കല്യാണി കളവാണി ചൊല്ലമ്മിണി ചൊല്ല്

കല്യാണീ കളവാണീ ചൊല്ലമ്മിണി ചൊല്ല്
വെള്ളിത്താഴ്വര പൂത്തിറങ്ങിയതാൺ പൂവോ പെൺ പൂവോ
ആൺപൂവാണേലമ്പലപ്പുഴ ഉണ്ണിക്കണ്ണനു പൂജയ്ക്ക്
പെൺപൂവാണേലാഹാ മറ്റൊരു കാർവർണ്ണനു മാലക്ക്
കല്യാണീ കളവാണീ ചൊല്ലമ്മിണി ചൊല്ല്
വെള്ളിത്താഴ്വര പൂത്തിറങ്ങിയതാൺ പൂവോ പെൺ പൂവോ
കല്യാണീ കളവാണീ

നിന്റെയിടത്തേ കൺപുരികം തുടിക്കണൊണ്ടോ
നിന്റെ നെഞ്ചിനകത്തൊരു മോഹം മുളക്കണൊണ്ടോ തത്തമ്മേ (2)
കൂട്ടിനകത്തു കമഴ്ന്നു കിടന്നു മയങ്ങുമ്പോളാരോ
കുളിർന്ന കുന്നും ചെരുവിലിരുന്നു വിളിക്കണൊണ്ടോ (2)
കല്യാണീ കളവാണീ ചൊല്ലമ്മിണി ചൊല്ല്
വെള്ളിത്താഴ്വര പൂത്തിറങ്ങിയതാൺ പൂവോ പെൺ പൂവോ
കല്യാണീ കളവാണീ

നിന്റെ മനസിൻ പൊന്നറകൾ തുറക്കണൊണ്ടോ
നിന്റെ മുത്തു വിളക്കുകളൂതി കെടുത്തണൊണ്ടോ തത്തമ്മേ (2)
പൂത്ത കിനാക്കൾ പൊതിഞ്ഞു പിടിച്ചു മയങ്ങുമ്പോളാരോ
പുറത്തുപച്ചില മെതിയടിയിട്ട് നടക്കണൊണ്ടോ (2)
കല്യാണീ കളവാണീ ചൊല്ലമ്മിണി ചൊല്ല്
വെള്ളിത്താഴ്വര പൂത്തിറങ്ങിയതാൺ പൂവോ പെൺ പൂവോ
കല്യാണീ കളവാണീ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
10
Average: 10 (1 vote)
Kalyani kalavani

Additional Info

അനുബന്ധവർത്തമാനം