ഓണപ്പൂവേ ഓമൽപ്പൂവേ
ഓണപ്പൂവേ പൂവേ പൂവേ
ഓമല്‍ പൂവേ പൂവേ പൂവേ
നീ തേടും മനോഹര തീരം ദൂരെ
മാടി വിളിപ്പൂ ഇതാ ഇതാ ഇതാ ( ഓണ..)
അന്തര്‍ദാഹ സംഗീതമായ്
സന്ധ്യാ പുഷ്പ സൌരഭമായ് (2)
അനുഭൂതികള്‍ പൊന്നിതളിതളായ്
അഴകില്‍ വിരിയും തീരമിതാ (ഓണ....)
വിണ്ണില്‍ ദിവ്യ ശംഖൊലികള്‍
മണ്ണില്‍ സ്വപ്ന മഞ്ജരികള്‍
കവി തന്‍ ശാരിക കളമൊഴിയാല്‍
നറുതേന്‍ ചൊരിയും തീരമിതാ.. (ഓണ...)
വില്ലും വീണ പൊന്‍ തുടിയും
പുള്ളോപ്പെണ്ണിന്‍ മണ്‍കുടവും
സ്വരരാഗങ്ങളിലുരുകി വരും
അമൃതം പകരും തീരമിതാ...(ഓണ....)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(2 votes)
Onappoove