ഷാജി കൈലാസ്
മലയാളചലച്ചിത്ര സംവിധായകൻ. 1965 ആഗസ്റ്റ്15 ന്ന് ശിവരാമൻ നായരുടെയും,ജാനകിയമ്മയുടെയും മകനായി തിരുവനന്തപുരത്ത് ജനിച്ചു. 1984 ൽ ബാലുകിരിയത്തിന്റെ സംവിധാനസഹയിയായിട്ടാണ് ഷാജി കൈലാസ് സിനിമയിലെത്തുന്നത്. ആർ സുകുമാറിന്റെ പാദ മുദ്രയടക്കം പല സിനിമകളിലും സംവിധാന സഹായിയായി പ്രവർത്തിച്ചിട്ടുണ്ട്.
1989 ൽ ന്യൂസ് എന്ന സിനിമയിലൂടെയായിരുന്നു സ്വതന്ത്ര സംവിധായകനായി ഷാജികൈലാസിന്റെ അരങ്ങേറ്റം. രഞ്ജിപണിക്കർ - ഷാജികൈലാസ് കൂട്ടുകെട്ട് മലയാളത്തിന് ധാരാളം സൂപ്പർഹിറ്റ് സിനിമകൾ സമ്മാനിച്ചു, രഞ്ജിപണിക്കരുടെ തിരക്കഥയിൽ ഷാജികൈലാസ് സംവിധാനം ചെയ്ത, സുരേഷ്ഗോപി നായകനായ തലസ്ഥാനം ആയിരുന്നു ഷാജികൈലാസിന്റെ കരിയർ ബ്രേയ്ക്ക് ആയ ചിത്രം. അദ്ദേഹം സംവിധാനം ചെയ്ത ഏകലവ്യൻ, മാഫിയ, കമ്മീഷണർ, എന്നീ സിനിമകളാണ് സുരേഷ്ഗോപിയെ സൂപ്പർ താര പദവിയിലെത്തിച്ചത്. ഷാജികൈലാസ് - രഞ്ജിപണിക്കർ സിനിമയായ കിംഗ് മമ്മൂട്ടിയുടെ ഏറ്റവുംവലിയ ഹിറ്റ്സിനിമകളിൽ ഒന്നായിരുന്നു. രഞ്ജിത്തിന്റെ തിരക്കഥയിൽ ഷാജികൈലാസ് സംവിധാനം ചെയ്ത ആറാംതമ്പുരാൻ, നരസിംഹം, എന്നിവ വൻവിജയമായ മോഹൻലാൽ സിനിമകളായിരുന്നു.
ഷാജികൈലാസ് മൂന്നു സിനിമകൾക്ക് കഥ എഴുതുകയും രണ്ട് സിനിമകൾ നിർമ്മിയ്ക്കുകയും ചെയ്തിട്ടുണ്ട്. 1993 ൽ മികച്ചസംവിധായകനുള്ള (മലയാളം) അവാർഡ് അദ്ദേഹത്തിന് ഏകലവ്യൻ എന്ന സിനിമയ്ക്ക് ലഭിച്ചിട്ടുണ്ട്. മലയാളം കൂടാതെ തമിൾ, തെലുങ്കു ഭാഷകളിലും ഷാജികൈലാസ് സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. ഒരു തെലുങ്കു സിനിമയും മൂന്നു തമിഴ് സിനിമയും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.
ചലച്ചിത്രതാരം ആനി(ചിത്ര)യാണ് ഷാജികൈലാസിന്റെ ഭാര്യ. ജഗന്നാഥൻ, ശരൺ, റോഷൻ എന്നിവർ മക്കളാണ്.
സംവിധാനം ചെയ്ത സിനിമകൾ
ചിത്രം | തിരക്കഥ | വര്ഷം |
---|
ചിത്രം | തിരക്കഥ | വര്ഷം |
---|---|---|
ചിത്രം ഹണ്ട് | തിരക്കഥ നിഖിൽ ആനന്ദ് | വര്ഷം 2024 |
ചിത്രം എലോൺ | തിരക്കഥ രാജേഷ് ജയരാമൻ | വര്ഷം 2023 |
ചിത്രം കടുവ | തിരക്കഥ ജിനു എബ്രഹാം | വര്ഷം 2022 |
ചിത്രം കാപ്പ | തിരക്കഥ ജി ആർ ഇന്ദുഗോപൻ | വര്ഷം 2022 |
ചിത്രം മുഖ്യൻ - ഡബ്ബിങ്ങ് | തിരക്കഥ ഷാജി കൈലാസ് | വര്ഷം 2018 |
ചിത്രം ജിഞ്ചർ | തിരക്കഥ | വര്ഷം 2013 |
ചിത്രം ദി കിംഗ് & ദി കമ്മീഷണർ | തിരക്കഥ രഞ്ജി പണിക്കർ | വര്ഷം 2012 |
ചിത്രം സിംഹാസനം | തിരക്കഥ ഷാജി കൈലാസ് | വര്ഷം 2012 |
ചിത്രം മദിരാശി | തിരക്കഥ രാജേഷ് ജയരാമൻ | വര്ഷം 2012 |
ചിത്രം ആഗസ്റ്റ് 15 | തിരക്കഥ എസ് എൻ സ്വാമി | വര്ഷം 2011 |
ചിത്രം ദ്രോണ | തിരക്കഥ എ കെ സാജന് | വര്ഷം 2010 |
ചിത്രം കേരള കഫെ | തിരക്കഥ എം പത്മകുമാർ, ശങ്കർ രാമകൃഷ്ണൻ, രാജേഷ് ജയരാമൻ, അഹമ്മദ് സിദ്ധിഖ്, അഞ്ജലി മേനോൻ, ബി ഉണ്ണികൃഷ്ണൻ, ജോഷ്വ ന്യൂട്ടൺ, ഉണ്ണി ആർ, ദീദി ദാമോദരൻ, ലാൽ ജോസ് | വര്ഷം 2009 |
ചിത്രം റെഡ് ചില്ലീസ് | തിരക്കഥ എ കെ സാജന് | വര്ഷം 2009 |
ചിത്രം സൗണ്ട് ഓഫ് ബൂട്ട് | തിരക്കഥ രാജേഷ് ജയരാമൻ | വര്ഷം 2008 |
ചിത്രം ടൈം | തിരക്കഥ രാജേഷ് ജയരാമൻ | വര്ഷം 2007 |
ചിത്രം അലിഭായ് | തിരക്കഥ ടി എ ഷാഹിദ് | വര്ഷം 2007 |
ചിത്രം ചിന്താമണി കൊലക്കേസ് | തിരക്കഥ എ കെ സാജന് | വര്ഷം 2006 |
ചിത്രം ദി ഡോൺ | തിരക്കഥ ജെ പള്ളാശ്ശേരി | വര്ഷം 2006 |
ചിത്രം ബാബാ കല്യാണി | തിരക്കഥ എസ് എൻ സ്വാമി | വര്ഷം 2006 |
ചിത്രം ദി ടൈഗർ | തിരക്കഥ ബി ഉണ്ണികൃഷ്ണൻ | വര്ഷം 2005 |
കഥ
ചിത്രം | സംവിധാനം | വര്ഷം |
---|
ചിത്രം | സംവിധാനം | വര്ഷം |
---|---|---|
ചിത്രം ന്യൂസ് | സംവിധാനം ഷാജി കൈലാസ് | വര്ഷം 1989 |
ചിത്രം കിലുക്കാംപെട്ടി | സംവിധാനം ഷാജി കൈലാസ് | വര്ഷം 1991 |
ചിത്രം സിംഹാസനം | സംവിധാനം ഷാജി കൈലാസ് | വര്ഷം 2012 |
തിരക്കഥ എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് മുഖ്യൻ - ഡബ്ബിങ്ങ് | സംവിധാനം ഷാജി കൈലാസ് | വര്ഷം 2018 |
തലക്കെട്ട് സിംഹാസനം | സംവിധാനം ഷാജി കൈലാസ് | വര്ഷം 2012 |
സംഭാഷണം എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് സിംഹാസനം | സംവിധാനം ഷാജി കൈലാസ് | വര്ഷം 2012 |
നിർമ്മാണം
സിനിമ | സംവിധാനം | വര്ഷം |
---|---|---|
സിനിമ ഉസ്താദ് | സംവിധാനം സിബി മലയിൽ | വര്ഷം 1999 |
സിനിമ താക്കോൽ | സംവിധാനം കിരൺ പ്രഭാകരൻ | വര്ഷം 2019 |
ചീഫ് അസോസിയേറ്റ് ഡയറക്റ്റർ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് പാദമുദ്ര | സംവിധാനം ആർ സുകുമാരൻ | വര്ഷം 1988 |
അസോസിയേറ്റ് സംവിധാനം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് സംവത്സരങ്ങൾ | സംവിധാനം കെ സി സത്യൻ | വര്ഷം 1988 |
തലക്കെട്ട് സ്നേഹമുള്ള സിംഹം | സംവിധാനം സാജൻ | വര്ഷം 1986 |
അസിസ്റ്റന്റ് സംവിധാനം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് നായകൻ (1985) | സംവിധാനം ബാലു കിരിയത്ത് | വര്ഷം 1985 |
തലക്കെട്ട് ഒന്നും മിണ്ടാത്ത ഭാര്യ | സംവിധാനം ബാലു കിരിയത്ത് | വര്ഷം 1984 |
തലക്കെട്ട് പാവം പൂർണ്ണിമ | സംവിധാനം ബാലു കിരിയത്ത് | വര്ഷം 1984 |
തലക്കെട്ട് തത്തമ്മേ പൂച്ച പൂച്ച | സംവിധാനം ബാലു കിരിയത്ത് | വര്ഷം 1984 |
അതിഥി താരം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് മേരീ ആവാസ് സുനോ | സംവിധാനം പ്രജേഷ് സെൻ | വര്ഷം 2022 |