അറബീം ഒട്ടകോം പി മാധവൻ നായരും/ഒരു മരുഭൂമി കഥ
കുടൂംബ പ്രാരാബ്ദം മൂലം ഗൾഫിലേക്ക് ജോലിക്ക് വന്ന മാധവൻ നായരെന്ന (മോഹൻലാൽ) അവിവാഹിതനും മാധവൻ നായരുടെ തണലിൽ പുതിയ ജീവിതം തേടുന്ന അബ്ദു (മുകേഷ്) എന്ന പഴയ സുഹൃത്തും അറിയാതെ ചെന്നു പെടുന്ന അബദ്ധങ്ങളാണ് പ്രധാന കഥാ പരിസരം. അതോടൊപ്പം മാധവൻ നായരുടെ പ്രണയിനി മീനാക്ഷി(ലക്ഷ്മി റായ്) യുമായുള്ള പ്രണയവും തെറ്റിദ്ധാരണയും
Actors & Characters
Actors | Character |
---|
Actors | Character |
---|---|
പി മാധവൻ നായർ | |
അബ്ദു | |
മീനാക്ഷി തമ്പുരാൻ | |
ഇലിയാന | |
ഇലിയാനയുടെ വളർത്തച്ഛൻ | |
കോയ | |
അറബി ഹൊസൈനി | |
ഇലിയാനയുടെ സഹോദരൻ | |
മത്തായി | |
മത്തായിയുടേ സുഹൃത്ത് | |
അബ്ദുവിന്റെ ഭാര്യ | |
മത്തായിയുടെ ഭാര്യ |
കഥ സംഗ്രഹം
- പൂർണ്ണമായും അബുദാബിയിൽ ചിത്രീകരിച്ച ചിത്രം.
- പ്രശസ്ത ഹോളിവുഡ് സംവിധായകൻ ജെയിംസ് കാമറൂൺ ഇതിന്റെ അബുദാബിയിലെ സെറ്റ് സന്ദർശിച്ചിരുന്നു.
- ഈ ചിത്രത്തിനു 1997ൽ ഹോളിവുഡിൽ ഇറങ്ങിയ Nothing to Lose എന്ന ചിത്രവുമായി വളരെയധികം സാമ്യമുണ്ട്. Nothing to Lose ലെ പല സീനുകളും അതേപടി ഈ പ്രിയദർശൻ ചിത്രത്തിൽ പകർത്തിയിട്ടൂണ്ട്.
12 വർഷങ്ങൾക്ക് മുൻപ് കുടുംബ പ്രാരാബ്ദത്താൽ അബുദാബിയിൽ ജോലി തേടി വന്നവനാണ് പി മാധവൻ നായർ(മോഹൻ ലാൽ). ആദ്യ വർഷങ്ങളിൽ കാര്യമായ ജോലിയൊന്നുമില്ലാതിരുന്ന മാധവനു കുറച്ചു വർഷങ്ങൾക്ക് ശേഷം ഹൊസൈനി (ശക്തി കപൂർ) എന്ന അറബിയുടെ കമ്പനിയിൽ അക്കൗണ്ടന്റായി ജോലി കിട്ടുന്നു. നാട്ടിലെ സാമ്പത്തിക ബാദ്ധ്യതകളും പഴയ തകർന്ന പ്രണയവുമൊക്കെ കാരണം വിവാഹമേ വേണ്ട എന്നു കരുതിയിരുന്ന മാധവൻ നായർ ഒരു ജ്വല്ലറിയിൽ വെച്ച് ആകസ്മികമായി മീനാക്ഷി (ലക്ഷ്മി റായ്) എന്ന പെൺ കുട്ടിയെ പരിചയപ്പെടുന്നു. അവർ തമ്മിലുള്ള കണ്ടുമുട്ടൽ ഇരുവർക്കും പ്രണയം ജനിപ്പിക്കുന്നു. പക്ഷെ താൽക്കാലികമായി മീനാക്ഷി യു എസ് ലേക്ക് തിരിച്ചു പോകൂന്നു. അതിനിടയിൽ മാധവൻ നായരുടെ പഴയ സുഹൃത്ത് അബ്ദു (മുകേഷ്) ഒരു ജോലി അപേക്ഷയുമായി മാധവൻ നായരുടെ കമ്പനിയിൽ വരുന്നു. സി സി ടി വി ടെക്നീഷ്യനായ അബ്ദുവിനു മുൻപ് ജയിൽ ജീവിതം അനുഭവിക്കേണ്ടിവന്നതുകൊണ്ട് മാധവൻ ജോലി നിരസിക്കുന്നു. അപ്രതീക്ഷിതമായി മീനാക്ഷിയെ വീണ്ടും കണ്ടുമുട്ടിയ മാധവൻ ഇരുവരും തമ്മിലുള്ള വിവാഹത്തിനു തയ്യാറെടുക്കുന്നു. ഇരുവരുടേയും വിവാഹത്തിനു താലപര്യം കാണിക്കുകയും വേണ്ട സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുകയും ചെയ്യുന്ന അറബി ഹൊസൈനി മീനാക്ഷിയോട് വളരെ അടുപ്പത്തിൽ പെരുമാറുന്നത് മാധവനു സംശയങ്ങൾ ഉണ്ടാക്കുന്നു. അപ്രതീക്ഷമായി തന്റെ ഫ്ലാറ്റിൽ മീനാക്ഷിയോടൊപ്പം അറബിയെ കണ്ട മാധവൻ മരിക്കാൻ തയ്യാറെടുത്ത് ഹൈവേയിലൂടെ തന്റെ കാറിൽ അതിവേഗം പോകുമ്പോഴാൺ അബ്ദു മാധവനെ ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിക്കുന്നത്. ഇരുവരുടെയും ബഹളത്തിനിടയിൽ കാർ ലക്ഷ്യം തെറ്റി ഒരു മരുഭൂമിയിലേക്ക് തെറിച്ചു പോകുന്നു. പിന്നീട് വഴിയറിയാതെ മരുഭൂമിയിലലയുന്ന ഇരുവരും ആളില്ലാത്ത ഒരു കാർ കാണുകയും അതിൽ രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്യുമ്പോഴാൺ അതിനുള്ളിൽ ഒരു പെൺകുട്ടി ബന്ധനസ്ഥയായി ഇരിക്കുന്നത് കാണുന്നത്. ഏതോ അഞ്ജാത സംഘം പെൺകുട്ടിയെ കിഡ്നാപ്പ് ചെയ്തതാണെന്ന് മനസ്സിലാക്കിയ മാധവനും അബ്ദുവും ഇലിയാന (ഭാവന) എന്ന പെൺകുട്ടിയെ ഒഴിവാക്കി രക്ഷപ്പെടാൻ ശ്രമിക്കുന്നുവെങ്കിലും ഇലിയാന അവരെ വിട്ടൊഴിയുന്നില്ല. അബ്ദുവും ഇലിയാനയും ഇലിയാനയുടെ കിഡ്നാപ്പിങ്ങും മാധവനു ഒരുപോലെ ഊരാക്കുടുക്കാകുന്നു. അതിൽ നിന്നും രക്ഷപ്പെടാനുള്ള മാർഗ്ഗങ്ങൾ വീണ്ടും കുരുക്കു മുറുക്കുന്നു.
രസകരവും സസ്പെൻസും നിറഞ്ഞ നിമിഷങ്ങൾ പിന്നീടങ്ങോട്ട് സംഭവിക്കുന്നു.
Audio & Recording
ചമയം
Video & Shooting
സംഗീത വിഭാഗം
Technical Crew
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
നം. 1 |
ഗാനം
മാധവേട്ടനെന്നും |
ഗാനരചയിതാവു് ബിച്ചു തിരുമല | സംഗീതം എം ജി ശ്രീകുമാർ | ആലാപനം എം ജി ശ്രീകുമാർ, ഉജ്ജയിനി |
നം. 2 |
ഗാനം
മനസ്സു മയക്കി ആളെ കുടുക്കണ |
ഗാനരചയിതാവു് സന്തോഷ് വർമ്മ | സംഗീതം എം ജി ശ്രീകുമാർ | ആലാപനം സുദീപ് കുമാർ, റിമി ടോമി |
നം. 3 |
ഗാനം
ചെമ്പകവല്ലികളിൽ തുളൂമ്പിയആഭേരി |
ഗാനരചയിതാവു് രാജീവ് ആലുങ്കൽ | സംഗീതം എം ജി ശ്രീകുമാർ | ആലാപനം എം ജി ശ്രീകുമാർ, ശ്വേത മോഹൻ |
നം. 4 |
ഗാനം
ഗോപബാലന്നിഷ്ടമീ |
ഗാനരചയിതാവു് സന്തോഷ് വർമ്മ | സംഗീതം എം ജി ശ്രീകുമാർ | ആലാപനം മധു ബാലകൃഷ്ണൻ |
Contributors | Contribution |
---|
Contributors | Contribution |
---|---|
സിനിമാ വിവരങ്ങളും പോസ്റ്ററുകളുമൊക്കെ ചേർത്തു | |
ഒഫീഷ്യൽ പോസ്റ്ററുകളും പ്ലോട്ട് & സിനോപ്സിസ് വിവരങ്ങളും ചേർത്തു |