ഹിമശൈലസൈകത

ഹിമശൈലസൈകതഭൂമിയിൽ നിന്നു നീ
പ്രണയപ്രവാഹമായി വന്നൂ
അതിഗൂഢസുസ്മിതമുള്ളിലൊതുക്കുന്ന
പ്രഥമോദബിന്ദുവായ് തീർന്നൂ (ഹിമശൈല)

നിമിഷങ്ങൾതൻ കൈക്കുടന്നയിൽ നീയൊരു
നീലാഞ്ജന 'തീർത്ഥമായി
പുരുഷാന്തരങ്ങളെ കോൾമയിർ കൊള്ളിക്കും
പീയൂഷവാഹിനിയായി (2)

എന്നെയെനിക്കു തിരിച്ചു കിട്ടാതെ ഞാൻ
ഏതോ ദിവാസ്വപ്നമായി
ബോധമബോധമായ് മാറും ലഹരി തൻ
സ്വേദപരാഗമായ് മാറി

കാലം ഘനീഭൂതമായ് നിൽക്കുമാ

കരകാണാക്കയങ്ങളിലൂടെ
എങ്ങോട്ടു പോയി ഞാൻ, എൻ‌റെ സ്മൃതികളേ
നിങ്ങൾ വരില്ലയോ കൂടെ (2)

ഹിമശൈലസൈകതഭൂമിയിൽ നിന്നു നീ
പ്രണയപ്രവാഹമായി വന്നൂ
അതിഗൂഢസുസ്മിതമുള്ളിലൊതുക്കുന്ന
പ്രഥമോദബിന്ദുവായ് തീർന്നൂ (2)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
9
Average: 9 (3 votes)
Himashailasaikatha