സുൽത്താന്റെ കൊട്ടാരത്തിൽ
തന്തിന്നാനം തനതിന്താനം
തനതിന്താനം തന്തിന്നാനം
സുൽത്താന്റെ കൊട്ടാരത്തിൽ കള്ളൻ കേറി
പൊന്നും മുത്തും വാരി
വൈരക്കല്ലു പതിച്ചൊരു തൊപ്പീ പൊന്നാരത്തൊപ്പി
തലയിൽ ചൂടി വരുന്നൊരു കള്ളനെ
സുൽത്താൻ കണ്ടു പരണ്ടേ റബ്ബേ വാലു മടക്കീ പാഞ്ഞൂ (സുൽത്താന്റെ)
കള്ളസുൽത്താൻ നാടു ഭരിച്ചു
കൊള്ളല്ലാ സുൽത്താനൊത്തീ (2)
കള്ളന്മാരെ പെറ്റു വളർത്തീ
വാലുമടക്കീ പാഞ്ഞൊരു സുൽത്താൻ
നാടും വിട്ടു കാടും വിട്ടു
മാർക്കറ്റീ ചെന്നു
കളവു പഠിച്ചൂ(2)
തന്തിന്നാനം തനതിന്താനം
തനതിന്താനം തന്തിന്നാനം (സുൽത്താന്റെ..)
കളവു പഠിച്ചൂ (2)
വാലും നീർത്തീ പാഞ്ഞു വന്നിട്ടോ (2)
പണ്ടത്തെ കൊട്ടാരത്തിൽ രാത്രി കേറി
പൊന്നും മുത്തും വാരി
കള്ള സുൽത്താൻ കണ്ടു വെരണ്ടൂ
വാലുമടക്കീ പാഞ്ഞൂ
രാജോത്തിൻ കൂടെപാഞ്ഞൂ
പാഞ്ഞേടത്തോ ഉസറു വെളമ്പീ ഉസറു വെളമ്പീ
നാടു വെടക്കാക്കി(2)
തന്തിന്നനാം തന തിന്താനം
തന തിന്താനം തന്തിന്നാനം (സുൽത്താന്റെ)