റൺ ബേബി റൺ
ചാനൽ പ്രവർത്തകരായ ക്യാമറമാൻ വേണുവും(മോഹൻലാൽ) റിപ്പോർട്ടർ രേണുകയും(അമലാ പോൾ) ഒരു ചാനലിന്റെ സഹായത്തോടെ രാഷ്ട്രീയക്കാരുടേയും ബിസിനസ്സ് ഗ്രൂപ്പുകളുടേയും വഴിവിട്ട ബന്ധങ്ങളും അഴിമതിയും പുറത്തുകൊണ്ടുവരുന്നതിനു ജീവൻ പണയംവെച്ചു നടത്തുന്ന സ്റ്റിങ്ങ് ഓപ്പറേഷനാണ് മുഖ്യപ്രമേയം ഒപ്പം വേണുവും രേണുകയും തമ്മിലുള്ള പ്രണയവും തെറ്റിദ്ധാരണയിലുണ്ടാകുന്ന പിണക്കവും.
Actors & Characters
Actors | Character |
---|---|
ക്യാമറാമാൻ വേണു | |
എക്സിക്യൂട്ടീവ് റിപ്പോർട്ടർ രേണുക | |
ഋഷികേശ് | |
രാജൻ കർത്ത | |
ഭരതൻ പിള്ള | |
ഭാരത് വിഷൻ ചാനൽ എം ഡി | |
ചാനൽ റിപ്പോർട്ടർ | |
മന്ത്രി കുഞ്ഞുമൊയ്തീൻ | |
എസ്. പി സോമരാജൻ | |
ചാനൽ പാർട്ട്നർ ജോസ് | |
വർഗ്ഗീസ് , മന്ത്രിയുടെ പേർസണൽ സെക്രട്ടറി | |
സുഗുണൻ, മന്ത്രിയുടെ പേർസണൽ സെക്രട്ടറി | |
ഡി വൈ എസ് പി ബെന്നി തരകൻ | |
Main Crew
കഥ സംഗ്രഹം
നടൻ മോഹൻലാൽ ഈ ചിത്രത്തിൽ ഒരു ഗാനം ആലപിക്കുന്നു.
മലയാളിയായ തമിഴ് നടി അമലാപോൾ ആദ്യമായി മലയാളത്തിൽ നായികയാകുന്നു.
സച്ചി-സേതു തിരക്കഥാദ്വയം വേർപ്പിരിഞ്ഞ ശേഷം സച്ചി ആദ്യമായി ഒറ്റക്ക് തിരക്കഥയെഴുതുന്നു.
കേരളത്തിലെ ചാനലുകളുടെ കിടമത്സരങ്ങൾക്കിടയിൽ പിടിച്ചു നിൽക്കാൻ ബദ്ധപ്പെടുകയാണ് എൻ ബി ഐ ചാനൽ മേധാവി ഋഷികേശ് (ബിജു മേനോൻ). അതിനിടയിൽ സ്ത്രീപീഠനത്തിൽ ആരോപണ വിധേയനായ മന്ത്രി കുഞ്ഞുമുഹമ്മദ്(ശിവജി ഗുരുവായൂർ) താമസിക്കുന്ന ഗസ്റ്റ് ഹൌസിൽ സ്ത്രീവേദിക്കാരുടേയും മറ്റുള്ളവരുടേയും പ്രതിക്ഷേധം ഉണ്ടാകുന്നു. രാഷ്ട്രീയ സന്ദർശനം കഴിഞ്ഞ് പത്ര പ്രതിനിധികളോട് സംസാരിക്കേണ്ടി വരുന്ന മന്ത്രിയെ കവർ ചെയ്യാൻ കേരളത്തിലെ എല്ലാ ചാനലുകാരും എത്തുന്നു. മന്ത്രിയുടെ പാർട്ടിക്കാരും പ്രതിക്ഷേധക്കാരും തമ്മിൽ ഒരു സംഘട്ടനമോ മറ്റെന്തിങ്കിലുമോ സംഭവിക്കുമെന്ന കണക്കുകൂട്ടലിലാണ് ചാനലുകാർ. പ്രമുഖ ചാനലായ എൻ ബി ഐക്കു വേണ്ടി ഈ സംഭവങ്ങൾ കവർ ചെയ്യാൻ എത്തുന്നത് ഇന്ത്യയിലെ അറിയപ്പെടുന്ന ടിവി ക്യാമറാമാൻ വേണു (മോഹൻലാൽ) ആണ്. റോയ്റ്റേഴ്സ് ഇന്ത്യക്കു വേണ്ടിയും ബിബിസിക്കുവേണ്ടിയും നിരവധി തവണ പ്രമുഖ സംഭവങ്ങൾ കവർ ചെയ്യുകയും നിരവധി അവാർഡുകൾ ലഭിക്കുകയും ചെയ്ത വ്യക്തിയാണദ്ദേഹം. എൻ ബി ഐ ക്കു വേണ്ടി ഒരു സ്ക്കൂപ്പു കണ്ടെത്തുന്നു വേണു.
ഋഷികേശിന്റെ ആത്മസുഹൃത്തും മുൻപ് ഒരുമിച്ച് ജോലി ചെയ്തിട്ടുള്ളതുമായ വേണു ഋഷിക്കൊപ്പമാണ് താമസം. തന്റെ തന്നെ ഒരു കേസിൽ കോടതിയിൽ സാക്ഷിമൊഴി രേഖപ്പെടുത്താൻ വേണ്ടി അഞ്ച് ദിവസത്തേക്ക് കേരളത്തിൽ എത്തിയതായിരുന്നു വേണു. ഋഷിയുടേ ഫ്ലാറ്റിൽ വെച്ച് ഋഷിയുടെ സിനിമാ സുഹൃത്തുക്കൾക്ക് വേണ്ടി വേണു തന്റെ ഭൂതകാലം പറയുന്നു.
അഞ്ച് വർഷം മുൻപ് ഒരു റിപ്പോർട്ടിങ്ങിനിടെ വേണു യാദൃശ്ചികമായി കണ്ടുമുട്ടിയതായിരുന്നു രേണുകയെ. ഒരു ഇഷ്യൂവിൽ നിന്ന് രേണുകയെ രക്ഷിച്ചെടുക്കുന്നതിനുള്ള ശ്രമത്തിൽ പോലീസിന്റെ മർദ്ദനമേറ്റ് വേണു ആശുപത്രിയിലാകുന്നു. തുടർന്ന് ഇരുവരും പ്രണയത്തിലാകുന്നു. ഭാരത് വിഷനിൽ ജോലി ചെയ്തിരുന്ന രേണുക ഭാരത് വിഷനിൽ നിന്ന് രാജി വെക്കുകയും അടുത്തുതന്നെ ലോഞ്ച് ചെയ്യാൻ പോകുന്ന ഋഷിയുടെ നേതൃത്വത്തിലുള്ള എൻ ബി ഐ ചാനലിൽ ചേരുകയും ചെയ്തു. വേണുവും രേണുകയും രജിസ്ട്രർ വിവാഹം ചെയ്യാൻ തീരുമാനിക്കുന്നു. വിവാഹത്തിന്റേ തലേന്ന് രേണുകക്കും വേണുവിനും ഒരു എക്സ്ക്ലീസീവ് ന്യൂസ് കവർ ചെയ്യാനുള്ള അവസരം വന്നു ചേരുന്നു. നിയുക്ത രാജ്യസഭാ സ്ഥാനാർത്ഥിയായ ഭരതൻ പിള്ളയും (സായ് കുമാർ) പ്രമുഖ ബിസിനസ്സ് ഗ്രൂപ്പുടമ രാജൻ കർത്താ (സിദ്ധിക്ക്)യും തമ്മിൽ നടക്കുന്ന അഴിമതിയുടെ ഒരു പണം കൈമാറ്റം. രേണുകയും വേണുവും തങ്ങളുടെ ജീവൻ പണയം വെച്ച് അത് കവർ ചെയ്യുന്നു. എൻ ബി ഐ യുടെ ലോഞ്ചിങ്ങിനു മറ്റാർക്കും കിട്ടാത്ത ഈ ന്യൂസ് എക്സ്ക്ലൂസീവാക്കാനായിരുന്നു എല്ലാവരുടേയും തീരുമാനം. എന്നാൽ എല്ലാവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് വേണു കവർ ചെയ്ത ആ എക്സ്ക്ലൂസീവ് എൻ ബി ഐയുടെ ശത്രുവായ ഭാരത് വിഷനിലാണ് എയർ ചെയ്യപ്പെട്ടത്.
എന്താണ് ഇതിൽ സംഭവിച്ചത് എന്ന് ആർക്കും അറിയില്ലായിരുന്നു. ആ പ്രൊഫഷണൽ ചതിയുടേ പേരിൽ വേണുവും രേണുകയും തമ്മിൽ വേർപിരിയുന്നു. പിന്നീട് നീണ്ട അഞ്ചു വർഷത്തിനു ശേഷം നാട്ടിലെത്തിയ വേണുവിനു വീണ്ടും രേണുകയെ കണ്ടുമുട്ടേണ്ടിവന്നു, അതും ജീവൻ പണയം വെച്ച് നടത്തേണ്ടി വരുന്നൊരു സ്റ്റിങ്ങ് ഓപ്പറേഷനു വേണ്ടി. ഇരുവരും ചേർന്ന് മറ്റൊരു എക്സ്ക്ലൂസീവ് കവർ ചെയ്യാൻ പോകുകയാണ്.
Audio & Recording
ചമയം
Costumer | Actors |
---|---|
Video & Shooting
സംഗീത വിഭാഗം
Technical Crew
Production & Controlling Units
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
ആറ്റുമണല് പായയില് ..ആഭേരി |
റഫീക്ക് അഹമ്മദ് | രതീഷ് വേഗ | മോഹൻലാൽ |
2 |
ആരോഹണം അവരോഹണം |
റഫീക്ക് അഹമ്മദ് | രതീഷ് വേഗ | വിജയ് യേശുദാസ് |
Contributors | Contribution |
---|---|
പ്രധാന വിവരങ്ങൾ, കഥാസാരം ചേർത്തു |