തൊട്ടേനേ ഞാൻ
നീലക്കണ്ണുകളോ - ദിനാന്തമധുരസ്വപ്നങ്ങൾതൻ ചന്ദനച്ചോലയ്ക്കുള്ളിൽ വിടർന്നു പാതിയടയും നൈവേദ്യപുഷ്പങ്ങളോ... കാലം കൊത്തിയെടുത്ത ഹംസദമയന്തീശില്പം ഇന്നും നളന്നാലങ്കാരികഭംഗിയോടെയെഴുതും സന്ദേശകാവ്യങ്ങളോ - സന്ദേശകാവ്യങ്ങളോ... തൊട്ടേനെ ഞാൻ മനസ്സു കൊണ്ട് കെട്ടിപ്പിടിച്ചേനേ ഞാൻ ഈ ചിത്രത്തൂണിലെ പ്രതിമപോലെ മാറിൽ ഒട്ടിപ്പിടിച്ചേനേ ഞാൻ (തൊട്ടേനേ..) തൊട്ടേനെ ഞാൻ... മുന്നിൽ മൃഗാംഗബിംബം മുഖം പാതിമൂടിയ സ്വർണ്ണമേഘ തുകിൽ ഞൊറിത്തുമ്പിൽ മുന്നിൽ മൃഗാംഗബിംബം മുഖം പാതിമൂടിയ സ്വർണ്ണമേഘ തുകിൽ ഞൊറിത്തുമ്പിൽ ചെഞ്ചൊടി കൊണ്ടൊരു നക്ഷത്ര ചിഹ്നത്തിൻ ചിത്രം വരച്ചേനേ ഞാൻ ചിത്രം വരച്ചേനേ (തൊട്ടേനേ..) തൊട്ടേനെ ഞാൻ... മോഹം മനസ്സിനുള്ളിൽ സ്വരപ്പെടുത്തുന്നൊരീ മൗനസംഗീതത്തിൻ ചിറകൊതുക്കീ മോഹം മനസ്സിനുള്ളിൽ സ്വരപ്പെടുത്തുന്നൊരീ മൗനസംഗീതത്തിൻ ചിറകൊതുക്കീ മറ്റൊരാൾ മീട്ടാത്ത മാണിക്യ വീണയായ് മടിയിൽ കിടന്നേനേ ഞാൻ മടിയിൽ കിടന്നേനേ തൊട്ടേനെ ഞാൻ മനസ്സു കൊണ്ട് കെട്ടിപ്പിടിച്ചേനേ ഞാൻ ഈ ചിത്രത്തൂണിലെ പ്രതിമപോലെ മാറിൽ ഒട്ടിപ്പിടിച്ചേനേ ഞാൻ - തൊട്ടേനെ ഞാൻ...