സിദ്ധാർത്ഥ് ഭരതൻ
മലയാള ചലച്ചിത്ര നടൻ,സംവിധായകൻ. 1983 മെയ് 26 ന് ചെന്നൈയിൽ പ്രശസ്ത ചലച്ചിത്ര സംവിധായകൻ ഭരതന്റെയും ചലച്ചിത്ര താരം കെ പി എ സി ലളിതയുടെയും മകനായി ജനിച്ചു. 2002 ൽ കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന സിനിമയിൽ നായകനായി അഭിനയിച്ചുകൊണ്ടായിരുന്നു സിദ്ധാർഥ് ഭരതൻ ചലച്ചിത്ര മേഖലയിലേയ്ക്കെത്തുന്നത്. തുടർന്ന് പതിനഞ്ചോളം സിനിമകളിൽ നായകനായും സ്വഭാവ നടനായും അഭിനയിച്ചു.
സിദ്ധാർത്ഥ് ഭരതൻ 2012 ലാണ് സംവിധാന രംഗത്തേയ്ക്ക് കടക്കുന്നത്. സിദ്ധാർത്ഥിന്റെ അച്ഛൻ ഭരതൻ സംവിധാനം ചെയ്ത് 1981 ൽ റിലീസായ നിദ്ര എന്ന സിനിമ 2012 ൽ സിദ്ധാർത്ഥ് റീമെയ്ക്ക് ചെയ്തു. അതായിരുന്നു അദ്ദേഹത്തിന്റെ ആദ്യ സംവിധാന സംരംഭം. അദ്ദേഹം തന്നെയായിരുന്നു ചിത്രത്തിലെ നായകനും. തുടർന്ന് മൂന്ന് സിനിമകൾ കൂടി അദ്ദേഹം സംവിധാനം ചെയ്തു.
2008 ലായിരുന്നു സിദ്ധാർത്ഥ് ഭരതന്റെ വിവാഹം. അഞ്ജു എം ദാസിനെയായിരുന്നു അദ്ദേഹം വിവാഹം ചെയ്തത്. 2012 ൽ അവർ വിവാഹമോചിതരായി. 2019 ൽ സിദ്ധാർത്ഥ് വീണ്ടും വിവാഹിതനായി സുജിന ശ്രീധർ ആയിരുന്നു വധു. സിദ്ധാർത്ഥ് - സുജിന ദമ്പതികൾക്ക് ഒരു മകൾ ഉണ്ട്.
സംവിധാനം ചെയ്ത സിനിമകൾ
ചിത്രം | തിരക്കഥ | വര്ഷം |
---|
ചിത്രം | തിരക്കഥ | വര്ഷം |
---|---|---|
ചിത്രം ജിന്ന് | തിരക്കഥ രാജേഷ് ഗോപിനാഥൻ | വര്ഷം 2023 |
ചിത്രം ചതുരം | തിരക്കഥ സിദ്ധാർത്ഥ് ഭരതൻ, വിനോയ് തോമസ് | വര്ഷം 2022 |
ചിത്രം വർണ്യത്തിൽ ആശങ്ക | തിരക്കഥ തൃശൂർ ഗോപാൽജി | വര്ഷം 2017 |
ചിത്രം ചന്ദ്രേട്ടൻ എവിടെയാ | തിരക്കഥ സന്തോഷ് ഏച്ചിക്കാനം | വര്ഷം 2015 |
ചിത്രം നിദ്ര | തിരക്കഥ സിദ്ധാർത്ഥ് ഭരതൻ | വര്ഷം 2012 |
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
സിനിമ നമ്മൾ | കഥാപാത്രം ശ്യാം | സംവിധാനം കമൽ | വര്ഷം 2002 |
സിനിമ രസികൻ | കഥാപാത്രം സുധി | സംവിധാനം ലാൽ ജോസ് | വര്ഷം 2004 |
സിനിമ യൂത്ത് ഫെസ്റ്റിവൽ | കഥാപാത്രം | സംവിധാനം ജോസ് തോമസ് | വര്ഷം 2004 |
സിനിമ കാക്കക്കറുമ്പൻ | കഥാപാത്രം | സംവിധാനം എം എ വേണു | വര്ഷം 2004 |
സിനിമ എന്നിട്ടും | കഥാപാത്രം ജീത് | സംവിധാനം രഞ്ജി ലാൽ | വര്ഷം 2006 |
സിനിമ സ്പിരിറ്റ് | കഥാപാത്രം സമീർ | സംവിധാനം രഞ്ജിത്ത് ബാലകൃഷ്ണൻ | വര്ഷം 2012 |
സിനിമ നിദ്ര | കഥാപാത്രം രാജു | സംവിധാനം സിദ്ധാർത്ഥ് ഭരതൻ | വര്ഷം 2012 |
സിനിമ റബേക്ക ഉതുപ്പ് കിഴക്കേമല | കഥാപാത്രം | സംവിധാനം സുന്ദർദാസ് | വര്ഷം 2013 |
സിനിമ ഞാൻ നിന്നോടു കൂടെയുണ്ട് | കഥാപാത്രം ദമനന് | സംവിധാനം പ്രിയനന്ദനൻ | വര്ഷം 2015 |
സിനിമ കോപ്പയിലെ കൊടുങ്കാറ്റ് | കഥാപാത്രം നരേന്ദ്രൻ | സംവിധാനം സോജൻ ജോസഫ് | വര്ഷം 2016 |
സിനിമ വേല | കഥാപാത്രം | സംവിധാനം ശ്യാം ശശി | വര്ഷം 2023 |
സിനിമ ഭ്രമയുഗം | കഥാപാത്രം ജോലിക്കാരൻ | സംവിധാനം രാഹുൽ സദാശിവൻ | വര്ഷം 2024 |
സിനിമ സൂക്ഷ്മദർശിനി | കഥാപാത്രം ഡോ ജോൺ | സംവിധാനം എം സി ജിതിൻ | വര്ഷം 2024 |
സിനിമ ഫ്ലാസ്ക് | കഥാപാത്രം | സംവിധാനം രാഹുൽ റിജി നായർ | വര്ഷം 2025 |
സിനിമ ശാന്തമീ രാത്രിയിൽ | കഥാപാത്രം | സംവിധാനം ജയരാജ് | വര്ഷം 2025 |
കഥ
ചിത്രം | സംവിധാനം | വര്ഷം |
---|
ചിത്രം | സംവിധാനം | വര്ഷം |
---|---|---|
ചിത്രം ചതുരം | സംവിധാനം സിദ്ധാർത്ഥ് ഭരതൻ | വര്ഷം 2022 |
ചിത്രം ജിന്ന് | സംവിധാനം സിദ്ധാർത്ഥ് ഭരതൻ | വര്ഷം 2023 |
തിരക്കഥ എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് ചതുരം | സംവിധാനം സിദ്ധാർത്ഥ് ഭരതൻ | വര്ഷം 2022 |
തലക്കെട്ട് 5 സുന്ദരികൾ | സംവിധാനം ഷൈജു ഖാലിദ്, സമീർ താഹിർ, ആഷിക് അബു, അമൽ നീരദ്, അൻവർ റഷീദ് | വര്ഷം 2013 |
തലക്കെട്ട് നിദ്ര | സംവിധാനം സിദ്ധാർത്ഥ് ഭരതൻ | വര്ഷം 2012 |
സംഭാഷണം എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് ചതുരം | സംവിധാനം സിദ്ധാർത്ഥ് ഭരതൻ | വര്ഷം 2022 |
തലക്കെട്ട് 5 സുന്ദരികൾ | സംവിധാനം ഷൈജു ഖാലിദ്, സമീർ താഹിർ, ആഷിക് അബു, അമൽ നീരദ്, അൻവർ റഷീദ് | വര്ഷം 2013 |
നിർമ്മാണം
സിനിമ | സംവിധാനം | വര്ഷം |
---|---|---|
സിനിമ ചതുരം | സംവിധാനം സിദ്ധാർത്ഥ് ഭരതൻ | വര്ഷം 2022 |
ടൈറ്റിൽ ഗ്രാഫിക്സ്
എക്സി പ്രൊഡ്യൂസർ
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് ചതുരം | സംവിധാനം സിദ്ധാർത്ഥ് ഭരതൻ | വര്ഷം 2022 |