ശ്രാവണചന്ദ്രിക പൂ ചൂടിച്ചു

ശ്രാവണചന്ദ്രിക പൂ ചൂടിച്ചു
ഭൂമികന്യക പുഞ്ചിരിച്ചു
അവളുടെ ലജ്ജയിൽ വിടരും ചൊടികളിൽ
അനുരാഗ കവിത വിരിഞ്ഞൂ - ആദ്യത്തെ
അനുരാഗ കവിത വിരിഞ്ഞൂ (ശ്രാവണ...)

നീലാകാശ താമരയിലയിൽ നക്ഷത്രലിപിയിൽ
പവിഴ കൈനഖ മുനയാൽ
പ്രകൃതിയാ കവിത പകർത്തി വെച്ചൂ
അന്നതു ഞാൻ വായിച്ചൂ
വന്നൂ കണ്ടൂ കീഴടക്കീ
എന്നേ കേളീ പുഷ്പമാക്കി (ശ്രാവണ..)

സ്വർഗ്ഗാരോഹണ വീഥിക്കരികിൽ
സ്വപ്നങ്ങൾക്കിടയിൽ
കമനീയാംഗൻ പ്രിയനെൻ മനസ്സിലാ
കവിത കുറിച്ചു വെച്ചൂ
ഞാനവനേ സ്നേഹിച്ചൂ 
വന്നൂ കണ്ടൂ കീഴടക്കീ
എന്നേ കേളീ പുഷ്പമാക്കി (ശ്രാവണ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7.2
Average: 7.2 (5 votes)
Sravana Chandrika

Additional Info

അനുബന്ധവർത്തമാനം