അന്നയും റസൂലും
ഫോർട്ട് കൊച്ചിക്കാരനും ടാക്സി ഡ്രൈവറുമായ റസൂലിന്റേയും (ഫഹദ് ഫാസിൽ) എറണാകുളത്തെ ഒരു ടെക്സ്റ്റൈൽ ഷോപ്പിലെ സെയിത്സ് ഗേളായ വൈപ്പിൻ കാരി അന്നയുടേയും(ആൻഡ്രിയ) കണ്ടുമുട്ടലുകളും പ്രണയവും ജീവിതവുമാണ് മുഖ്യപ്രമേയം.
Actors & Characters
Actors | Character |
---|---|
റസൂൽ | |
അന്ന | |
റസൂലിന്റെ അയൽ വാസി മാമച്ചി | |
ഹൈദർ | |
റസൂലിന്റെ ബാപ്പ | |
പീറ്ററിന്റെ ഭാര്യ | |
അന്നയുടെ അപ്പൻ ജോസഫ് | |
അബു | |
ആഷ്ലി | |
കോളിൻ | |
ഫസില(അബുവിന്റെ ഭാര്യ) | |
ഫ്രാൻസിസ് | |
അന്നയുടെ സുഹൃത്ത് ശാലു | |
ലില്ലി (കന്യാസ്ത്രീ) | |
പീറ്ററുടെ ഭാര്യ | |
ആനി | |
അന്നയുടെ സഹോദരൻ കുഞ്ഞുമോൻ | |
ലൂയി | |
കത്രീന | |
കുഞ്ഞമ്മ | |
സോഫി | |
വികാരിയച്ചൻ | |
മുല്ലാക്ക | |
സി ഐ | |
പീറ്റർ | |
കോളീന്റെ അമ്മ | |
അബുവിന്റെ മകൾ | |
അബുവിന്റെ മകൻ | |
കോൺസ്റ്റബിൾ |
Main Crew
Awards, Recognition, Reference, Resources
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|---|---|---|
എസ് രാധാകൃഷ്ണൻ | ദേശീയ ചലച്ചിത്ര അവാർഡ് | മികച്ച ശബ്ദലേഖനം | 2 013 |
മധു നീലകണ്ഠൻ | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച ഛായാഗ്രഹണം | 2 013 |
ബി അജിത് കുമാർ | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച ചിത്രസംയോജനം (എഡിറ്റിംഗ് ) | 2 013 |
ജയദേവ് തിരുവെയപതി | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച കളറിസ്റ്റ് | 2 013 |
കഥ സംഗ്രഹം
- ഛായാഗ്രാഹകനായ രാജീവ് രവി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം.
- മലയാളത്തിലെ 5 സംവിധായകർ ഇതിൽ അഭിനയിക്കുന്നു - രഞ്ജിത്ത്, പി ബാലചന്ദ്രൻ, ആഷിക്ക് അബു, എം ജി ശശി, ജോയ് മാത്യു
- തമിഴ് നടി ആൻഡ്രിയ ജെറമിയയുടെ ആദ്യ മലയാളചിത്രം.
- സംഗീത സംവിധായകനായ കേ-യുടെ ആദ്യ മലയാളചിത്രം
ഫോർട്ട് കൊച്ചിയിലെ ടാക്സി ഡ്രൈവറായ റസൂൽ(ഫഹദ് ഫാസിൽ) സാധാരണ ജീവിതം നയിക്കുന്ന ചെറുപ്പക്കാരനാണ്. റസൂലിന്റെ സഹോദരൻ ഹൈദർ(ആഷിക് അബു) ജങ്കാറിൽ ജോലിൽ ചെയ്യുന്നു. ഗൾഫിൽ പോകണമെന്ന ആഗ്രഹത്താൽ ഹൈദർ പാസ് പോർട്ടിനു അപേക്ഷിക്കുന്നുവെങ്കിലും നിയമതടസ്സം പറഞ്ഞ് പോലീസുകാർ അത് വൈകിക്കുന്നു.
റസൂലിന്റെ സുഹൃത്തുക്കളായ കോളിനും(സൌബിൻ സാഹിർ) അബുവിനും(ഷൈൻ) പ്രത്യേകിച്ച് ജോലിയൊന്നുമില്ല. സി സി അടക്കാത്ത വാഹനങ്ങൾ പിടിച്ചെടുക്കുകയും ചില ചില്ലറ തരികിടകൾ ചെയ്തും ജീവിക്കുന്നു. ഇടക്ക് റസൂലിനു ഇവർക്കൊപ്പം ചേരേണ്ടിവരുന്നുമുണ്ട്, താല്പര്യമില്ലെങ്കിലും. ഒരു ദിവസം റസൂലിന്റെ ടാക്സിയിൽ ഒരു യാത്രക്കാരൻ വൈപ്പിനിലേക്ക് യാത്ര ചെയ്തു. വിദേശത്തായിരുന്നു അയാൾ ലീവിനു നാട്ടിൽ വന്നതായിരുന്നു. യാത്രയിൽ വെച്ച് റസൂലും ആഷ്ലി(സണ്ണി വെയ്ൻ)യെന്ന അയാളും സൌഹൃദത്തിലാകുന്നു. സണ്ണിയുടെ നാട്ടിലെ ഇടവകപെരുന്നാളിനും റസൂലും കോളിനും അബുവും പങ്കെടുക്കുന്നു. മദ്യലഹരിയിലായിരുന്ന അബു നാട്ടുകാരിലെ ചില ചെറുപ്പക്കാരുമായി പ്രശ്നമുണ്ടാകുന്നു. ആ സംഘവും അബുവും കോളിനുമായി സംഘട്ടനമുണ്ടാകുന്നു. അവിടെനിന്ന് ഓടി രക്ഷപ്പെടുന്നതിനിടയിലാണ് റസൂൽ അന്നയെ(ആൻഡ്രിയ ജെറമിയ) കാണുന്നത്. പള്ളിയിൽ നിന്നും വരുന്ന അന്നയെ റസൂലിനു ഇഷ്ടപ്പെടുന്നു. ആഷ്ലിയുടേ എതിർവശത്താണ് അന്നയുടെ വീടെന്ന് റസൂൽ മനസ്സിലാക്കുന്നു. പിറ്റേ ദിവസം ഫോർട്ട് കൊച്ചിയിലേക്ക് തിരിച്ചുപോകാൻ ബോട്ടിൽ കയറിയ റസൂൽ വീണ്ടും അന്നയെ കാണുന്നു. നഗരത്തിലെ ഒരു ടെക്സ്റ്റൈൽ ഷോപ്പിൽ സെയിത്സ് ഗേളാണ് അന്ന എന്ന് റസൂൽ മനസ്സിലാക്കുന്നു.
പിന്നീട് എന്നും അന്നയെക്കാണാനായി റസൂലിന്റെ ശ്രമം. ഫോർട്ട് കൊച്ചിയിൽ നിന്ന് വൈപ്പിനിലേക്കും തിരിച്ച് എറണാകുളത്തേക്കും റസൂൽ ബോട്ടിൽ യാത്ര ചെയ്തു. റസൂലിന്റെ ഈ ഉദ്യമം അന്ന മനസ്സിലാക്കുന്നു. എന്നാൽ എന്തൊക്കെയോ വിഷമങ്ങൾ പേറുന്ന അന്ന പ്രതികരിക്കുന്നില്ല. പിന്നീട് അന്നയെ കണ്ടുമുട്ടാനും അവളോടെ ഇഷ്ടം വെളിപ്പെടൂത്താനും റസൂൽ പലപ്പോഴും ശ്രമിക്കുന്നു. അന്നയെക്കാണാൻ വേണ്ടീ മാത്രം റസൂൽ ആഷ്ലിയുടെ വീട്ടിൽ പലപ്പോഴും പോകുന്നു.
ഒരു ദിവസം നേരിൽ കാണണമെന്ന് അന്ന ആവശ്യപ്പെടുന്നു. ഈ ബന്ധം ശരിയാകില്ലെന്നും ഇനി ശല്യപ്പെടൂത്തരുതെന്നും മാത്രം പറയുന്നു. അതിനിടയിൽ റസൂലിന്റെ സുഹൃത്തുക്കളായ കോളിനും അബുവും ചില പ്രശ്നങ്ങളിൽ പെടുന്നു. അത് അന്നയുടേയും റസൂലിന്റേയും ബന്ധത്തിൽ പ്രശ്നങ്ങളുണ്ടാക്കുന്നു.
Audio & Recording
ചമയം
Video & Shooting
സംഗീത വിഭാഗം
Technical Crew
Production & Controlling Units
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
Contribution |
---|
https://www.facebook.com/groups/m3dbteam/permalink/1409320462459867/ |