നാട്ടുവഴിയോരത്തെ (F)

ധാ നി ധ പ ഗ സ നി ധ  ലാ ല ലാ ലാ ല ലാ
ധനിസ ധനിസ സാസാ ധനിസ ധനിസ സാസാ
നാട്ടുവഴിയോരത്തെ.. പൂമരച്ചില്ലയിൽ
പോക്കുവെയിൽ വീഴുമ്പോൾ.. കാത്തുനിന്നാരെ നീ
തരളമൊരു കാറ്റിന്റെ പാട്ടിലെ തേന്മൊഴി
ചാറ്റമഴ തീർന്നാലും തോരാ നീർമണി
ഇനിയാരും...കാണാതെ...പദതാളം കേൾക്കാതെ
തിരുവാതിരക്കുളിരിന്നലകളായ് കൂടെ നീ പോരുമോ
(നാട്ടുവഴിയോരത്തെ.. പൂമരച്ചില്ലയിൽ)

അരയാലിലാരോ മറഞ്ഞിരുന്നു
പൊൻ‌വേണുവൂതുന്ന പുലർവേളയിൽ
നിറമാല ചാർത്തുന്ന കാവിലേതോ
നറുചന്ദനത്തിന്റെ ഗന്ധമായ് നീ
അകലേ...ഒഴുകീ...ഓളങ്ങൾ നിൻ നേർക്കു മൂകം
ആലോലം...ആലോലാം
ഒരു രാവിൽ മായാതെ...ഒരു നാളും തോരാതെ
ഒരു ഞാറ്റുവേലതൻ കുടവുമാ‍യ്
കൂടെ നീ പോരുമോ...
(നാട്ടുവഴിയോരത്തെ.. പൂമരച്ചില്ലയിൽ)

വരിനെല്ലു തേടും വയൽക്കിളികൾ
ചിറകാർന്നു പാറിപ്പറന്നു പോകെ
ചെറുകൂട്ടിലാരോ കിനാവുകാണും
വഴിനീളെ പൂക്കൾ നിരന്നു നിൽക്കും
ഒരുനാൾ...അണിയാൻ...
ഈറൻ‌ മുടിച്ചാർത്തിലാകെ
പടരാനായ്...വിതറാനായ്..
ഇനിയാരും കാണാതെ പദതാളം കേൾക്കാതെ
തിരുവാതിരക്കുളിരിന്നലകളായ് കൂടെ നീ പോരുമോ
(നാട്ടുവഴിയോരത്തെ.. പൂമരച്ചില്ലയിൽ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
10
Average: 10 (1 vote)
Nattuvazhiyorathe