സൂര്യകാന്തീ സൂര്യകാന്തീ
ആ...ആ....ആ.....
സൂര്യകാന്തീ സൂര്യകാന്തീ
സ്വപ്നം കാണുവതാരേ
പ്രേമപൂജാ പുഷ്പവുമായ്നീ
തേടുവതാരെയാരെ ആരെ
തേടുവതാരെയാരെ ആരേ
വെയിലറിയാതെ മഴയറിയാതെ
വര്‍ഷങ്ങള്‍ പോകുവതറിയാതെ (2)
ദേവതാരുവിന്‍ തണലിലുറങ്ങും
താപസകന്യക നീ (2)
സൂര്യകാന്തീ സൂര്യകാന്തീ
സ്വപ്നം കാണുവതാരേ
ആരുടെ കനകമനോരഥമേറീ
ആരുടെ രാഗപരാഗം തേടീ (2)
നീലഗഗന വനവീഥിയില്‍ നില്‍പ്പൂ
നിഷ്പ്രഭനായ് നിന്‍ നാഥന്‍ (2)
സൂര്യകാന്തീ സൂര്യകാന്തീ
സ്വപ്നം കാണുവതാരെ ആരെ
സ്വപ്നം കാണുവതാരേ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(4 votes)
sooryakanthi