മേജർ രവി
മലയാള ചലച്ചിത്ര സംവിധായകൻ, 1958 ജൂണിൽ കുട്ടിശ്ശങ്കരൻ നായരുടെയും സത്യഭാമയുടെയും മകനായി പാലക്കാട് ജില്ലയിലെ പട്ടാമ്പിയിൽ ജനിച്ചു. സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം സൈന്യത്തിൽ ചേർന്ന രവി, Army Cadet College-ൽ ചേർന്ന് തുടർന്ന് പഠിയ്ക്കുകയും ബിരുദം നേടുകയും ചെയ്തു. 1984-ൽ അദ്ദേഹം സൈന്യത്തിൽ ഓഫീസറായി. പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ പിടിയ്ക്കുന്നതിനുള്ള മിഷൻ Operation One Eyed Jack to capture -റിന്റെ തലവനായി മേജർ രവി പ്രവർത്തിച്ചിട്ടുണ്ട്. രണ്ടു ദശാാബ്ദകാലത്തെ സൈനിക സേവനത്തിനുശേഷം അദ്ദേഹം സിനിമകൾക്കുവേണ്ട സൈനിക സംബന്ധമായ സഹായങ്ങൾ ചെയ്തുകൊടുക്കുന്ന പ്രവർത്തനങ്ങൾ തുടങ്ങി. പ്രിയദർശൻ, രാജ്കുമാർ സന്തോഷി, കമലഹാസൻ, മണിരത്നം എന്നിവരോടൊക്കെയൊപ്പം അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
പ്രിയദർശൻ സംവിധാനം ചെയ്ത് 1999-ൽ ഇറങ്ങിയ മേഘം എന്ന ചിത്രത്തിലാണ് മേജർ രവി ആദ്യമായി അഭിനയിയ്ക്കുന്നത്. ഇരുപതോളം സിനിമകളിൽ വലുതും ചെറുതുമായ വേഷങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 2002-ലാണ് മേജർ രവി ആദ്യമായി സംവിധായകനാകുന്നത്. രാജേഷ് അമനക്കരയോടൊപ്പം അദ്ദേഹം സംവിധാനം ചെയ്ത ചിത്രമാണ് പുനർജനി. സിനിമയുടെ കഥ,തിരക്കഥ,സംഭാഷണം എന്നിവ നിർവഹിച്ചത് മേജർ രവിതന്നെയായിരുന്നു. 2006-ൽ മോഹൻലാലിനെ നായകനാക്കി സൈനിക പശ്ചാത്തലത്തിൽ കാശ്മീർ തീവ്രവാദത്തിന്റെ കഥ പറഞ്ഞ കീർത്തി ചക്ര എന്ന ചിത്രം അദ്ദേഹം സംവിധാനം ചെയ്തു. വലിയ വിജയം നേടിയ ഈ ചിത്രത്തിനു ശേഷം, 2001-ൽ മമ്മൂട്ടിയെ നായകനാക്കി മിഷൻ 90 ഡേയ്സ് ഒരുക്കി. പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ പിടിയ്ക്കുന്നതിനുള്ള മിഷനായിരുന്നു സിനിമയുടെ പ്രമേയം. 2008- ൽ കീർത്തിചക്രയുടെ തുടർച്ചയായി കാർഗിൽ യുദ്ധത്തിന്റെ കഥയുമായി കുരുക്ഷേത്ര എന്ന ചിത്രം സംവിധാനം ചെയ്തു. പിന്നീട് നാല് സിനിമകൾ കൂടി മേജർ രവി സംവിധാനം ചെയ്തു. അദ്ദേഹത്തിന്റെ സിനിമകളിൽ രണ്ടെണ്ണമൊഴികെ എല്ലാം സൈനിക പശ്ചാത്തലത്തിലുള്ളവയായിരുന്നു. മേജർ രവി സംവിധാനം ചെയ്ത എല്ലാ സിനിമകളുടെയും കഥ,തിരക്കഥ,സംഭാഷണം രചിച്ചത് അദ്ദേഹം തന്നെയായിരുന്നു. കർമ്മയോദ്ധ എന്ന സിനിമയുടെ നിർമ്മാതാവുകൂടിയാണ് അദ്ദേഹം. അന്യർക്ക് പ്രവേശനമില്ല എന്ന സിനിമയ്ക്ക് വേണ്ടി ഒരു ഹിന്ദി ഗാനവും അദ്ധേഹം രചിച്ചിട്ടുണ്ട്.
മേജർ രവിയുടെ ഭാര്യ അനിത. ഒരു മകനാണുള്ളത്, പേര് അർജ്ജുൻ രവി.
സംവിധാനം ചെയ്ത സിനിമകൾ
ചിത്രം | തിരക്കഥ | വര്ഷം |
---|
ചിത്രം | തിരക്കഥ | വര്ഷം |
---|---|---|
ചിത്രം 1971 ബിയോണ്ട് ബോർഡേഴ്സ് | തിരക്കഥ മേജർ രവി | വര്ഷം 2017 |
ചിത്രം പിക്കറ്റ്-43 | തിരക്കഥ മേജർ രവി | വര്ഷം 2015 |
ചിത്രം ഒരു യാത്രയിൽ | തിരക്കഥ | വര്ഷം 2013 |
ചിത്രം കർമ്മയോദ്ധാ | തിരക്കഥ മേജർ രവി | വര്ഷം 2012 |
ചിത്രം കാണ്ഡഹാർ | തിരക്കഥ മേജർ രവി | വര്ഷം 2010 |
ചിത്രം കുരുക്ഷേത്ര | തിരക്കഥ മേജർ രവി | വര്ഷം 2008 |
ചിത്രം മിഷൻ 90 ഡേയ്സ് | തിരക്കഥ മേജർ രവി, എസ് തിരു | വര്ഷം 2007 |
ചിത്രം കീർത്തിചക്ര | തിരക്കഥ മേജർ രവി | വര്ഷം 2006 |
ചിത്രം പുനർജനി | തിരക്കഥ മേജർ രവി, രാജേഷ് അമനക്കര | വര്ഷം 2002 |
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
സിനിമ മേഘം | കഥാപാത്രം | സംവിധാനം പ്രിയദർശൻ | വര്ഷം 1999 |
സിനിമ ഒളിമ്പ്യൻ അന്തോണി ആദം | കഥാപാത്രം | സംവിധാനം ഭദ്രൻ | വര്ഷം 1999 |
സിനിമ രാക്കിളിപ്പാട്ട് | കഥാപാത്രം | സംവിധാനം പ്രിയദർശൻ | വര്ഷം 2000 |
സിനിമ ഒന്നാമൻ | കഥാപാത്രം | സംവിധാനം തമ്പി കണ്ണന്താനം | വര്ഷം 2002 |
സിനിമ പുനർജനി | കഥാപാത്രം | സംവിധാനം മേജർ രവി, രാജേഷ് അമനക്കര | വര്ഷം 2002 |
സിനിമ കുരുക്ഷേത്ര | കഥാപാത്രം | സംവിധാനം മേജർ രവി | വര്ഷം 2008 |
സിനിമ കാണ്ഡഹാർ | കഥാപാത്രം | സംവിധാനം മേജർ രവി | വര്ഷം 2010 |
സിനിമ അനാർക്കലി | കഥാപാത്രം ക്യാപ്റ്റൻ രാജൻ ജോസ് | സംവിധാനം സച്ചി | വര്ഷം 2015 |
സിനിമ കരിങ്കുന്നം 6s | കഥാപാത്രം തോബിയാസ് ജോൺ ഐ പി എസ് | സംവിധാനം ദീപു കരുണാകരൻ | വര്ഷം 2016 |
സിനിമ മരുഭൂമിയിലെ ആന | കഥാപാത്രം മഹേഷ് പണിക്കർ | സംവിധാനം വി കെ പ്രകാശ് | വര്ഷം 2016 |
സിനിമ ആക്ഷൻ ഹീറോ ബിജു | കഥാപാത്രം കമ്മീഷണർ | സംവിധാനം എബ്രിഡ് ഷൈൻ | വര്ഷം 2016 |
സിനിമ സത്യ | കഥാപാത്രം | സംവിധാനം ദീപൻ | വര്ഷം 2017 |
സിനിമ വിമാനം | കഥാപാത്രം | സംവിധാനം പ്രദീപ് എം നായർ | വര്ഷം 2017 |
സിനിമ ലവകുശ | കഥാപാത്രം | സംവിധാനം ഗിരീഷ് | വര്ഷം 2017 |
സിനിമ എന്നാലും ശരത് | കഥാപാത്രം | സംവിധാനം ബാലചന്ദ്ര മേനോൻ | വര്ഷം 2018 |
സിനിമ അങ്ങനെ ഞാനും പ്രേമിച്ചു | കഥാപാത്രം | സംവിധാനം രാജീവ് വർഗ്ഗീസ് | വര്ഷം 2018 |
സിനിമ തീരുമാനം | കഥാപാത്രം | സംവിധാനം പി കെ രാധാകൃഷ്ണൻ | വര്ഷം 2019 |
സിനിമ വട്ടമേശസമ്മേളനം | കഥാപാത്രം കമ്മീഷണർ സാം അലക്സ് | സംവിധാനം വിപിൻ ആറ്റ്ലി, സൂരജ് തോമസ്, സാഗർ വി എ, അജു കിഴുമല, അനിൽ ഗോപിനാഥ്, നൗഫാസ് നൗഷാദ്, വിജീഷ് എ സി , ആന്റോ ദേവസ്യ, സാജു നവോദയ | വര്ഷം 2019 |
സിനിമ കുഞ്ഞിരാമന്റെ കുപ്പായം | കഥാപാത്രം | സംവിധാനം സിദ്ധീഖ് ചേന്നമംഗലൂർ | വര്ഷം 2019 |
സിനിമ ഡ്രൈവിംഗ് ലൈസൻസ് | കഥാപാത്രം സാമുവൽ ജാക്സൺ | സംവിധാനം ലാൽ ജൂനിയർ | വര്ഷം 2019 |
കഥ
ചിത്രം | സംവിധാനം | വര്ഷം |
---|
ചിത്രം | സംവിധാനം | വര്ഷം |
---|---|---|
ചിത്രം പുനർജനി | സംവിധാനം മേജർ രവി, രാജേഷ് അമനക്കര | വര്ഷം 2002 |
ചിത്രം കീർത്തിചക്ര | സംവിധാനം മേജർ രവി | വര്ഷം 2006 |
ചിത്രം മിഷൻ 90 ഡേയ്സ് | സംവിധാനം മേജർ രവി | വര്ഷം 2007 |
ചിത്രം കുരുക്ഷേത്ര | സംവിധാനം മേജർ രവി | വര്ഷം 2008 |
ചിത്രം കാണ്ഡഹാർ | സംവിധാനം മേജർ രവി | വര്ഷം 2010 |
ചിത്രം കർമ്മയോദ്ധാ | സംവിധാനം മേജർ രവി | വര്ഷം 2012 |
ചിത്രം പിക്കറ്റ്-43 | സംവിധാനം മേജർ രവി | വര്ഷം 2015 |
തിരക്കഥ എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് 1971 ബിയോണ്ട് ബോർഡേഴ്സ് | സംവിധാനം മേജർ രവി | വര്ഷം 2017 |
തലക്കെട്ട് പിക്കറ്റ്-43 | സംവിധാനം മേജർ രവി | വര്ഷം 2015 |
തലക്കെട്ട് കർമ്മയോദ്ധാ | സംവിധാനം മേജർ രവി | വര്ഷം 2012 |
തലക്കെട്ട് കാണ്ഡഹാർ | സംവിധാനം മേജർ രവി | വര്ഷം 2010 |
തലക്കെട്ട് കുരുക്ഷേത്ര | സംവിധാനം മേജർ രവി | വര്ഷം 2008 |
തലക്കെട്ട് മിഷൻ 90 ഡേയ്സ് | സംവിധാനം മേജർ രവി | വര്ഷം 2007 |
തലക്കെട്ട് കീർത്തിചക്ര | സംവിധാനം മേജർ രവി | വര്ഷം 2006 |
തലക്കെട്ട് പുനർജനി | സംവിധാനം മേജർ രവി, രാജേഷ് അമനക്കര | വര്ഷം 2002 |
സംഭാഷണം എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് പിക്കറ്റ്-43 | സംവിധാനം മേജർ രവി | വര്ഷം 2015 |
തലക്കെട്ട് കർമ്മയോദ്ധാ | സംവിധാനം മേജർ രവി | വര്ഷം 2012 |
തലക്കെട്ട് കാണ്ഡഹാർ | സംവിധാനം മേജർ രവി | വര്ഷം 2010 |
തലക്കെട്ട് കുരുക്ഷേത്ര | സംവിധാനം മേജർ രവി | വര്ഷം 2008 |
തലക്കെട്ട് കീർത്തിചക്ര | സംവിധാനം മേജർ രവി | വര്ഷം 2006 |
തലക്കെട്ട് പുനർജനി | സംവിധാനം മേജർ രവി, രാജേഷ് അമനക്കര | വര്ഷം 2002 |
നിർമ്മാണം
സിനിമ | സംവിധാനം | വര്ഷം |
---|---|---|
സിനിമ കർമ്മയോദ്ധാ | സംവിധാനം മേജർ രവി | വര്ഷം 2012 |
സിനിമ ജില്ലം പെപ്പരെ | സംവിധാനം | വര്ഷം 2021 |
ഗാനരചന
മേജർ രവി എഴുതിയ ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | സംഗീതം | ആലാപനം | രാഗം | വര്ഷം |
---|
ഗാനം | ചിത്രം/ആൽബം | സംഗീതം | ആലാപനം | രാഗം | വര്ഷം |
---|---|---|---|---|---|
ഗാനം ദേഘോ മേൻ തും പേ | ചിത്രം/ആൽബം അന്യര്ക്ക് പ്രവേശനമില്ല | സംഗീതം വി എസ് ജയകൃഷ്ണ | ആലാപനം ടിനി ടോം, ഷീൻഷ | രാഗം | വര്ഷം 2016 |
Creative contribution
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് വാർ ആൻഡ് ലൗവ് | സംവിധാനം വിനയൻ | വര്ഷം 2003 |
അസിസ്റ്റന്റ് സംവിധാനം
അതിഥി താരം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് കീർത്തിചക്ര | സംവിധാനം മേജർ രവി | വര്ഷം 2006 |