മാതളത്തേനുണ്ണാൻ
ഓ..ഓ...ഓ.....
മാതള തേനുണ്ണാന്‍ പാറി പറന്നു വന്ന
മാണിക്യക്കുയിലാളേ
നീയെവിടെ നിന്റെ കൂടെവിടെ
നീ പാടും പൂമരമെവിടെ ( മാതള...)
കുന്നി മണിമാലയിട്ട് നില്‍ക്കുമ്പോള്‍
നിന്നഴകു പൊന്നിനില്ല പൂവിനില്ല (2)
പുന്നാരമോതും നിന്‍ മൊഴി മധുരം
എന്‍ മുളം കുഴലിലെ തേനിനില്ല ( മാതള..)
പന്തലിലിരുത്തിയാല്‍ നില വിളക്ക്
മുന്‍പില്‍ വെച്ച നിറപറയും നിന്‍ കണക്ക് (2)
അഞ്ചുതളിര്‍ വെറ്റിലേം കാണപ്പണോം
കല്യാണമുറപ്പിക്കാന്‍ കൊണ്ടു വന്നേയ് (മാതള..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(2 votes)
Mathalathenunnaan
Additional Info
ഗാനശാഖ: