അരയന്നക്കിളിച്ചുണ്ടൻ തോണി
തെയ് തൊം തെയ് തോം തെയ് തെയ് തോം
തെയ് തൊം തെയ് തോം തെയ് തെയ് തോം
തെയ് തൊം തെയ് തോം തെയ് തെയ് തോം
തെയ് തൊം തെയ് തോം തെയ് തെയ് തോം
അരയന്നക്കിളിച്ചുണ്ടൻ തോണീ
അമ്മാനക്കളി ത്തോണീ
അലുക്കത്തു തോണീ കിലുക്കത്തു തോണി
അരഞ്ഞാണ പടി വരെ മയിൽ പിലി
അരയന്നക്കിളിച്ചുണ്ടൻ തോണീ
അമ്മാനക്കളി ത്തോണീ
അലുക്കത്തു തോണീ കിലുക്കത്തു തോണി
അരഞ്ഞാണ പടി വരെ മയിൽ പീലി
തെയ് തോം തെയ് തോം തെയ്തെയ് തോം
തെയ് തോം തെയ് തോം തെയ്തെയ് തോം
പന്ത്രണ്ടാന പടിഞ്ഞ പോലെ
പൊന്നും വിളക്കു തെളിഞ്ഞ പോലെ
ആളലങ്കാരത്തോടാരോമൽ
ചേകോർ വേളിക്കു പുറപ്പെട്ട ചിറകു തോണി
തുമ്പോലാർച്ചയ്ക്ക് കുളിരു കോരാൻ
തുമ്പപ്പൂ കുടഞ്ഞിട്ട പൂന്തോണി
അരയന്നക്കിളിച്ചുണ്ടൻ തോണീ
അമ്മാനക്കളി ത്തോണീ
അലുക്കത്തു തോണീ കിലുക്കത്തു തോണി
അരഞ്ഞാണ പടി വരെ മയിൽ പീലി
താമരച്ചിറയിൽ കുളിച്ചു വന്നൂ പെണ്ണ്
തൃപ്പം കോട്ടപ്പനെ തൊഴുതു വന്നൂ
തങ്കപ്പട്ടു റൌക്കയിട്ടൂ പെണ്ണ്
ശംഖു ഞൊറി വെച്ച് തറ്റുടുത്തൂ
അവിൽ പറ മലർ പറ നിറച്ചു വെച്ചു
അല്ലിപ്പൂക്കില മുകളിൽ വെച്ചു
ആഭരണപെട്ടി തുറന്നു വെച്ചൂ
അമ്മായി പെണ്ണിനെ അലങ്കരിച്ചു
ഒന്നാം കടവത്തു വന്നിറങ്ങീ
പുത്തൂരം വീട്ടിലെ പൂന്തോണി
അരയന്നക്കിളിച്ചുണ്ടൻ തോണീ
അമ്മാനക്കളി ത്തോണീ
അലുക്കത്തു തോണീ കിലുക്കത്തു തോണി
അരഞ്ഞാണ പടി വരെ മയിൽ പീലി