22 ഫീമെയ്ൽ കോട്ടയം
വിദേശത്ത് ജോലിക്കു പോകാനാഗ്രഹിക്കുന്ന കോട്ടയം സ്വദേശിനിയായ ടെസ്സ കെ എബ്രഹാം (റിമ കല്ലിങ്കൽ) എന്ന യുവതിയുടെ പ്രണയ ജീവിതവും അതിനെത്തുടർന്നുള്ള അപ്രതീക്ഷിതമായ തിക്താനുഭവങ്ങളും
Actors & Characters
Actors | Character |
---|---|
സിറിൽ സി മാത്യു | |
ടെസ്സ കെ എബ്രഹാം | |
ഹെഗ് ഡെ | |
രവിയങ്കിൾ | |
ഡി.കെ | |
സുബൈദ | |
ബെന്നി | |
ടിസ്സ | |
ജിൻസി | |
ടെസ്സയുടെ റൂം മേറ്റ് | |
വക്കീൽ വർഗീസ് പോത്തൻ | |
Main Crew
Awards, Recognition, Reference, Resources
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|---|---|---|
റിമ കല്ലിങ്കൽ | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച നടി | 2 012 |
കഥ സംഗ്രഹം
- ഏക് ഹസീനാ ഥീ, ക്യാബ്രേ ഡാൻസർ, കില് ബില് എന്നീ ചിത്രങ്ങളിൽ നിന്നുള്ള പ്രചോദനം. (ഈ മൂന്നു ചിത്രങ്ങളുടേയും പേരുകൾ ചിത്രാന്ത്യം ക്രെഡിറ്റായി കാണിക്കുന്നുണ്ട്)
- മുഖ്യാധാരാ സിനിമയുടെ പതിവു രീതികളിൽ നിന്നു വ്യത്യസ്ഥമായും താര രഹിതമായും “സോൾട്ട് & പെപ്പർ” എന്ന സിനിമക്കു ശേഷം സംവിധായകൻ ആഷിക്ക് അബു വീണ്ടും താര രഹിതവും വ്യത്യസ്ഥപ്രമേയവുമായി ചെയ്യുന്ന ചിത്രം.
- ചിത്രത്തിന്റെ ആദ്യപകുതിയിലെ പശ്ചാത്തലസംഗീതം റെക്സ് വിജയനും രണ്ടാം പകുതിയിലെ പശ്ചാത്തല സംഗീതം ബിജിബാലുമാണ് നിർവ്വഹിച്ചിരിക്കുന്നത്.
വലിയൊരു ദൌത്യത്തിനുശേഷം കൊച്ചി നഗരത്തിൽ നിന്ന് എയർപോർട്ടിലേക്കുള്ള ടെസ്സ കെ എബ്രഹാമിന്റെ (റിമ കല്ലിങ്കൽ) യാത്രയിൽ നിന്നാണ് ചിത്രത്തിന്റെ തുടക്കം. കുറച്ചു നാളുകൾക്ക് മുൻപ് ബംഗളൂരുവിലെ ഒരു ആശുപത്രിയിൽ നഴ്സായിരുന്നു ടെസ്സ. കോട്ടയം സ്വദേശിനിയായ ടെസ്സക്ക് ടിസ്സ എന്നൊരു സഹോദരി കൂടിയുണ്ട്. കുടുംബം, ബന്ധുക്കൾ എന്ന് പറയാൻ അധികമാരുമില്ലാത്ത ടെസ്സക്ക് വിദേശത്ത് ജോലിക്ക് പോകാനായിരുന്നു താല്പര്യം. പക്ഷെ നല്ല അവസരങ്ങൾ കിട്ടിയില്ല. അവളുടെ റൂം മേറ്റ് ജിൻസിക്കാവട്ടെ തന്റെ രഹസ്യകാമുകനും മദ്ധ്യവയസ്കനുമായ ഡി കെ (സത്താർ) യുടെ സഹായത്താൽ വിദേശത്ത് പോകാൻ അവസരം കിട്ടുന്നു. ആകസ്മികമായാണ് ടെസ്സ ബംഗളൂരുവിലെ ഒരു റിക്രൂട്ടിങ്ങ് കൺസൾട്ടൻസിയിലെ സിറിൾ-നെ(ഫഹദ് ഫാസിൽ) പരിചയപ്പെടുന്നത്. വിവരങ്ങൾ ശരിയാക്കാമെന്ന സിറിളിന്റെ ഉറപ്പിൽ ഓഫീസിൽ നിന്നിറങ്ങുന്ന ടെസ്സ സിറിളിന്റെ ബോസ്/അങ്കിളിനെ പരിചയപ്പെടേണ്ടിവരുന്നു. സിറിളിന്റെ പരിശ്രമത്തിൽ വിദേശത്ത് പോകാൻ ടെസ്സക്ക് അവസരം ലഭിക്കുന്നു. അതിനെത്തുടർന്ന് സിറിളിനു ഒരു ട്രീറ്റ് കൊടുക്കാൻ ടെസ്സയും സിറിളും റെസ്റ്റോറന്റിൽ എത്തുന്നു. നന്നായി മദ്യപിച്ച സിറിളിനെ ടെസ്സ് വീട്ടിലെത്തിക്കുന്നു. പിന്നീട് ഇരുവർക്കും തമ്മിൽ ഒരിഷ്ടം സംഭവിക്കുന്നു. നിരന്തര സംഭാഷണവും കണ്ടുമുട്ടലുകളും ഇരുവരേയും പ്രണയബദ്ധരാക്കുന്നു. ടെസ്സക്ക് വിദേശത്തേക്ക് പോകാൻ ദിവസങ്ങൾ അടുത്തുകൊണ്ടിരിക്കേ അത്രയും ദിവസം തന്റെ കൂടെ താമസിക്കാൻ സിറിൾ ടെസ്സയോടാവശ്യപ്പെടുന്നു. ടെസ്സ സിറിളിനൊപ്പം താമസിക്കുന്നു. അതിനിടയിൽ യാദൃശ്ചികമായി ഒരു പബ്ബിൽ വെച്ച് ടെസ്സയെ ഉപദ്രവിക്കാൻ ശ്രമിച്ച ഒരു കന്നട യുവാവിനെ സിറിൾ മർദ്ദിക്കുന്നു. അടുത്ത ദിവസം യുവാവും സംഘവും ഭീഷണിപ്പെടുത്തിയതിനെത്തുടർന്ന് സിറിളിനു രണ്ടു ദിവസം മാറി നിൽക്കേണ്ടിവരുന്നു. സിറിൾ തന്റെ ബോസ്സും അങ്കിളുമായ ഹെഗ്ഡേ (പ്രതാപ് പോത്തൻ)യുടെ ഔട്ട് ഹൌസിൽ താമസിക്കുന്നു. സിറിളിനെ കാണാതെ ഫ്ലാറ്റിൽ വിഷമിച്ചിരിക്കുന്ന ടെസ്സയോട് വിവരങ്ങൾ പറയാൻ ഹെഗ്ഡേ എത്തുന്നു. ഫോണിൽ സിറിളുമായി സംസാരിച്ച് ടെസ്സ ആശ്വസിക്കുന്നു. പക്ഷേ, പിന്നീട് സംഭവിക്കുന്ന ടെസ്സ ഒരിക്കലും കരുതാത്ത സംഭവങ്ങളായിരുന്നു.
Audio & Recording
ചമയം
Video & Shooting
സംഗീത വിഭാഗം
Technical Crew
Production & Controlling Units
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
ചില്ലാണേ … |
ആർ വേണുഗോപാൽ | ബിജിബാൽ | നേഹ എസ് നായർ |
2 |
മെല്ലെ കൊല്ലും |
ആർ വേണുഗോപാൽ | റെക്സ് വിജയൻ | നേഹ എസ് നായർ, ജോബ് കുര്യൻ |
3 |
നീയോ |
റഫീക്ക് അഹമ്മദ് | ബിജിബാൽ | നേഹ എസ് നായർ, ബിജിബാൽ |
4 |
മെല്ലെ കൊല്ലും (ആലാപ് ) |
ആർ വേണുഗോപാൽ | റെക്സ് വിജയൻ | ജോബ് കുര്യൻ, നേഹ എസ് നായർ |
5 |
ചില്ലാണേ (റീമിക്സ് വേർഷൻ ) |
ആർ വേണുഗോപാൽ | ബിജിബാൽ | നേഹ എസ് നായർ |
Contributors | Contribution |
---|---|
അടിസ്ഥാന വിവരങ്ങൾ ചേർത്തു | |
കൂടുതൽ വിവരങ്ങൾ ചേർത്തു |