ക്രൈം സ്റ്റോറി
Schizophrenia അസുഖബാധിതനും ക്രിമിനൽ മനോഭാവവുമുള്ള ഒരു ചെറുപ്പക്കാരൻ പ്രണയം നടിച്ച് പല പെൺകുട്ടികളേയും ലൈംഗീകപൂർത്തീകരണത്തിനു ശേഷം കൊലപ്പെടുത്തുന്നു. ആ കൊലപാതക പരമ്പരകളെക്കുറിച്ച് ഒരു പോലീസ് ഉദ്യോഗസ്ഥൻ നടത്തുന്ന അന്വേഷണങ്ങൾ.
Actors & Characters
Actors | Character |
---|---|
സച്ചിൻ ജേക്കബ്ബ് | |
മീര | |
ഹരി | |
ഡി വൈ എസ് പി ശിവരാമൻ | |
ഹരിയുടെ അമ്മ | |
ഫാദർ ആന്റണി | |
പോലീസ് ഉദ്യോഗസ്ഥൻ | |
പോലീസ് ഉദ്യോഗസ്ഥൻ |
Main Crew
കഥ സംഗ്രഹം
നഗരത്തിലെ ഒരു സോഫ്റ്റ് വെയർ കമ്പനി ഉദ്യോഗസ്ഥനാണ് ഹരി (അനൂപ് ജോർജ്ജ്) തിരക്കു പിടിച്ച തന്റെ ജീവിതത്തിൽ ഫാഷൻ ഡിസൈനാറായ തന്റെ ഭാര്യ മീര (വിഷ്ണുപ്രിയ)യോടൊപ്പം ചിലവഴിക്കാൻ പോലും ഹരിക്കാവുന്നില്ല. വിവാഹം കഴിച്ചിട്ട് കുറച്ചു നാളുകളേ ആയിട്ടുള്ളുവെങ്കിലും മീരയോട് ഉള്ളിൽ സ്നേഹമുണ്ടെങ്കിലും തന്റെ ജോലിത്തിരക്കു മൂലം മീരയോട് സ്നേഹം പ്രകടിപ്പിക്കാനോ മറ്റുമൊന്നും ഹരിക്ക് കഴിയാത്തത് മീരക്ക് വിഷമമുണ്ടക്കുന്നുണ്ട്. നഗരത്തിലെ തന്റെ ഫാഷൻ ഡിസൈനിങ്ങ് സ്ഥാപനത്തിലെ സഹപ്രവർത്തക ഹിമ ഹരിയുടെ ഓഫീസിലാണ് ജോലി ചെയ്യുന്നത്. അടുത്തുതന്നെ നടത്താൻ പോകുന്ന ഒരു ഫാഷൻ ഷോയോടനുബന്ധിച്ച് മീരയുടെ കമ്പനി നടത്തുന്ന ഒരു പാർട്ടിയിൽ പങ്കെടുക്കാമെന്ന് ഹരിയും ഹിമയും സമ്മതിച്ചെങ്കിലും ജോലിത്തിരക്കിനാൽ ഹരി പങ്കെടുത്തില്ല. പാർട്ടിക്ക് പുറപ്പെട്ട ഹിമയാകട്ടെ വഴിയിൽ വെച്ച് മിസ്സിങ്ങായി. ഹിമയെ പ്രണിയിക്കുന്ന സാഗർ ആകെ അസ്വസ്ഥനാകുന്നു. ഹിമ മിസ്സിങ്ങ് ആയത് പോലീസിൽ പരാതി കൊടുത്താൽ കമ്പനിയുടെ റെപ്പ്യൂട്ടേഷനെ ബാധിക്കുമെന്നതിനാൽ ഹരി അതിനു തയ്യാറാകുന്നില്ല. മാത്രമല്ല, ഹിമയുമായി കമ്പനിക്കും ഹരിക്കും സാഗറിനും ചില സാമ്പത്തിക ഇടപാടുള്ളത് ഇരുവരേയും അസ്വസ്ഥതപ്പെടുത്തി. അപ്രതീക്ഷിതമായിട്ടാണ് സാഗർ തന്റെ സഹോദരന്റെ സുഹൃത്ത് ശിവരാമൻ എന്ന ശിവൻ ജി(ഡാനിയൽ ബാലാജി) യെ ഒരു ബാറിൽ വെച്ച് കണ്ടുമുട്ടുന്നത്. നഗരത്തിലേക്ക് ഡി വൈ എസ് പി ആയി വന്ന ശിവരാമൻ ഇപ്പോൾ ലീവിലാണ്. സാഗർ തന്റെ അവസ്ഥയും ഹിമയുടെ മിസ്സിങ്ങും ശിവരാമനോട് പറയുന്നു. ഹിമയുടെ മിസ്സിങ്ങിനെപ്പറ്റി അന്വേഷിക്കാമെന്ന് ശിവരാമൻ വാക്കു നൽകുന്നു.
ഹരിയുടേയും മീരയുടേയും തൊട്ടടുത്ത ഫ്ലാറ്റിൽ സച്ചിൻ എന്നൊരു ചെറുപ്പക്കാരൻ താമസത്തിനു വരുന്നു. നഗരത്തിലെ ഒരു ഡാൻസ് ബാറിൽ കീബോർഡിസ്റ്റാണ് സച്ചിൻ. സച്ചിൻ ഹരിയും പ്രിയയുമായി പരിചയപ്പെടുന്നു. ഒരു ദിവസം ഹരിക്ക് ജോലി ആവശ്യത്തിനായി ചെന്നൈയിലേക്ക് പോകേണ്ടിവരുന്നു. രണ്ടു ദിവസം കഴിഞ്ഞേ വരാൻ സാധിക്കുകയുള്ളൂ എന്നത് മീരയെ വിഷമത്തിലാഴ്ത്തുന്നു. അതിനിടയിൽ മീരക്ക് ഓഫീസിൽ വെച്ച് ചെറിയൊരു വീഴ്ചയിൽ കൈക്ക് പരിക്കേൽക്കുന്നു. വലതു കൈ അനക്കാൻ പറ്റാത്ത വിധത്തിലാകുന്നു. മാറ്റി വെക്കാൻ പറ്റാത്തകാരണം ഹരി ചെന്നൈയിലേക്ക് പോകുന്നു. അപ്രതീക്ഷിതമായി മീരയുടെ ഫ്ലാറ്റിലേക്ക് വരുന്ന സച്ചിൻ മീരയെ ആ അവസ്ഥയിൽ കണ്ട് സഹായിക്കുന്നു. മീരക്ക് ഭക്ഷണം തയ്യാറാക്കിക്കൊടുക്കുകയും മറ്റും സഹായങ്ങൾ ചെയ്തു കൊടൂക്കുന്നത് മീരക്ക് ഒരു സാന്ത്വനമാകുന്നു. പതിയെ മീരയും സച്ചിനും അടുക്കുന്നു. പല അവസരങ്ങളിലും മീര സച്ചിനൊപ്പം പുറത്തുപോകുന്നു. ഹരിയുമായി മീരക്ക് പലപ്പോഴും വഴക്കിടേണ്ടിവരുന്നു.
ഇതിനിടയിൽ ഡിവൈഎസ് പി ശിവരാമന്റെ അന്വേഷണങ്ങൾ ഞെട്ടിപ്പിക്കുന്ന ചില വിവരങ്ങൾ പുറത്തു കൊണ്ടുവരുന്നു.
ചമയം
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
എന്നെ അറിയാതെ |
ലഭ്യമായിട്ടില്ല | ഇഷാൻ ദേവ് | ലഭ്യമായിട്ടില്ല |
2 |
ഹേയ് നിന് കൺകളിലേതോ |
ലഭ്യമായിട്ടില്ല | ഇഷാൻ ദേവ് | ഇഷാൻ ദേവ് |
3 |
ഇനി നിന് അരികെ |
ലഭ്യമായിട്ടില്ല | ഇഷാൻ ദേവ് | ശ്വേത മോഹൻ |
Contributors |
---|