സ്വപ്ന സഞ്ചാരി
അത്യാഗ്രഹം കൊണ്ട് പണം വാങ്ങിച്ചുകൂട്ടുകയും ഔചിത്യമില്ലാതെ ബിസിനസ്സിലേക്കിറങ്ങുകയും പൊങ്ങച്ച ജീവിതം നയിക്കുകയും ചെയ്യുന്ന ഒരു ശരാശരി മലയാളിയുടെ ദുരന്തപൂർണ്ണമായ ജീവിതം.
Actors & Characters
Actors | Character |
---|---|
അജയചന്ദ്രൻ നായർ | |
രശ്മി | |
അശ്വതി | |
അച്ചുതൻ നായർ | |
രമേശൻ | |
സുഗതൻ | |
ലക്ഷ്മി | |
ഷാരടി | |
ഫൈനാൻസർ രാജൻ | |
വെടിക്കെട്ടുകാരൻ പൊറിഞ്ചു | |
വീടുപണിക്കാരൻ | |
Awards, Recognition, Reference, Resources
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|---|---|---|
ജഗതി ശ്രീകുമാർ | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച ഹാസ്യനടന് | 2 011 |
ഇന്നസെന്റ് | ഏഷ്യാനെറ്റ് ചലച്ചിത്ര അവാർഡ് | മികച്ച സ്വഭാവനടൻ | 2 011 |
കഥ സംഗ്രഹം
1998 ൽ റിലീസായ "കൈക്കുടന്ന നിലാവ്" എന്ന ചിത്രത്തിനുശേഷം സംവിധായകൻ കമലും നടൻ ജയറാമും വീണ്ടും ഒന്നിക്കുന്നു.
മാണിക്കോത്ത് അച്ചുതൻ നായരുടെ (ഇന്നസെന്റ്) മകൻ അജയ ചന്ദ്രൻ നായർ (ജയറാം) ചെറുമംഗലം ഗ്രാമത്തിലെ വില്ലേജ് ഓഫീസിലെ പ്യൂൺ ആയിരുന്നു. താല്പര്യമില്ലാത്ത ആ ജോലി ചെയ്യുന്നതിനിടയിലാണ് അജയന്റെ ആഗ്രഹം പോലെ ഗൾഫിലേക്ക് വിസ കിട്ടിയത്. കുറച്ചു വർഷം ഗൾഫിൽ ജോലി ചെയ്ത് സമ്പാദിച്ച് മടങ്ങിയെത്തിയ അജയൻ ഭാര്യ രശ്മി (സംവൃതാ സുനിൽ)യും മകൾ അശ്വതി(അനു ഇമ്മാനുവൽ) യുമൊരുമിച്ച് നാട്ടിൽ ജീവിക്കാൻ തീരുമാനിച്ചു. പക്ഷെ മുൻപ് നിർദ്ദന കുടുംബാംഗമായിരുന്ന അജയൻ ഗൾഫ് ജീവിതത്തിനുശേഷം നാട്ടിൽ വന്നപ്പോൾ ഏറെ മാറിയിരുന്നു. പണക്കാരനും വലിയ ബിസിനസ്സ് ഉടമയാണെന്നുള്ള പൊങ്ങച്ച ജീവിതത്തിലായിരുന്നു അജയനു കമ്പം. നാട്ടിലെ ജനസമ്മിതിക്കും ആദരവിനും വേണ്ടി പല കാര്യങ്ങൾക്കും കൈയ്യയച്ച് സംഭാവന ചെയ്യുകയും സ്ഥലം വാങ്ങിച്ചു കൂട്ടുകയും പല ബിസിനസ്സ് പരിപാടികൾക്ക് തുടക്കം കുറിക്കുകയും ചെയ്തു. ഭാര്യ രശ്മിയും മകൾ അശ്വതിയും പക്ഷെ ഈ ജീവിതത്തോട് തീരെ താല്പര്യമുള്ളവരായിരുന്നില്ല. അജയന്റെ അച്ഛൻ അച്ചുതൻ നായരും അജയന്റെ പുതു ജീവിതത്തോട് നീരസം പ്രകടിപ്പിക്കുകയും തന്റെ പഴയ തറവാട്ടുവീട്ടിൽ ഒറ്റക്ക് താമസിച്ചു പോരുകയും ചെയ്തു. ഇതിനിടയിലാണ് അജയന്റെ മകൾ അശ്വതിയുടേ കൂട്ടുകാരി ലക്ഷ്മി അസുഖബാധിതയാണെന്നും ഓപ്പറേഷനു കുറഞ്ഞത് അഞ്ച് ലക്ഷം രൂപയെങ്കിലും വേണമെന്ന് അജയൻ അറിയുന്നത്. ഒട്ടും താമസിക്കാതെ അജയൻ ആ തുക വാഗ്ദാനം ചെയ്യുകയും ഓപ്പറേഷനുള്ള കാര്യങ്ങൾ നിശ്ചയിച്ചോളാൻ പറയുകയും ചെയ്യുന്നത്. അജയന്റെ നാട്ടിലെ ബിസിനസ്സ് കാര്യങ്ങൾക്കും മറ്റുമായി അജയനോട് എപ്പോഴും കൂടെയുണ്ടായിരുന്നത് നാട്ടിലെ ചങ്ങാതി രമേശനാ(ഹരിശ്രീ അശോകൻ)യിരുന്നു. രമേശൻ അജയനെ പല ബിസിനസ്സുകൾ പരിചയപ്പെടുത്തുകയും പണത്തിനു വേണ്ടി രമേശന്റെ പരിചയത്തിലുള്ള ഏറ്റുമാനൂർ ഫൈനാൻസിയേഴ്സുമായി ബന്ധപ്പെടുത്തുകയും ചെയ്യുന്നു. ഫൈനാൻസിയേഴ്സിൽ നിന്നു അമ്പതു ലക്ഷം രൂപ പലിശക്കെുടുത്ത അജയൻ ബിസിനസ്സുകൾ ചെയ്യാൻ ഒരുങ്ങുന്നു.
Video & Shooting
Technical Crew
Production & Controlling Units
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
Contributors | Contribution |
---|---|
പ്രധാന വിവരങ്ങൾ, പ്ലോട്ട് & സിനോപ്സിസ്, പോസ്റ്ററുകൾ എന്നിവ ചേർത്തു |