മയൂരനർത്തനമാടി
മയൂരനർത്തനമാടി
മലർക്കളിചെണ്ടുകള്‍ ചൂടി
മാധവ പൗർണ്ണമി വന്നാലും
പുല്‍വരമ്പിന്‍മേല്‍ ഇരുന്നാലും
മയൂരനർത്തനമാടി
വിസ്മൃതി വാതിലടച്ചാല്‍ തുറക്കുന്ന
തപ്തവിഷാദങ്ങളോടെ
എതോ ഗ്രീഷ്മത്തിന്‍
എകാന്ത നിശ്വാസം
കാതോർത്തു നില്‍ക്കുമീ കാട്ടില്‍
എന്നെ തിരയുന്ന സൗരഭ്യമെ
നിനക്കെന്റെ സാഷ്ടാംഗപ്രണാമം
(മയൂരനർത്തനമാടി..)
സന്ധ്യകളീറനുണക്കാന്‍ വിരിയ്ക്കുന്ന
സ്വർണ്ണാംബരങ്ങള്‍ക്കു താഴെ
ഏതോ ഗ്രാമത്തിന്‍
ശാലീന സങ്കല്‍പം
പൂതൂകി നില്‍ക്കുമീ കാട്ടില്‍
എന്നെ തിരയുന്ന സൗരഭ്യമെ
നിനക്കെന്റെ സാഷ്ടാംഗപ്രണാമം -
പ്രണാമം
(മയൂരനർത്തനമാടി..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Mayooranarthanamaadi
Additional Info
ഗാനശാഖ: