട്ടീ
ഇരു കണ്ണീര്‍ത്തുള്ളികള്‍ ഒരു സുന്ദരിയുടെ
കരിമിഴികളില്‍ വച്ചു കണ്ടു മുട്ടി
അടുക്കുവാനവര്‍ക്കെന്നും കഴിഞ്ഞില്ലാ
അകലത്താണകലത്താണിരു പേരും
കവിളിലേയ്ക്കൊഴുകുമ്പോള്‍
ഒരുമിയ്ക്കാമെന്നോര്‍ത്തു
കരളില്‍ പ്രതീക്ഷയുമായ് യാത്ര തുടര്‍ന്നു
കരളില്‍ പ്രതീക്ഷയുമായ് യാത്ര തുടര്‍ന്നൂ
ഇരു കണ്ണീര്‍ത്തുള്ളികള്‍ ഒരു സുന്ദരിയുടെ
കരിമിഴികളില്‍ വച്ചു കണ്ടു മുട്ടി
അടുത്തതില്ല അവരടുത്തതില്ല - ഒരു
നെടുവീര്‍പ്പിന്‍ കൊടുങ്കാറ്റില്‍ പിരിഞ്ഞുപോയീ
മരണത്തിന്‍ ഭീകര മരുഭൂവില്‍ വീണുരുണ്ടു
മഴത്തുള്ളി പോലെയവര്‍ തകര്‍ന്നു പോയി
മഴത്തുള്ളി പോലെയവര്‍ തകര്‍ന്നു പോയീ