ധ്യാൻ ശ്രീനിവാസൻ
മലയാള ചലച്ചിത്ര നടൻ, സംവിധായകൻ. 1988 ഡിസംബർ 20 ന് പ്രശസ്ത നടൻ ശ്രീനിവാസന്റെയും വിമലയുടെയും മകനായി കണ്ണൂർ ജില്ലയിലെ തലശ്ശേരിയിൽ ജനിച്ചു. എഞ്ചിനീയറിംഗ് പഠനത്തിന് ശേഷം വിഷ്വൽ കമ്യൂണിക്കേഷൻ കോഴ്സ് പഠിച്ചു. പഠനത്തിനു ശേഷം ധ്യാൻ സംവിധാനം ചെയ്യുകയും അഭിനയിയ്ക്കുകയും ചെയ്ത ഒരു ഷോർട്ട് ഫിലിം കണ്ട അദ്ദേഹത്തിന്റെ ജ്യേഷ്ടഠൻ വിനീത് ശ്രീനിവാസൻ താൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ധ്യാൻ ശ്രീനിവാസനെ നായകനാക്കി. 2013 ലാണ് ധ്യാൻ നായകനായി വിനീത് സംവിധാനം ചെയ്ത തിര റിലീസ് ചെയ്യുന്നത്. തുടർന്ന് കുഞ്ഞിരാമായണം, അടി കപ്യാരെ കൂട്ടമണി.. എന്നിവയുൾപ്പെടെ പത്തോളം സിനിമകളിൽ ധ്യാൻ ശ്രീനിവാസൻ അഭിനയിച്ചു.
2017 ൽ ഗൂഡാലോചന എന്ന സിനിമയ്ക്ക് തിരക്കഥ,സംഭാഷണം രചിച്ചുകൊണ്ട് ധ്യാൻ ആ മേഖലയിലും തുടക്കം കുറിച്ചു. 2019 ൽ ധ്യാൻ സംവിധായകനായി. നിവിൻ പോളി, നയൻ താര എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അദ്ദേഹം തിരക്കഥ എഴുതി സംവിധാനം ചെയ്ത സിനിമ ലൌവ് ആക്ഷൻ ഡ്രാമ വലിയ വിജയമായി.
2017 ലായിരുന്നു ധ്യാൻ ശ്രീനിവാസന്റെ വിവാഹം. ഭാര്യ അർപ്പിത സെബാസ്റ്റ്യൻ.
സംവിധാനം ചെയ്ത സിനിമകൾ
ചിത്രം | തിരക്കഥ | വര്ഷം |
---|---|---|
ലൗ ആക്ഷൻ ഡ്രാമ | ധ്യാൻ ശ്രീനിവാസൻ | 2019 |
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
തിര | നവീൻ | വിനീത് ശ്രീനിവാസൻ | 2013 |
കുഞ്ഞിരാമായണം | ലാലു | ബേസിൽ ജോസഫ് | 2015 |
അടി കപ്യാരേ കൂട്ടമണി | ഭാനുപ്രസാദ് | ജോൺ വർഗ്ഗീസ് | 2015 |
ഒരേ മുഖം | സക്കറിയ പോത്തൻ | സജിത്ത് ജഗദ്നന്ദൻ | 2016 |
ഗൂഢാലോചന | വരുൺ | തോമസ് സെബാസ്റ്റ്യൻ | 2017 |
സച്ചിൻ | സച്ചിൻ | സന്തോഷ് നായർ | 2019 |
കുട്ടിമാമ | ശേഖരൻകുട്ടി (ചെറുപ്പം) | വി എം വിനു | 2019 |
പാതിരാ കുർബാന | വിനയ് ജോസ് | 2019 | |
അടുക്കള | മാക്സ്വെൽ ജോസ് | 2020 | |
കടവുൾ സകായം നടനസഭ | സത്യനേശൻ നടർ | ജിത്തു വയലിൽ | 2020 |
9MM | ദിനിൽ ബാബു | 2020 | |
പൗഡർ Since 1905 | രാഹുൽ കല്ലു | 2021 | |
വീകം | ഡോ കിരൺ | സാഗർ ഹരി | 2022 |
സായാഹ്ന വാർത്തകൾ | അരുൺ ചന്തു | 2022 | |
ഉടൽ | കിരൺ | രതീഷ് രഘുനന്ദൻ | 2022 |
സത്യം മാത്രമേ ബോധിപ്പിക്കൂ | സാഗർ ഹരി | 2022 | |
പ്രകാശൻ പറക്കട്ടെ | പാപ്പൻ സുനി | ഷഹദ് നിലമ്പൂർ | 2022 |
ഹിഗ്വിറ്റ | അയ്യപ്പദാസ് | ഹേമന്ത് ജി നായർ | 2023 |
ചീനാ ട്രോഫി | അനിൽ ലാൽ | 2023 | |
ഖാലി പേഴ്സ് ഓഫ് ബില്യണേഴ്സ് | ബിബിൻ വിജയ് | മാക്സ് വെൽ ജോസ് | 2023 |
കഥ
ചിത്രം | സംവിധാനം | വര്ഷം |
---|---|---|
ലൗ ആക്ഷൻ ഡ്രാമ | ധ്യാൻ ശ്രീനിവാസൻ | 2019 |
പാതിരാ കുർബാന | വിനയ് ജോസ് | 2019 |
9MM | ദിനിൽ ബാബു | 2020 |
പ്രകാശൻ പറക്കട്ടെ | ഷഹദ് നിലമ്പൂർ | 2022 |
ആപ് കൈസേ ഹോ | വിനയ് ജോസ് | 2023 |
കോപ്പ് അങ്കിൾ | വിനയ് ജോസ് | 2024 |
തിരക്കഥ എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
കോപ്പ് അങ്കിൾ | വിനയ് ജോസ് | 2024 |
ആപ് കൈസേ ഹോ | വിനയ് ജോസ് | 2023 |
പ്രകാശൻ പറക്കട്ടെ | ഷഹദ് നിലമ്പൂർ | 2022 |
9MM | ദിനിൽ ബാബു | 2020 |
ലൗ ആക്ഷൻ ഡ്രാമ | ധ്യാൻ ശ്രീനിവാസൻ | 2019 |
ഗൂഢാലോചന | തോമസ് സെബാസ്റ്റ്യൻ | 2017 |
സംഭാഷണം എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
കോപ്പ് അങ്കിൾ | വിനയ് ജോസ് | 2024 |
ആപ് കൈസേ ഹോ | വിനയ് ജോസ് | 2023 |
പ്രകാശൻ പറക്കട്ടെ | ഷഹദ് നിലമ്പൂർ | 2022 |
9MM | ദിനിൽ ബാബു | 2020 |
ലൗ ആക്ഷൻ ഡ്രാമ | ധ്യാൻ ശ്രീനിവാസൻ | 2019 |
ഗൂഢാലോചന | തോമസ് സെബാസ്റ്റ്യൻ | 2017 |
നിർമ്മാണം
സിനിമ | സംവിധാനം | വര്ഷം |
---|---|---|
സാജൻ ബേക്കറി സിൻസ് 1962 | അരുൺ ചന്തു | 2021 |
ആലപിച്ച ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്ഷം |
---|---|---|---|---|---|
കൊന്നടീ പെണ്ണേ | നദികളിൽ സുന്ദരി യമുന | മനു മൻജിത്ത് | അരുൺ മുരളീധരൻ | 2023 |
അസിസ്റ്റന്റ് സംവിധാനം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
916 (നയൻ വൺ സിക്സ്) | എം മോഹനൻ | 2012 |