1. നമ്മുടെ സൈറ്റിൽ ചേർക്കാൻ ചിത്രങ്ങൾ തിരഞ്ഞെടുക്കുമ്പോൾ വാട്ടർമാർക്ക് ഉള്ളവയും കോപ്പിറൈറ്റ് ഉള്ളവയും ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക. കോപ്പിറൈറ്റ് ഉള്ള പടമാണെങ്കിൽ ഉടമസ്ഥന്റെ രേഖാമൂലമുള്ള സമ്മതം ലഭിച്ചാൽ മാത്രമേ സൈറ്റിൽ ചേർക്കാവൂ. അല്ലെങ്കിൽ കടപ്പാട് വെക്കാം.
2. ചിത്രങ്ങളെ അപ്ലോഡ് ചെയ്യുമ്പോൾ അതിന്റെ പേര് എം3 ഡിബി സ്റ്റാൻഡേർഡിലേക്ക് മാറ്റേണ്ടതുണ്ട്..താഴെയുള്ള ഉദാഹരണങ്ങൾ നോക്കുക
{Name of the move/artist/technician} {Major field(s)}.jpg
1.Amaram-Movie-Poster1.jpg
2.MGSreekumar-Singer.jpg
3.Hariharan-Director.jpg
3. പോസ്റ്ററുകൾ ആണെങ്കിൽ 500(length) x 650 (width) എന്ന അളവിൽ നിർത്താൻ ശ്രമിക്കുക. വലിയ പോസ്റ്റർ ആണെങ്കിൽ എഡിറ്റ് ചെയ്ത് വലിപ്പം കുറയ്ക്കുക. കഴിവതും 300 KB-യിൽക്കൂടുതലുള്ള ഇമേജുകൾ അപ്ലോഡ് ചെയ്യാതിരിക്കുക.
4. ആർട്ടിസ്റ്റുകളുടെ ചിത്രങ്ങൾ പ്രൊഫൈലിൽ ചേർക്കുന്നതെങ്ങനെ എന്ന് നോക്കാം.
ചിത്രങ്ങൾ ചേർക്കാൻ പ്രൊഫൈൽ ഇമേജ് എന്ന ഓപ്ഷൻ സെലക്റ്റ് ചെയ്ത് നിങ്ങളുടെ കയ്യിലുള്ള ചിത്രം അങ്ങ് ചേർത്താൽ മതിയാകും. ഒരു കാര്യം മാത്രം ശ്രദ്ധിക്കുക.ഒരു ചിത്രത്തിന്റെ വലിപ്പം 250x450ൽ കൂടാൻ പാടില്ല..250 എന്നത് വിഡ്ത്തും,450 എന്നത് നീളവും..അതിൽക്കൂടുന്ന ചിത്രങ്ങൾ പ്രൊഫൈലിനോട് ചേർന്ന് നിൽക്കുന്നത് ഭംഗിയാവില്ല..
ചിത്രങ്ങളെ അപ്ലോഡ് ചെയ്യുന്നതിനു മുമ്പ് നിങ്ങളുടെ കംബ്യൂട്ടറിൽത്തന്നെ അതിന്റെ പേര് എം3 ഡിബി സ്റ്റാൻഡേർഡിലേക്ക് മാറ്റേണ്ടതുണ്ട്..താഴെയുള്ള ഉദാഹരണങ്ങൾ നോക്കുക
{Name of the artist/technician} {Major field(s)}.jpg
1.MGSreekumar-Singer.jpg
2.Hariharan-Director.jpg
അപ്ളോഡ് ചെയ്തതിനു ശേഷം അതിന്റെ ഡിസ്ക്രിപ്ഷൻ കൊടുക്കേണ്ടത്
Description: ആർട്ടിസ്റ്റിന്റെ പേര് ഇംഗ്ലീഷിൽ - അദ്ദേഹത്തിന്റെ മേഖല
Alternate Text: ആർട്ടിസ്റ്റിന്റെ പേര് ഇംഗ്ലീഷിൽ - അദ്ദേഹത്തിന്റെ മേഖല
തലക്കെട്ട്: ആർട്ടിസ്റ്റിന്റെ പേര് മലയാളത്തിൽ - അദ്ദേഹത്തിന്റെ മേഖല
ഉദാഹരണം: