ഈറനുടുത്തും കൊണ്ടംബരം ചുറ്റുന്ന

ഈറനുടുത്തും കൊണ്ടംബരം ചുറ്റുന്ന
ഹേമന്തരാവിലെ വെണ്മുകിലേ
കണ്ണീരില്‍ മുങ്ങിയോരെന്‍ കൊച്ചുകിനാവുകള്‍
എന്തിനീ ശ്രീകോവില്‍ ചുറ്റിടൂന്നൂ - വൃഥാ
എന്തിനീ ദേവനെ കൈകൂപ്പുന്നൂ
ഈറനുടുത്തും കൊണ്ടംബരം ചുറ്റുന്ന
ഹേമന്തരാവിലെ വെണ്മുകിലേ

കൊട്ടിയടച്ചൊരീ കോവിലിന്മുന്നില്‍ ഞാന്‍
പൊട്ടിക്കരഞ്ഞിട്ടു നിന്നാലും (2)
വാടാത്ത പ്രതീക്ഷതന്‍ വാസന്തി പൂമാല
വാങ്ങുവാൻ ആരുമണയില്ലല്ലോ
ഈറനുടുത്തും കൊണ്ടംബരം ചുറ്റുന്ന
ഹേമന്തരാവിലെ വെണ്മുകിലേ

മാനവഹൃദയത്തിന്‍ നൊമ്പരമോര്‍ക്കാതെ
മാനത്തു ചിരിക്കുന്ന വാര്‍ത്തിങ്കളേ (2)
മൂടുപടമണിഞ്ഞ മൂഢവികാരത്തിന്‍
നാടകം കണ്ടുകണ്ടു മടുത്തു പോയോ

ഈറനുടുത്തും കൊണ്ടംബരം ചുറ്റുന്ന
ഹേമന്തരാവിലെ വെണ്മുകിലേ
കണ്ണീരില്‍ മുങ്ങിയോരെന്‍ കൊച്ചുകിനാവുകള്‍
എന്തിനീ ശ്രീകോവില്‍ ചുറ്റിടൂന്നൂ - വൃഥാ
എന്തിനീ ദേവനെ കൈകൂപ്പുന്നൂ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
9
Average: 9 (2 votes)
Eeranuduthum kondambaram