പത്മശ്രീ ഭരത് ഡോക്ടർ സരോജ്കുമാർ
ഒരു ചലച്ചിത്രപ്രവർത്തകന്റെ താരപരിവേഷത്തിനും ബാഹ്യരൂപത്തിനുമപ്പുറം അയാളുടെ കുടുംബ പശ്ചാത്തലത്തിലെ മറ്റൊരു മുഖമാണ് ഈ സിനിമയിലൂടെ തുറന്ന് കാണിക്കുന്നത്. പദ്മശ്രീ ഭരത് ഡോക്ടർ സൂപ്പർസ്റ്റാർ സരോജ് കുമാറിന്റെ താരപരിവേഷവും കുടുംബജീവിതവും കഥയാകുന്ന സിനിമ.
Actors & Characters
Actors | Character |
---|---|
സരോജ് കുമാർ | |
നീലിമ | |
ബേബിക്കുട്ടൻ | |
പച്ചാളം ഭാസി | |
റഫീക് | |
മുട്ടത്തറ സാബു | |
ശ്യാം | |
അലക്സ് | |
ശ്യാമിന്റെ അമ്മ | |
ടി വി റിപ്പോർട്ടർ | |
ലേഖ | |
രാജേഷ് | |
Main Crew
കഥ സംഗ്രഹം
ഉദയനാണു താരം എന്ന റോഷൻ ആൻഡ്രൂസ് ചിത്രത്തിലെ ഒരു കഥാപാത്രമായ സരോജ് കുമാറിനെ കേന്ദ്രകഥാപാത്രമായി ഇറങ്ങുന്ന ചിത്രം. തുടർച്ച എന്ന് അവകാശപ്പെടാനില്ലെങ്കിലും ഉദയനാണ് താരത്തിലെ മിക്ക കഥാപാത്രങ്ങളും അഭിനേതാക്കളും ഉദയനായ മോഹൻലാലിനെ ഒഴിച്ചു നിർത്തിയാൽ ഈ സിനിമയിലും തുടരുന്നു.
പദ്മശ്രീ ഭരത് ഡോക്ടർ സൂപ്പർസ്റ്റാർ സരോജ് കുമാർ മലയാള സിനിമാ വ്യവസായത്തിന്റെ നെടൂംതൂണായിരുന്നെങ്കിലും ഇന്ന് പരാജയത്തിന്റെ വക്കിലെത്തി നിൽക്കുന്ന അവസ്ഥയിലാണു. തന്റെ ചിത്രങ്ങൾ തുടരെത്തുടരെ പരാജയപ്പെടുന്നു. അവസാന ചിത്രമായ 'വെക്കടാ വെടി' എന്ന ചിത്രം അതിമാനുഷ വേഷം കൊണ്ടും മറ്റും ബോക്സ് ഓഫീസിൽ പരാജയപ്പെട്ടു. അതുകൊണ്ട് ഇൻഡസ്ട്രിയിൽ നിന്നും പലരും സരോജ് കുമാറിന്റെ കാസ്റ്റ് ചെയ്യാൻ താല്പര്യം പ്രകടിപ്പിക്കാതെയായി. സരോജ് കുമാർ തന്റെ സൂപ്പർ താര കാലഘട്ടത്തിൽ പ്രണയിച്ച് വിവാഹം കഴിച്ച നടിയായ നീലിമ (മംതാ മോഹന്ദാസ്) സരോജ് കുമാറിന്റെ യഥാർത്ഥ മുഖം കണ്ട് അയാളെ പരമാവധി പരിഹസിക്കുന്നുണ്ട്. തന്റെ കൂട്ടുകാരികളുടെ മുൻപിൽ സരോജ് കുമാറിന്റെ ആവോളം കളിയാക്കുന്നു. തന്റെ ഫാൻസ് അസോസിയേഷൻ അഖിലേന്ത്യാ പ്രസിഡണ്ടായ മുട്ടത്തറ ബാബു (സുരാജ് വെഞ്ഞാറമൂട്)വാണു സുരാജിന്റെ ഇപ്പോഴത്തെ അസിസ്റ്റന്റ്. സരോജ് കുമാറിനു വേണ്ടി ഫാൻസ് അസോസിയേഷനുകളെ രംഗത്തിറക്കുന്നതും മറ്റും ബാബുവാണ്. അതിനിടയിൽ ചാനലുകളിലും പ്രേക്ഷകർക്കിടയിലും വയസ്സായ താര രാജാക്കന്മാരുടെ ചിത്രങ്ങൾക്കെതിരെയും പുതിയ സിനിമകൾ ഉണ്ടാവേണ്ടതിന്റേയുമൊക്കെ ചർച്ച നടക്കുന്നുണ്ട്.
പത്മശ്രീയും ഭരതും ഡോക്ടറേറ്റുമൊക്കെ സരോജ് കുമാർ പണം കൊടൂത്തും സ്വാധീനിച്ചും കരസ്ഥമാക്കുന്നു. അതിനിടയിൽ പഴയ സുഹൃത്തും ഇപ്പോഴത്തെ ബിസിനസ്സ് പാർട്ട്ണറുമായ പച്ചാളം ഭാസി (ജഗതി ശ്രീകുമാർ) യെ ലുധിയാനയിലേക്ക് പറഞ്ഞയച്ച് ചില കേന്ദ്ര മന്ത്രിമാരെ സ്വാധീനിച്ച് ആർമിയിലെ 'കേണൽ' പദവി സ്വന്തമാക്കാൻ ശ്രമിക്കുകയും വൈകാതെ അത് ലഭിക്കുകയും ചെയ്യുന്നു. അതിനിടയിലാണ് പച്ചാളം ഭാസി പുതിയ എഴുത്തുകാരനും സംവിധായകനുമായ അലക്സിനെ(ഫഹദ് ഫാസിൽ) കൊണ്ട് പുതിയ പടം ചെയ്യിക്കുന്നത്. അലക്സിന്റെ മുൻ ചിത്രത്തിന്റെ ഷൂട്ടിങ്ങിൽ വെച്ച് ജൂനിയർ ആർട്ടിസ്റ്റുകളുടെ ഇടയിൽ തന്റെ പഴയ സഹപാഠി ശ്യാ(വിനീത് ശ്രീനിവാസൻ)മിനെ കണ്ടുമുട്ടുന്നു. ശ്യാം ചെന്നൈയിൽ ഫിലിം ഇൻസ്റ്റിട്യൂട്ടിൽ അഭിനയത്തിന്റെ കോഴ്സ് പാസായ ചെറുപ്പക്കാരനാണ്. സാമ്പത്തിക ബുദ്ധിമുട്ടു കൊണ്ടും സിനിമയിൽ വലിയ അവസരങ്ങൾ ഇല്ലാത്തതുകൊണ്ടും താൽക്കാലികമായി ജൂനിയർ ആർട്ടിസ്റ്റ് ജോലി ചെയ്യുന്നു. പച്ചാളം ഭാസിയുടെ പുതിയ സിനിമയിൽ വെച്ച് സരോജ് കുമാർ പുതിയ നടനായ ശ്യാമിനെ മർദ്ദിക്കുന്നു. ചാനലുകളിലും മറ്റും അത് വിവാദമാകുന്നു. അതിനിടയിൽ ഈ സിനിമയിൽ താൻ ഇനി അഭിനയിക്കില്ലെന്നും സരോജ് കുമാർ വ്യക്തമാക്കുന്നു. അതിനെപ്പറ്റി സംസാരിക്കാൻ ചെന്ന പച്ചാളം ഭാസിയുമായി സരോജ് കുമാർ ശത്രുതയിലാകുന്നു. അലക്സിന്റേയും പച്ചാളം ഭാസിയുടേയും ശ്യാം നായകനാകുന്ന പുതിയ ചിത്രത്തിനു സരോജ് കുമാർ സിനിമാ സംഘടനകളെ സ്വാധീനിച്ച് മുടക്കു വരുത്തുന്നു. പലർക്കും വിലക്ക് ഏർപ്പെടുത്തുകയും ചെയ്യുന്നു. അതിനിടയിൽ സരോജ് കുമാറിന്റെ ചിത്രങ്ങൾ പരാജയപ്പെടുകയും പുതിയ ചിത്രങ്ങളുടെ കരാറുകൾ ഇല്ലാതാവുകയും ചെയ്യുന്നു. ആ സമയത്ത് തന്നെ ഇൻ കം ടാക്സ് ഡിപ്പാർട്ട്മെന്റ് സരോജ് കുമാറിന്റെ വിട് റെയ്ഡ് ചെയ്യാൻ എത്തുന്നു. തുടർന്ന് സരോജ് കുമാറിന്റെ സാമ്രാജ്യം ഓരോന്നോയി തകരാൻ തുടരുകയാണ്. അതിനിടയിൽ മലയാള സിനിമയിൽ നവ തരംഗം ഉദിച്ചുയരുന്നു. അതിനെ തകർക്കാനും തന്റെ പദവികൾ നില നിർത്താനും സരോജ് കുമാറും കുതന്ത്രങ്ങൾ ആവിഷ്കരിക്കുന്നു.
തുടർന്ന് അപ്രതീക്ഷിതമായ ചില വഴിതിരിവുകൾ സംഭവിക്കുന്നു.
Video & Shooting
നൃത്തം
Technical Crew
Production & Controlling Units
ഈ ചിത്രത്തിലെ ഗാനങ്ങൾ
Contributors |
---|