രാക്കുയിലിൻ രാജസദസ്സിൽ

രാക്കുയിലിൻ രാജസദസ്സിൽ രാഗ മാലികാ മാധുരി രാഗിണി എൻ മാനസത്തിൽ രാഗ വേദനാ മഞ്ജരി (രാക്കുയിലിൻ..)

വെള്ളിമണി തിരയിളകി തുള്ളിയോടും കാറ്റിടറി പഞ്ചാര മണൽക്കരയിൽ പൗർണ്ണമിതൻ പാലൊഴുകി ജീവന്റെ ജീവനിലെ ജല തരംഗ വീചികളിൽ

പ്രേമമയീ - പ്രേമമയീ നിൻ ഓർമ്മ തൻ തോണികൾ നിരന്നൊഴുകി (രാക്കുയിലിൻ..)

മുല്ല പൂത്ത മണമിയലും മുത്തുമണിച്ചന്ദ്രികയിൽ

നിൻ കൊലുസ്സിൻ കിങ്ങിണികൾ ഇന്നെന്തേ കിലുങ്ങിയില്ല

ഗാനത്തിൻ ഗാനത്തിലെ ലയ സുഗന്ധ ധാരകളിൽ സ്നേഹമയീ - സ്നേഹമയീ നിൻ ഓർമ്മ തൻ രാഗങ്ങൾ പടർന്നൊഴുകീ (രാക്കുയിലിൻ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (2 votes)
Rakkuyilin Rajasadhasil

Additional Info

Year: 
1986

അനുബന്ധവർത്തമാനം