കുളിരാടുന്നു മാനത്ത്

കുളിരാടുന്നു മാനത്ത് കിളി പാടുന്നു താഴത്ത്
മഞ്ഞിൽ വിരിഞ്ഞൂ മന്ദാരങ്ങൾ
നെഞ്ചിൽ കിനിഞ്ഞൂ തേൻ തുള്ളികൾ
കിളിവാതിൽ തുറന്നൊരു പൊൻ പക്ഷി പോൽ
ഇനിയെൻ ഗാനമേ പോരൂ നീ ( കുളിരാടുന്നു..)

ഉഴിയുന്നു നിറതാലം അഴകോലും നിറതാലം
അണിതിങ്കൾ തിരി നീട്ടി കണി കാണ്മൂ കതിർ മാനം
തളിർ നുള്ളി കതിർ നുള്ളി തളരും നിൻ വിരൽ മുത്താൻ
ഒരു കുമ്പിൾ കുളിരും കൊണ്ടൊരു കാറ്റിങ്ങലയുന്നൂ
ആരണ്യ ലാവണ്യമാം ആരോമലെ പോരൂ നീ (കുളിരാടുന്നൂ...)

പദതാലം മുറുകുമ്പോൾ തുടി നാദം മുറുകുമ്പോൾ
ഒരു മിന്നൽക്കൊടി പോലെ ഒരു പൊന്നിൻ തിര പോലെ
നറുമുത്തിൻ ചിരി ചിന്നും ഒരു കന്നിമഴ പോലെ
ഇനി നൃത്തം തുടരില്ലേ ഇതിലേ നീ വരുകില്ലേ
ഈ വാനം ഈ ഭൂമിയും പാടുന്നിതാ പോരൂ നീ ( കുളിരാടുന്നു..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
9.5
Average: 9.5 (2 votes)
Kuliradunnu

Additional Info

അനുബന്ധവർത്തമാനം