സുഖമൊരു ബിന്ദൂ

സുഖമൊരു ബിന്ദൂ ദു:ഖമൊരു ബിന്ദു
ബിന്ദുവിൽ നിന്നും ബിന്ദുവിലേക്കൊരു
പെൻഡുലമാടുന്നു ജീവിതം അതു ജീവിതം

കണ്ണീരിൽ തുടങ്ങും ചിരിയായ് വളരും
കണ്ണീരിലേയ്ക്കു മടങ്ങും
നാഴികമണിയുടെ സ്പന്ദനഗാനം
ഈ വിശ്വചൈതന്യ ഗാനം
കാലം അളക്കും സൂചി മരിക്കും
കാലം പിന്നെയും ഒഴുകും
(സുഖമൊരു..)

ആത്മാവിൽ ഭാവന വസന്തം വിടർത്തും
ആയിരം വർണ്ണങ്ങൾ പടർത്തും
ആശയൊരാതിര നക്ഷത്രമാകും
അതു ധൂമകേതുവായ് മാറും
പുലരി ചിരിക്കും സന്ധ്യ തുടിക്കും
ഭൂമി പിന്നെയും തിരിയും
(സുഖമൊരു...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7.5
Average: 7.5 (2 votes)
Sukham oru bindu

Additional Info

അനുബന്ധവർത്തമാനം