ഞാനും എന്റെ ഫാമിലിയും
കുടുംബത്തെ അങ്ങേയറ്റം സ്നേഹിക്കുന്ന ദിനനാഥൻ (ജയറാം) എന്നെ ഡോക്ടറുടെ ജീവിതത്തിലേക്ക് മറ്റൊരു പെൺകുട്ടി കടന്നു വരികയും ആ ബന്ധത്താൽ ഡോക്ടറുടെ കുടുംബജീവിതത്തിൽ സംഭവിക്കുന്ന താളപ്പിഴകളും.
Actors & Characters
Actors | Character |
---|---|
ഡോക്ടർ ദിനനാഥൻ | |
പ്രിയ | |
ജോൺ പൈലി | |
സോഫിയ | |
മൂർത്തി | |
ദിനനാഥന്റെ അമ്മാവൻ | |
ജൈനമ്മ | |
അമ്മാളു (മൂർത്തിയുടെ ഭാര്യ) | |
അലക്സ് | |
കന്യാസ്ത്രീ |
കഥ സംഗ്രഹം
പ്രമുഖ ടി വി സീരിയൽ ഡയറക്ടറായ കെ. കെ. രാജീവ് സംവിധാനം ചെയ്ത ആദ്യ മലയാള ചിത്രം.
ഏറെ പ്രശസ്തിയുള്ള കാർഡിയോളജിസ്റ്റാണ് ഡോ. ദിനനാഥൻ(ജയറാം). കൈപ്പുണ്യമുള്ള ഡോക്ടർ എന്ന പ്രശസ്തിയുള്ള ദിനനാഥൻ നിരവധിപേരെ മരണക്കിടക്കയിൽ നിന്നു ജീവിതത്തിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. കുടുംബത്തോട് ഏറെ സ്നേഹവും അറ്റാച്ച് മെന്റുമുള്ള ഡോ. ദിനനാഥന്റെ ഭാര്യ പ്രിയ(മംത മോഹന്ദാസ്) മാനേജിങ്ങ് ഡയറക്ടറായിട്ടുള്ള ആശുപത്രിയിലാണ് സേവനമനുഷ്ഠിക്കുന്നത്. ദിനനാഥനും പ്രിയക്കും രണ്ട് പെൺകുട്ടികളാണ്. ചെന്നൈയിലെ ഒരു ഹോസ്പിറ്റലിൽ സൈക്യാട്രിസ്റ്റ് ആയ സുന്ദര മൂർത്തി (ജഗതി) ദിനനാഥന്റെ അടുത്ത സുഹൃത്താണ്. മൂർത്തിയുടെ ക്ഷണപ്രകാരം ഡോ. ദിനനാഥൻ ചെന്നൈയിലെ ഹോസ്പിറ്റലിലും പേഷ്യന്റ്സിനെ അറ്റന്റ് ചെയ്യാറുണ്ട്. ഒരു ദിവസം മൂർത്തിയുടെ ക്ഷണപ്രകാരം ചെന്നൈയിലെ ആശുപത്രിയിലെത്തിയ ദിനനാഥന് ജോൺ പൈലി (മനോജ് കെ ജയൻ) എന്ന സീരിയസ് പേഷ്യന്റിനെ ചികിത്സിക്കേണ്ടി വരുന്നു. ഒരു ഷോക്കും രണ്ട് അറ്റാക്കും കഴിഞ്ഞ സീരിയസ് നിലയിലായിരുന്ന ജോൺ പൈലി അച്ചടക്കജീവിതമുള്ള ആളായിരുന്നില്ല. അവിടെവെച്ച് ജോൺ പൈലിയുടെ ഭാര്യ സോഫിയയെ(മൈഥിലി) ദിനനാഥൻ കണ്ടു മുട്ടുന്നു. കണ്ട മാത്രയിൽ ദിനനാഥനും സോഫിയയും സ്വയം ഞെട്ടി. അവരുടെ മെഡിസിൻ പഠനകാലത്ത് പ്രണയിച്ചിരുന്ന ഇരുവരും രഹസ്യമായി രജിസ്ട്രർ വിവാഹം കഴിക്കുക വരെ ചെയ്തിരുന്നു. ഉപരിപഠനത്തിനു യു കെയിലേക്ക് പോയ ദിനനാഥൻ തിരിച്ചു വരുമ്പോൾ അറിയുന്നത് സോഫിയ അയാളെ തഴഞ്ഞ് ജോൺ പൈലി എന്ന വലിയ സമ്പന്നനെ വിവാഹം കഴിച്ച് ഗൾഫിലേക്ക് പോയി എന്നാണ്. തന്നെ വഞ്ചിച്ച സോഫിയയോട് അയാൾക്ക് ഉള്ളിൽ വിദ്വേഷമുണ്ട്. അതുകൊണ്ട് തന്നെ ജോൺ പൈലിയുടെ ഓപ്പറേഷൻ പരാജയപ്പെട്ടാൽ അത് താൻ മനപൂർവ്വം ചെയ്തതാണെന്നേ സോഫിയ കരുതുകയുള്ളൂ എന്നതു കൊണ്ട് ജോൺ പൈലിയുടെ ചികിത്സ ദിനനാഥൻ ക്യാൻസൽ ചെയ്ത് വീട്ടിലേക്ക് വരുന്നു, ഈ വിവരങ്ങൾ ഭാര്യയോടും കുടൂംബത്തോടും രഹസ്യമാക്കിവെക്കുന്നു. പക്ഷേ, സോഫിയയുമായുള്ള ദിനനാഥന്റെ പഴയ ബന്ധത്തെക്കുറിച്ചൊന്നും അറിയാത്ത ഭാര്യ പ്രിയയുടെ നിർബന്ധപ്രകാരം ദിനനാഥന് ജോൺ പൈലിയെ വീണ്ടും ചികിത്സിക്കേണ്ടി വരുന്നു. ദിനനാഥന്റെ ഓപ്പറേഷനിൽ ജോൺ പൈലി അപകട നില തരണം ചെയ്യുന്നുവെങ്കിലും താമസിയാതെ മരണത്തിനു കീഴടങ്ങേണ്ടി വരുന്നു. ഓപ്പറേഷനു മുൻപ് ജോൺ പൈലി വിശദമായൊരു കത്ത് ഡോ. ദിനനാഥന് എഴുതിവെച്ചിരുന്നു. ആ കത്തു വായിച്ച ദിനനാഥൻ ആകെ സ്തംബ്ധനാകുന്നു.
പിന്നീട് ഡോ. ദിനനാഥൻ നിയന്ത്രിക്കുന്നതിനപ്പുറത്തേക്കുമായിരുന്നു അയാളുടേ ജീവിതം. ഒരിക്കലും തിരിച്ചെടുക്കാനാവാത്ത തെറ്റുകളിലേക്കു വഴി തിരിഞ്ഞു പോയ ദിനനാഥന്റെ ജീവിതം അയാൾ ഏറെ സ്നേഹിക്കുന്ന കുടുംബത്തിനു താളപ്പിഴകൾ സമ്മാനിക്കുന്നു.
Audio & Recording
ചമയം
Video & Shooting
Technical Crew
Production & Controlling Units
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
അകലേ കരിമുകിലോ |
രാജീവ് ആലുങ്കൽ | എം ജി ശ്രീകുമാർ | ഹരിഹരൻ |
2 |
ആലങ്ങോട്ടെ പീലിക്കുന്നേല് |
രാജീവ് ആലുങ്കൽ | എം ജി ശ്രീകുമാർ | എം ജി ശ്രീകുമാർ, ശ്വേത മോഹൻ, അപർണ്ണ മേനോൻ |
3 |
കുങ്കുമപ്പൂവിതളില്മായാമാളവഗൗള |
രാജീവ് ആലുങ്കൽ | എം ജി ശ്രീകുമാർ | എം ജി ശ്രീകുമാർ, കെ എസ് ചിത്ര |
Contributors | Contribution |
---|---|
പ്ലോട്ട് & സിനോപ്സിസ് അടക്കം പ്രധാന വിവരങ്ങൾ ചേർത്തു |