വിഗതകുമാരൻ
ആദ്യകാല ഇന്ത്യൻ സിനിമകളെല്ലാം പുരാണകഥ പറഞ്ഞപ്പോൾ ആദ്യമലയാള ചിത്രത്തിന് ഡാനിയൽ തിരഞ്ഞെടുത്തത് സാമൂഹികപ്രസക്തിയുള്ള പ്രമേയമാണ്. നിശബ്ദ ചിത്രമാണ് വിഗതകുമാരൻ. അച്ഛനമ്മമാർ വേർപിരിഞ്ഞുപോയ ഒരു കുഞ്ഞിന്റെ കഥ
ആയോധനകലകളെ പ്രചരിപ്പിക്കാനും ജനകീയമാക്കാനും സിനിമ എന്ന പുതിയമാധ്യമത്തെ ഉപയുക്തമാക്കാൻ ദാനിയേൽ ആലോചിച്ചു. അതിനായി മദിരാശിയിലെസിനിമാ നിർമ്മാണക്കമ്പനികളിലും ബോംബെ(മുംബൈ)യിലെ ഫിലിംസ്റ്റുഡിയോകളിലും അന്വേഷിച്ചെങ്കിലും അവർ പറഞ്ഞ ചെലവ് ബോധ്യപ്പെടാനായിനേരിട്ടുപോകാൻ തീരുമാനിച്ചു. മിക്കപ്പോഴും അദ്ദേഹത്തെ അകത്തുപ്രവേശിപ്പിക്കാനോ കേൾക്കാനോ പോലും മദിരാശിയിലുള്ളവർ തയ്യാറായില്ല. അവിടുന്ന് സിനിമ പഠിക്കാനുള്ള ദൃഢനിശ്ചയത്തോടെ മുംബൈയിലേക്ക് തിരിച്ചു. നിരവധിവട്ടം നിർമ്മാണക്കമ്പനികളിൽ സന്ദർശ്ശനം നടത്തിയ ശേഷമാണ് ആഉദ്ദേശം സാക്ഷാത്കരിച്ചത്.കേരളത്തിൽ നിന്നുവന്ന അദ്ധ്യാപകനാണെന്നുംകുട്ടികളെ പഠിപ്പിക്കാനായി സിനിമയുടെ സാങ്കേതികവിദ്യകൾ അറിയാൻതാൽപര്യമുണ്ടെന്നും കളവു പറഞ്ഞു. അങ്ങനെ കിട്ടിയ അനുവാദത്തിൽ പലസിനിമാപ്രവർത്തകരുമായും ഇടപെട്ട് സിനിമ പഠിക്കുകയായിരുന്നു ദാനിയെൽ. അങ്ങനെ ആർജ്ജിച്ച സാങ്കേതിക പരിജ്ഞാനം കൊണ്ടുമാത്രം രൂപപ്പെട്ടതാണ്മലയാളത്തിലെ ആദ്യ ചലച്ചിത്രമായ "വിഗതകുമാരൻ".
"വിഗതകുമാരൻ" അഥവാ The Lost Child
ആയോധനകലകളെക്കുറിച്ചുള്ള സിനിമ എന്നതുമാറി ഒരു കഥാചിത്രമായാലോഎന്ന് അദ്ദേഹം ചിന്തിച്ചു. അങ്ങനെ സ്വന്തമായി എഴുതിയ കഥ "വിഗതകുമാരൻ" സിനിമയ്ക്കായി ഉറപ്പിച്ചു.
കഥാസംഗ്രഹം: ഭൂതനാഥൻ എന്നയാൾ സിലോണിലേക്ക് തട്ടിക്കൊണ്ടുപോയചന്ദ്രകുമാർ എന്ന ബാലൻ അവിടെ എസ്റ്റേറ്റ് മാനേജരാകുന്നു. അവിടെ വച്ച്ഭൂതനാഥനാൽ കൊള്ളയടിക്കപ്പെട്ട ജയച്ചന്ദ്രൻ എന്ന യുവാവുമായിസൗഹൃദത്തിലാവുകയും രണ്ടാളും കേരളത്തിലേക്ക് മടങ്ങുകയും ചെയ്യുന്നു. ജയച്ചന്ദ്രനും സരോജിനിയും പ്രണയത്തിലായിക്കഴിഞ്ഞ് തന്റെ കാണാതായ സഹോദരനാണ് ചന്ദ്രകുമാർ എന്ന സത്യം സരോജിനി മനസ്സിലാക്കുന്ന വേളയിൽ ഭൂതനാഥൻ അവളെയും തട്ടിക്കൊണ്ടുപോകാൻ നോക്കി. ചന്ദ്രകുമാറും ജയച്ചന്ദ്രനും ചേർന്ന് സരോജിനിയെ രക്ഷിക്കുന്നതും അവരുടെകുടുംബങ്ങൾ പുനഃസമാഗമവുമാണ് വിഗതകുമാരൻ എന്ന സിനിമയുടെ കഥ.
നിർമ്മാണം: കേരളത്തിൽ സിനിമയെക്കുറിച്ച് എന്തെങ്കിലും കാര്യമായധാരണയുണ്ടാകുന്നതിനു മുൻപുള്ള കാലത്താണ് "വിഗതകുമാര"ന്റെ ഒരുക്കങ്ങൾനടക്കുന്നത്. 1926ൽ അതിനായി തിരുവനന്തപുരത്ത് രണ്ടരയേക്കർ സ്ഥലം വാങ്ങിഫിലിം സ്റ്റുഡിയോ സ്ഥാപിച്ചു. "ദി ട്രാവൻകൂർ നാഷണൽ പിക്ചേഴ്സ്" എന്നകേരളത്തിന്റെ ആദ്യ സിനിമാ സ്റ്റുഡിയോ അങ്ങനെ രൂപം കൊണ്ടു. പട്ടത്ത്(ഇപ്പോഴത്തെ പി എസ് സി ഓഫീസിനരികിൽ) അഭിഭാഷകനായനാഗപ്പൻനായരുടെ "ശാരദവിലാസം" എന്ന വസതിയായിരുന്നു മുഖ്യ ലൊക്കേഷൻ. ആദ്യഘട്ടത്തിൽ പാർട്ട്ണറാകാമെന്നേറ്റിരുന്ന സുന്ദരം എന്ന ആൾ പിന്മാറിയതോടെഒറ്റയ്ക്കായാലും ഇക്കാര്യത്തിൽ മുന്നോട്ടുതന്നെയെന്ന്തീരുമാനിച്ചിറങ്ങിയതായിരുന്നു. നെയ്യാറ്റിൻകരയ്ക്കടുത്തുണ്ടായിരുന്ന 108 ഏക്കർ ഭൂസ്വത്ത് വിറ്റുകിട്ടിയ 30000 ബ്രിട്ടീഷ് ഇന്ത്യൻ രൂപയായിരുന്നു പ്രധാന മൂലധനം. സഹോദരിയുടെസ്വർണ്ണാഭരണങ്ങൾ വിറ്റുകിട്ടിയ പണവും ചേർത്ത് അവർക്ക്നിർമ്മാണക്കമ്പനിയിൽ പങ്കാളിത്തം നൽകി. ഒരു ഡെബ്രി ക്യാമറ, പുതിയസ്റ്റുഡിയോ,നായികയ്ക്കായുള്ള ചെലവ് എന്നിങ്ങനെ ആവശ്യങ്ങളേറി. അതിനാൽകുറേ പണം കടമായും കണ്ടെത്തേണ്ടിവന്നു.
നടീനടന്മാർ: മുംബൈയിൽ നിന്ന് ലാന എന്ന യുവതിയെ നായികയായികൊണ്ടുവന്നെങ്കിലും പൊരുത്തക്കേടുകളും ദുഷ്ചെലവുകളും കാരണം അവരെഒഴിവാക്കി. നായകന്മാരായ ജയച്ചന്ദ്രൻ, ചന്ദ്രകുമാർ എന്നീ കഥാപാത്രങ്ങളെയഥാക്രമം സുന്ദർ രാജും ജെ.സി.ദാനിയേലുമാണ് അവതരിപ്പിച്ചത്. ദാനിയേലിന്റെമൂത്തമകൻ സുന്ദർ ദാനിയേലായിരുന്നു ബാലതാരം. വില്ലനായ ഭൂതനാഥനായിലാലി എന്നറിയപ്പെട്ടിരുന്ന തിരുവനന്തപുരത്തുകാരൻ ജോൺസൺ അഭിനയിച്ചു. (പിൽക്കാലത്ത് തെന്നിന്ത്യയിലെ പ്രശസ്ത നടിയും നിർമ്മാതാവുമായി മാറിയ ബി. എസ്. സരോജ ഇതേ ജോൺസന്റെ മകളാണ്). സിനിമാ-നാടക അഭിനയംസ്ത്രീകൾക്ക് അഭിമാനിക്കാവുന്ന ജോലിയല്ലെന്ന് ധരിച്ചിരുന്ന സാമൂഹികചുറ്റുപാടിനാൽ നടിമാരെക്കിട്ടാൻ ബുദ്ധിമുട്ടി. ജോൺസൺകണ്ടെത്തിക്കൊണ്ടുവന്ന തിരുവനന്തപുരത്തുകാരിയായ പി കെ റോസി(രാജമ്മ) നായിക 'സരോജിനി'യായി. ചാലക്കാരിയായ കമലം എന്ന സ്ത്രീ മറ്റൊരുകഥാപാത്രമായി. ദാനിയേലിന്റെ ഭാര്യാസഹോദരൻ നന്ദൻകോട് വിൻസിംഗ്അടക്കം മറ്റു ചിലരും ആദ്യചിത്രത്തിന്റെ തിരശീലയിലെത്തി.
ചിത്രീകരണം: കഥയുടെ പ്രത്യേകത കൊണ്ട് രണ്ടു പ്രാവശ്യം സിലോണിൽ(ഇന്നത്തെ ശ്രീലങ്ക) ചിത്രീകരണത്തിനായി പോയി. അതിനാൽ വിദേശരാജ്യത്ത്ചിത്രീകരിച്ച ആദ്യ മലയാള സിനിമയും വിഗതകുമാരൻ തന്നെ. ആദ്യംമദിരാശിയിൽ നിന്ന് വിദേശിയായ ഒരു ക്യാമറാമാനെക്കൊണ്ടുവന്ന്ചിത്രീകരിക്കാനായിരുന്നു തീരുമാനം. എന്നാൽ അദ്ദേഹം ക്യാമറയുടെ സാങ്കേതികപരിജ്ഞാനം പകർന്നുകൊടുത്തതുവച്ച് ദാനിയേൽ തന്നെ അതും കൈകാര്യംചെയ്തിരുന്നു. ചലച്ചിത്രങ്ങൾ അഥവാ ചലിക്കുന്ന കുറേനിശ്ചലചിത്രങ്ങളായിരുന്നു "വിഗതകുമാരൻ".
റിലീസ്: എല്ലാ പ്രതിസന്ധികളേയും അതിജീവിച്ച് പൂർത്തിയാക്കിയ"വിഗതകുമാരൻ" 1928 നവംബർ 7ന് തിരുവനന്തപുരം സെക്രട്ടറിയേറ്റിനുസമീപമുണ്ടായിരുന്ന "കാപ്പിറ്റൽ സിനിമാ ഹാളി"ൽ പ്രദർശിപ്പിക്കപ്പെട്ടതോടെചരിത്രത്തിലെ ആദ്യ മലയാള സിനിമ പിറവികൊണ്ടു. പൗരപ്രമുഖനായിരുന്ന അഡ്വ. മള്ളൂർ ഗോവിന്ദപ്പിള്ള പ്രദർശ്ശനം ഉത്ഘാടനം ചെയ്തു.(പിൽക്കാലത്ത് മള്ളൂർഗോവിന്ദപ്പിള്ളയുടെ ഡയറിയിൽ നിന്നുമാണ് പി.കെ.റോസിയുടെ നിലവിലുള്ളഏകചിത്രം ലഭിച്ചത്.)
ടൈറ്റിലിൽ "പി.കെ. റോസി" എന്നായിരുന്നു കാണിച്ചിരുന്നതെങ്കിലും തങ്ങളുടെനാട്ടുകാരിയായ "രാജമ്മ"യാണതെന്ന് തിരിച്ചറിഞ്ഞ ആളുകൾ ആ പേര് ഉറക്കെവിളിച്ച് ബഹളമുണ്ടാക്കി. ഒരു സ്ത്രീ, അതും (കൃസ്തുമതത്തിലേക്ക് മാറിയ) ഒരുദളിത് സ്ത്രീ, നായർ യുവതിയായി തിരശ്ശീലയിൽ വന്നതിനെതിരേയുള്ളസവർണ്ണസമൂഹത്തിന്റെ വിദ്വേഷവും പ്രണയരംഗത്ത് സ്ത്രീ നേരിട്ട് പ്രത്യക്ഷപ്പെട്ടതിനെതിരേയുള്ള സദാചാരപരമായ വിദ്വേഷവും പ്രതിഷേധം ആളിക്കത്താൻ കാരണമായി.ആക്രമണത്തിൽ തിരശീലയ്ക്കും തിയറ്റർ ഉപകരണങ്ങൾക്കും കേടുപറ്റി. ആദ്യ പ്രദർശ്ശനം നടക്കുമ്പൊൾ പുറത്തു കാത്തുനിൽക്കുകയായിരുന്ന റോസിയും കുടുംബവും ആക്രമണം ഭയന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.
തുടർന്നുള്ള രണ്ടു ദിവസങ്ങളിലും ക്യാപ്പിറ്റൽ സിനിമാ ഹാളിലെ പ്രദർശ്ശനം തടസപ്പെട്ടതോടെ ഫിലിം പെട്ടിയുമായി ജെ സി ദാനിയേലും പിന്മാറി. പി.കെ. റോസിക്കെതിരായ അക്രമങ്ങൾ അനിയന്ത്രിതമായി. ദാനിയേലിന്റെ ഇടപെടലിനെത്തുടർന്ന് കൊട്ടാരത്തിൽ നിന്ന് പോലീസുകാരെ കാവൽ നിർത്തിയിരുന്ന റോസിയുടെ വീടിന് പ്രതിഷേധക്കാർ തീയിട്ടതോടെ അവർകരഞ്ഞുകൊണ്ട് ഇറങ്ങി ഓടി. കിള്ളിപ്പാലത്തുവച്ച് റോസിയെക്കണ്ട് നിർത്തിയ"പയനീർ" ലോറിയിൽ അതിന്റെ ഡ്രൈവറായ കേശവ പിള്ളയോടൊപ്പം റോസിനാഗർക്കോവിലിലേക്ക് പലായനം ചെയ്തു. പ്രതിഷേധങ്ങൾ ഒന്നടങ്ങിയപ്പോൾജെ.സി.ദാനിയേൽ സ്വയം വിഗതകുമാരന്റെ ആകെയുള്ള ഒരു ഫിലിം പെട്ടിയുമായിആലപ്പുഴയിലേക്ക് തിരിച്ചു. അവിടെ പൂപ്പള്ളി സ്റ്റാർ തിയറ്ററിലും പിന്നീട്തലശ്ശേരിയിലും തൃശൂരിലും നാഗർകോവിൽ പയനിയർ സിനിമാസിലുമൊക്കെതടസ്സങ്ങളില്ലാതെ സിനിമ പ്രദർശ്ശിപ്പിക്കാനായി. 1929 അവസാനത്തിൽതിരുവനന്തപുരത്ത് ജെ. സി. ദാനിയേലിനെ "പീപ്പിൾ മിറർ" എന്ന സംഘടനആദരിക്കുകയും പിൽക്കാലത്ത് സിനിമ തിരുവനന്തപുരത്ത് പ്രദർശ്ശിപ്പിക്കുകയുംചെയ്തു.
ജെ സി ദാനിയൽ - മലയാളസിനിമയുടെ പിതാവെന്നറിയപ്പെടുന്ന ജെ സി ദാനിയൽ നിർമ്മിച്ച് കഥയും തിരക്കഥയുമൊക്കെ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് വിഗതകുമാരൻ. കളരിപ്പയറ്റ് വിദഗ്ദനായ ദാനിയൽ ഒരു ചലച്ചിത്രത്തിലൂടെ കളരിപ്പയറ്റെന്ന ആയോധനവിദ്യക്ക് കൂടുതൽ പ്രചാരം നൽകാം എന്നുദ്ദേശിച്ചാണ് സിനിമാ നിർമ്മാണത്തിനിറങ്ങിയത്.ഒപ്പം ആകാരസൗഷ്ഠവം ഉള്ള തനിക്ക് ചൽച്ചിത്രതാരമാകാമെന്നും. വിഗതകുമാരന്റ് ക്യാമറയും പ്രവർത്തിപ്പിച്ചത് ദാനിയൽ തന്നെയാണ്.നിശബ്ദ ചിത്രമായിരുന്നുവെങ്കിലും മലയാളത്തിലെ ആദ്യ ചിത്രമെന്ന് വിഗതകുമാരൻ അറിയപ്പെടുന്നു. ആദ്യചിത്രത്തോടെ തന്നെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിപ്പോയ മലയാളസിനിമയുടെ തലതൊട്ടപ്പന് മറ്റൊരു സിനിമയും നിർമ്മിക്കാൻ കഴിഞ്ഞില്ല. സിനിമക്കു വേണ്ടി കുടുംബസ്വത്തുകൾ വിറ്റുമുടിച്ച ദാനിയലിനെ സ്വന്തക്കാരും ബന്ധുക്കളും തിരിഞ്ഞ് നോക്കിയതുമില്ല. പക്ഷവാതവും അന്ധതയും ബാധിച്ച് 1975ൽ മരിക്കുമ്പോൾ വരെയും അദ്ദേഹത്തിന്റെ ജീവിതം ദുരിതപൂർണ്ണമായിരുന്നു. ചുരുക്കത്തിൽ മലയാളസിനിമയുടെ ചരിത്രം നിലവിലെ തമിഴ്നാട് ജില്ലയിലെ ഈ കന്യാകുമാരി സ്വദേശിയുടെ ജീവിതത്തോട് കടപ്പെട്ടിരിക്കുന്നു.
സിനിമയുടെ സവിശേഷതകൾ:
1. മലയാളത്തിലെ ആദ്യത്തെ സിനിമ
2. കേരളത്തിലെ ആദ്യ ചലച്ചിത്ര സ്റ്റുഡിയോ ആയിരുന്നു ട്രാവൻകൂർ നാഷണൽ പിക്ചേഴ്സ്
3. ആദ്യ ദലിത് നായിക പി കെ റോസിക്ക് സമൂഹത്തിന്റെ എതിർപ്പിനെ തുടർന്ന് ആദ്യ പ്രദർശനത്തിനു ശേഷം നാടുവിട്ടു പോകേണ്ടി വന്നു.