ഋതുമതിയായ് തെളിമാനം

ഋതുമതിയായ് തെളിമാനം
സുമവതിയായ് നദിയോരം
ഹൃദയമയീ നിൻ നാണം 
കണിമലരായ് നിൻ രൂപം (ഋതുമതി...)

മംഗല്യ മന്ത്രങ്ങൾ മൂളുന്നു
ഈണത്തിൽ കുരുവികളെവിടെയു-
മാലേയ ഗന്ധങ്ങൾ മായാതെ മേവുന്ന
മധുവിധു ലഹരിയിൽ മഞ്ഞിൽ മുങ്ങീ
തമ്മിൽ മൂടും നേരം ഞാൻ കാണുന്നു 
ഈ അലരുകൾ നിൻ ചിരിയിലും
ഈ അഴകുകൾ നിൻ തനുവിലും (ഋതുമതി...)

ചാരത്തു വന്നാലോ കൂടുന്നോരാലസ്യം
ഇടയുമീമിഴികളിൽ
നെഞ്ചോട് ചേർത്താലും തീരാത്തൊരാവേശം
ഇളകുമെൻ സിരകളിൽ
പൊന്നിൽ മുങ്ങി മുന്നിൽ നിൽക്കും രാഗാർദ്രേ
എൻ കണ്ണിൽ നീ നിറകുടം നീ നിറലയം
നീ സുമശരം നീ മധുകണം ( ഋതുമതി...)

    

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7
Average: 7 (2 votes)
rithumathiyayi thelimanam

Additional Info

അനുബന്ധവർത്തമാനം