ഈ തിരക്കിനിടയിൽ
എങ്ങിനേയും പണം സമ്പാദിക്കാനുള്ള തിരക്കുകൾക്കിടയിൽ മറന്നു പോകുന്ന ബന്ധങ്ങൾ മൂലം ജീവിതം തകർന്നു പോകുന്ന അനന്ത പത്മനാഭവൻ (വിനു മോഹൻ) എന്ന യുവാവിന്റേയും അയാളെ സ്നേഹിച്ച സാവിത്രി (മുക്ത) യുടേയും ജീവിത കഥ.
Actors & Characters
Actors | Character |
---|---|
അനന്തപത്മനാഭൻ | |
സാവിത്രി | |
ജയദെവൻ നമ്പൂതിരി | |
ജോബി മാത്യു | |
ബ്രോക്കർ | |
വിമലൻ | |
ഏലപ്പാറ ഏലിയാമ്മ | |
ഡോ. ബാലരാമ പിഷാരടി | |
അനന്ത പത്മനാഭന്റെ അച്ഛൻ | |
അനന്ത പത്മനാഭന്റെ അമ്മ | |
സാവിത്രിയുടെ വളർത്തമ്മ | |
മ്യൂസിക് ആൽബം ഡയറക്ടർ | |
കഥ സംഗ്രഹം
നീണ്ട അഞ്ചു വർഷത്തെ മറുനാടൻ ജീവിതത്തിനു ശേഷം അനന്ത പത്മനാഭൻ (വിനു മോഹൻ) സ്വന്തം നാട്ടിലെ തറവാട്ടിലേക്ക് തിരിച്ചു വരികയാണ്. ജോലിയൊന്നും ചെയ്യാതെ പല പല ബിസിനസ്സുകൾ നടത്തിനോക്കിയെങ്കിലും അതിലൊക്കെ പരാജയപ്പെട്ട് വൻ സാമ്പത്തിക ബാദ്ധ്യത ഉണ്ടായതു കാരണം എങ്ങിനേയും രക്ഷപ്പെടാനുള്ള വ്യഗ്രതയിൽ നാടു വിട്ടു പോയതാണ് അനന്തൻ. ഹൈദ്രാബാദിൽ വെച്ച് പരിചയപ്പെട്ട കാമുകിയെ വിവാഹം കഴിക്കാനുള്ള ആഗ്രഹത്തിലാണ് കാമുകിയുടെ ആന്റിയെ അനന്തൻ അപ്രതീക്ഷിതമായി കാണുന്നത്. അനന്തനും ആന്റിയും മുൻപേ പരിചയമുള്ളവരായിരുന്നു. ഈ വിവാഹത്തിനു സമ്മതമില്ലെന്ന് ആന്റി പറയുന്നു. ആ തിരസ്കരണം അനന്തനെ ഭുതകാലത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു. ഗ്രാമത്തിലെ നല്ലൊരു തറവാട്ടിലെ അച്ഛനും അമ്മക്കും ഇളയ സഹോദരിക്കുമൊപ്പം ജീവിച്ചിരുന്ന അനന്തൻ ഒരു ജോലി ചെയ്തു ജീവിക്കുന്നതിനേക്കാൾ സ്വന്തമായി ഒരു ബിസിനസ്സ് തുടങ്ങി പണം സമ്പാദിക്കണം എന്ന് ചിന്താഗതിക്കാരനായിരുന്നു. അതിനുവേണ്ടി പലരുടേയും കയ്യിൽ നിന്നും പണം പലിശക്കും അല്ലാതെയും വാങ്ങിയെങ്കിലും ബിസിനസ്സ് ഒന്നും പച്ചപിടിച്ചില്ല എന്നു മാത്രമല്ല പലർക്കും മുന്നിൽ കടക്കാരനായിത്തീരുകയും ചെയ്തു. ചില പലിശക്കാർ അനന്തനെ ശാരീരികമായി മർദ്ദിക്കാനും തുടങ്ങി. മർദ്ദനമേറ്റാൽ തൊട്ടടുത്ത ഗവ. ആശുപത്രിയിൽ പോയി അഡ്മിറ്റാകുകയും മർദ്ദിച്ച പലിശക്കാർക്കെതിരെ കേസ് കൊടുത്ത് പണം വസൂലാക്കുകയും ചെയ്യുക എന്നതായിരുന്നു അനന്തന്റെ മറ്റൊരു ഉദ്ദേശ്യം. ഗവ. ആശുപത്രിയിൽ സാവിത്രി (മുക്ത) എന്ന നമ്പൂതിരി യുവതിക്ക് അനന്തനോട് പ്രണയമായിരുന്നു. അവൾ മനസ്സുകൊണ്ട് അവനെ പ്രണയിച്ചു. അവളുടെ സാമീപ്യം അനന്തൻ ആഗ്രഹിച്ചുവെങ്കിലും അവന്റെ പ്രണയം തുറന്നു പറഞ്ഞിരുന്നില്ല. ആശുപത്രിയിലെ മറ്റു നഴ്സുമാരിൽ നിന്ന് സാമ്പത്തികമായും അവരുടെ സാലറി സർട്ടിഫിക്കറ്റ് വാങ്ങിയും അനന്തൻ ധന സഹായം നേടിയിരുന്നു. ഇതിനിടയിലാണ് അനന്തൻ പലിശക്കാരിയായ ഏലപ്പാറ ഏലിയാമ്മയെ(ശ്രീലതാ നമ്പൂതിരി) കാണുന്നത്. രണ്ടു മാസം മുൻപ് വിറ്റ തന്റെ തന്നെ ഒരു കൃഷിപ്പറമ്പ് ഏലിയാമ്മയോട് കള്ളം പറഞ്ഞ് വീണ്ടും വിൽക്കുകയും ഒരു ലക്ഷം രൂപ അഡ്വാൻസായി കൈപ്പറ്റുകയും ചെയ്തു. അനന്തന്റെ ആത്മസുഹൃത്തായ ജോബി മാത്യു(കൃഷ്ണ) വിന്റെ നിർബന്ധപ്രകാരം ഒരു മ്യൂസിക് ആൽബത്തിൽ നായകനായി അഭിനയിക്കുകയും ഒരു ലക്ഷം രുപ നൽകി ആൽബം നിർമ്മിക്കുകയും ചെയ്യുന്നു. ഏലിയാമ്മയും ഗുണ്ടകളും അനന്തനെ ആക്രമിക്കാൻ ശ്രമിക്കുന്നു. അനന്തൻ വീണ്ടും അവർക്കുമുന്നിലും കടക്കാരനാകുന്നു. സുഹൃത്ത് ജോബിയുടെ ഒപ്പം തിരുപ്പൂരിൽ നിന്നും തുണിയെടുത്ത് ടെക്സ്റ്റൈൽ ബിസിനസ്സ് തുടങ്ങാൻ ഒരു ശ്രമം തുടങ്ങുന്നു അനന്തൻ അതിനു ഒരു ലക്ഷം രൂപയോളം മുടക്കുമുതൽ വേണമെന്നതുകൊണ്ട് അനന്തൻ സാവിത്രിയുടെ കയ്യിൽ നിന്നും അവളുടെ സാലറി സർട്ടിഫിക്കറ്റ് ചോദിച്ചു വാങ്ങി അതുപയോഗിച്ച് ലോൺ എടുക്കുന്നു. ഇതിനിടയിലാണ് അനന്തൻ യാദൃശ്ചികമായി മറ്റൊരു സുഹൃത്തിനെ കാണുന്നത്. അയാൾക്ക് ന്യൂസിലണ്ടിൽ ബന്ധങ്ങളുണ്ടെന്നും അവിടേക്കുള്ള വിസയുണ്ടെന്നും അറിഞ്ഞതിനാൽ എളുപ്പം എത്രയുംവേഗം പണം സമ്പാദിക്കാൻ ആരേയും അറിയിക്കാതെ ന്യൂസിലണ്ടിലേക്ക് പോകാൻ അനന്തൻ തയ്യാറാകുന്നു. ന്യൂസിലണ്ടിലേക്ക് പോകുന്നത് മറ്റാരും അറിയരുതെന്ന് വീട്ടിൽ ശട്ടം കെട്ടി അനന്തൻ അന്നു തന്നെ ഹൈദ്രാബാദിലേക്ക് വണ്ടി കയറുന്നു. അവിടേക്കുള്ള യാത്രയുടെ തുടക്കത്തിൽ സുഹൃത്ത് ജോബിയുടെ ഫോൺ കാൾ നിരന്തരം വരുന്നുവെങ്കിലും ആ ഫോൺ വിളികൾ അനന്തൻ അവഗണിക്കുന്നു. അനന്തൻ നാടുവിടുന്നു.
അഞ്ചുവർഷത്തെ അജ്ഞാതവാസത്തിനു ശേഷം തിരിച്ചെത്തിയ അനന്തനെ കാത്തിരുന്നത് ദുരന്തങ്ങളുടെ കഥയായിരുന്നു. തനിക്ക് പണം നൽകിയ ജോബിയുടെ, സന്നിഗ്ദഘട്ടത്തിൽ തന്നെ സഹായിച്ച കാമുകി സാവിത്രിയുടെ.. എങ്ങിനെയും പണം സമ്പാദിക്കാനുള്ള ആ തിരിക്കിനിടയിൽ അനന്തൻ മറന്നു പോയ ചില ജീവിതങ്ങളുടെ ഒരിക്കലും തിരുത്താനാവാത്ത ദുരന്തപൂർണ്ണമായ കഥകൾ.
Video & Shooting
സംഗീത വിഭാഗം
Technical Crew
ഈ ചിത്രത്തിലെ ഗാനങ്ങൾ
Contributors | Contribution |
---|---|
പുതിയ പോസ്റ്ററുകൾ ചേർത്തു |