വിനോദയാത്ര
വിനോദ് എന്ന ചെറുപ്പക്കാരൻ തന്റെ സഹോദരിയുടെ വീട്ടിലേക്ക് താമസം മാറുന്നതോടെ വ്യത്യസ്തരായ മനുഷ്യരെ കാണാനിടയാവുകയും അയാൾക്ക് ജീവിതത്തോടുള്ള കാഴ്ചപ്പാട് മാറുകയും ചെയ്യുന്നു.
Actors & Characters
Actors | Character |
---|
Actors | Character |
---|---|
വിനോദ് | |
അനുപമ | |
ഷാജി രാഘവൻ | |
വിജയൻ | |
ജോൺ മാത്യൂ (Rtd I.G) | |
വിമല | |
തങ്കച്ചൻ | |
ജോൺ മാത്യൂവിന്റെ സഹോദരി റോസമ്മ ടീച്ചർ | |
അനന്തൻ | |
രാജപ്പൻ | |
രശ്മി | |
മനോഹരൻ | |
വിമലയുടെ അച്ഛൻ | |
ഡോക്ടർ | |
ഗണപതി | |
ശോശാമ്മ ചേടത്തി | |
സണ്ണി | |
സണ്ണിയുടെ ഭാര്യ | |
മോളി വർഗീസ് | |
കോണ്സ്റ്റബിള് ഗോപി പിള്ള | |
സാരി വില്പനക്കാരി | |
ലോറൻസ് | |
ജുവനൈൽ ഹോം ജീവനക്കാരൻ | |
ഓട്ടോക്കാരൻ | |
എസ്. ഐ | |
അനുപമയുടെ അമ്മ | |
അമ്പിളി | |
ബസ് കണ്ടക്ടർ | |
ബാങ്ക് ഉദ്യോഗസ്ഥൻ |
Main Crew
കഥ സംഗ്രഹം
അപക്വമായി കാര്യങ്ങളെ സമീപിച്ചിരുന്ന വിനോദ് എന്ന അലസനായ ചെറുപ്പക്കാരനെ ഉത്തരവാദിത്വബോധവും കാര്യഗൗരവവുമുണ്ടാകാനായി അവന്റെ അച്ഛൻ മരുമകൻ ഷാജിയുടെ വീട്ടിലേക്ക് പറഞ്ഞയക്കുന്നു. ജലസേചന വകുപ്പിൽ ഉദ്യോഗസ്ഥനും ചിട്ടയയായി കൃത്യനിർവഹണം നടത്തുന്ന ആളുമായ ഷാജിയിൽ നിന്നും കാര്യങ്ങൾ പഠിക്കാൻ വിനോദ് നിഷ്കളങ്കമായി ശ്രമിക്കുന്നുണ്ടെങ്കിലും വിനോദിന്റെ ചെയ്തികളൊക്കെയും ഷാജിക്ക് കുഴപ്പങ്ങളായാണ് ഭവിക്കുന്നത്. വിനോദിന്റെ സാന്നിധ്യം ഇഷ്ടപ്പെടാതിരുന്ന ഷാജി വിനോദിനെ ജോൺ മാത്യു എന്ന വിരമിച്ച പോലീസുകാരന്റെ താൽക്കാലിക സഹായിയാക്കുന്നു. അവിടുന്ന് പല കാര്യങ്ങൾക്ക് വേണ്ടിയും പോകേണ്ടി വന്ന വിനോദ് പല ജീവിത സാഹചര്യങ്ങളിലുള്ളവരെ കാണാനിടയാകുന്നു. അങ്ങനെ കണ്ടുമുട്ടിയവർ ജീവിതത്തിന്റെ പല കാഴ്ചകളും പാഠങ്ങളും വിനോദിന് നൽകി. സുഖമില്ലാത്ത അച്ഛനെയും കുടുംബത്തെയും നോക്കാൻ പഠനമുപേക്ഷിച്ചു തൊഴിൽ ചെയ്യാൻ തുടങ്ങിയ അനുപമ എന്ന പെൺകുട്ടിയും ജീവിതത്തെപ്പറ്റിയുള്ള വിനോദിന്റെ കാഴ്ചപ്പാടുകൾ മാറ്റി. അനുപമയുടെ വാക്കുകളും ജീവിതവും വിനോദിനെ ഏറെ സ്വാധീനിച്ചു. അനുപമയോട് പ്രണയം തോന്നിയ വിനോദ് തന്റെ ചേച്ചിയെയും കൂട്ടി അനുപമയുടെ വീട്ടിലേക്ക് ചെന്നപ്പോൾ അവിടെ അസ്വാഭാവികമായ ആൾക്കൂട്ടം കാണുന്നു.
Audio & Recording
സംഗീത വിഭാഗം
നൃത്തം
Technical Crew
Production & Controlling Units
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
നം. 1 |
ഗാനം
മന്ദാരപ്പൂ മൂളികല്യാണി |
ഗാനരചയിതാവു് വയലാർ ശരത്ചന്ദ്രവർമ്മ | സംഗീതം ഇളയരാജ | ആലാപനം മധു ബാലകൃഷ്ണൻ, ശ്വേത മോഹൻ |
നം. 2 |
ഗാനം
കൈയ്യെത്താകൊമ്പത്ത് |
ഗാനരചയിതാവു് വയലാർ ശരത്ചന്ദ്രവർമ്മ | സംഗീതം ഇളയരാജ | ആലാപനം കെ ജെ യേശുദാസ് |
നം. 3 |
ഗാനം
കൈയ്യെത്താ കൊമ്പത്ത് |
ഗാനരചയിതാവു് വയലാർ ശരത്ചന്ദ്രവർമ്മ | സംഗീതം ഇളയരാജ | ആലാപനം കെ ജെ യേശുദാസ്, മഞ്ജരി |
നം. 4 |
ഗാനം
തെന്നിപ്പായും തെന്നലേ... |
ഗാനരചയിതാവു് വയലാർ ശരത്ചന്ദ്രവർമ്മ | സംഗീതം ഇളയരാജ | ആലാപനം വിനീത് ശ്രീനിവാസൻ, അഫ്സൽ |