കെ ജി ജോർജ്ജ്

K G George
കെ ജി ജോർജ്ജ്-സംവിധായകൻ-ചിത്രം
Date of Birth: 
Friday, 24 May, 1946
Date of Death: 
Sunday, 24 September, 2023
കുളക്കാട്ടിൽ ഗീവർഗ്ഗീസ്‌ ജോർജ്ജ്‌
സംവിധാനം: 19
കഥ: 7
സംഭാഷണം: 7
തിരക്കഥ: 12

കുളക്കാട്ടിൽ ഗീവർഗ്ഗീസ്‌ ജോർജ്ജ്‌ എന്നാണ്‌ മുഴുവൻ പേര്‌. 

സംവിധായകൻ,തിരക്കഥാകൃത്ത്‌,നിർമ്മാതാവ്‌

മലയാള സിനിമാചരിത്രത്തിൽ കലാമൂല്യവും ജനപ്രിയതയും സംയോജിച്ച 1970-90 ലെ കാലഘട്ടത്തിലെ ചിത്രങ്ങൾ പലതും കെ.ജി.ജോർജ്ജിന്റേതായിരുന്നു. പി.പത്മരാജൻ,ഭരതൻ,കെ.ജി.ജോർജ്ജ്‌ എന്നിങ്ങനെ എല്ലാക്കാലത്തുംചലച്ചിത്രവിദ്യാർത്ഥികൾക്ക്‌ പാഠമാക്കാവുന്ന പ്രതിഭകളുടെ കാലം.

കഥയിലും കഥാപാത്രസൃഷ്ടിയിലും ഒരു മനഃശാസ്ത്രജ്ഞന്റെ സൂക്ഷ്മതയോടെസമീപിക്കുന്ന ശൈലിയും വൈഭവവും കെ.ജി.ജോർജ്ജിന്റെ പ്രത്യേകതയാണ്‌. 

1946 മേയ്‌ 24ന്‌ കെ.ജി.സാമുവലിന്റേയും അന്നാമ്മയുടേയും മകനായിതിരുവല്ലയിൽ ജനിച്ചു. 1968ൽ കേരള സർവ്വകലാശാലയിൽ നിന്ന് ബിരുദവും1971ൽ പൂനെ ഫിലിം ആൻഡ്‌ ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നും സിനിമാസംവിധാനത്തിൽ ഡിപ്ലോമയും നേടി. 1972ൽ രാമു കാര്യാട്ടിന്റെ "മായ" എന്നചിത്രത്തിന്റെ സംവിധാന സഹായിയായി ചലച്ചിത്ര ജിവിതം ആരംഭിച്ചു. രാമുകാര്യാട്ട്‌ സംവിധാനം ചെയ്ത 1974ലെ "നെല്ല്" എന്ന വിഖ്യാതചലച്ചിത്രസൃഷ്ടിയുടെ തിരക്കഥാകൃത്ത്‌ എന്ന നിലയിൽ ആസ്വാദകരുടേയുംനിരൂപകരുടേയും ശ്രദ്ധനേടി. 

1975ൽ മുഹമ്മദ് ബാപ്പു നിർമ്മിച്ച "സ്വപ്നാടനം" എന്ന സിനിമ സംവിധാനംചെയ്തു കൊണ്ട്‌ ജോർജ്ജ്‌ വിപ്ലവാത്മകമായ വരവറിയിച്ചു. കേരളത്തിലെ ആദ്യസൈക്കോളജിസ്റ്റായ പ്രൊഫ.ഇളയിടത്ത്‌ മുഹമ്മദിന്റെ മനഃശാസ്ത്രാധിഷ്ഠിതമായകഥയ്ക്ക്‌ കെ.ജി.ജോർജ്ജും പമ്മനും ചേർന്ന് തിരക്കഥയൊരുക്കി. പാട്ടുംഡാൻസുമില്ലാത്ത സിനിമകൾ വിജയിക്കില്ലെന്ന മിഥ്യാബോധം മാറ്റിയെഴുതിക്കൊണ്ട് ‌"സ്വപ്നാടനം" പ്രേക്ഷകരുടേയും നിരൂപകരുടേയും പ്രശംസ നേടി. ആ വർഷത്തെഏറ്റവും മികച്ച തിരക്കഥയ്ക്കും മികച്ച ചലച്ചിത്രത്തിനുമുള്ള കേരള സംസ്ഥാനസിനിമാ പുരസ്കാരവും ഏറ്റവും മികച്ച മലയാളസിനിമയ്ക്കുള്ള ദേശീയഅവാർഡും "സ്വപ്നാടനം" നേടി. 

ഇദ്ദേഹത്തിന്റെ വിവിധ സിനിമകൾ  അന്തർദേശീയ ചലച്ചിത്രോത്സവങ്ങളിൽപ്രദർശിപ്പിക്കപ്പെട്ടു.  

ഉൾക്കടൽ, കോലങ്ങൾ, മേള, യവനിക, ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്, ആദാമിന്റെ വാരിയെല്ല്, പഞ്ചവടിപ്പാലം, ഇരകൾ, കഥയ്ക്കുപിന്നിൽതുടങ്ങിയവയാണ് പ്രധാന സിനിമകൾ. ഓരോ സിനിമയേയുംവ്യത്യസ്തമാക്കുന്നതിൽ വിജയിച്ചു എന്നതാണ്‌ കെ.ജി.ജോർജ്ജിനെ ഒന്നാംനിരയിലെത്തിച്ച കാരണം. 

1992ൽ റ്റി.കെ.രാജീവ്‌ കുമാർ സംവിധാനം ചെയ്ത മമ്മൂട്ടി നായകനായ"മഹാനഗരം" എന്ന ചിത്രം നിർമ്മിച്ചത്‌ കെ.ജി.ജോർജ്ജാണ്‌. കൂടാതെ മൂന്നുസിനിമകളിൽ അഭിനയിക്കുകയും രണ്ടു സിനിമകളിൽ ശബ്ദം നൽകുകയുംചെയ്തിട്ടുണ്ട്‌. 

1998ൽ പുറത്തിറങ്ങിയ "ഇലവങ്കോട്‌ ദേശ"മാണ്‌ കെ.ജി.ജോർജ്ജ്‌ ഒടുവിൽസംവിധാനം ചെയ്ത സിനിമ. 

എം ബി ശ്രീനിവാസൻ ഒ എൻ വി ടീമിന്റെ ഗാനങ്ങൾ കെ ജി ജോർജ്ജിന്റെ മിക്കചിത്രങ്ങളുടേയും സവിശേഷതയാണ്.

ദേശീയപുരസ്കാരം:

1975-സ്വപ്നാടനം: മികച്ച മലയാളം സിനിമ

സംസ്ഥാന അവാർഡുകൾ:

1975—സ്വപ്നാടനം: മികച്ച ചിത്രം, തിരക്കഥ.

1978—രാപ്പാടികളുടെ ഗാഥ: ഏറ്റവുമധികം ജനപ്രിയതയും കലാമൂല്യവുമുള്ളസിനിമ.

1982—യവനിക: മികച്ച ചിത്രം, കഥ.

1983—ആദാമിന്റെ വാരിയെല്ല്: മികച്ച രണ്ടാമത്തെ ചിത്രം, കഥ.

1985—ഇരകൾ: മികച്ച രണ്ടാമത്തെ ചിത്രം, കഥ.

ഈ ചിത്രങ്ങളുടെ ഭാഗമായിരുന്ന കലാകാരന്മാരും വ്യക്തിപരമായി നിരവധിപുരസ്കാരങ്ങൾക്ക്‌ അർഹരായി. 

1976-ൽ ദക്ഷിണേന്ത്യൻ ഫിലിം ഫെയർ പ്രത്യേക പുരസ്കാരം "സ്വപ്നാടനം" നേടി. 

2016-ൽ കേരള ഗവൺമന്റ്‌ സിനിമാരംഗത്തെ പരമോന്നത പുരസ്കാരമായ"ജെ.സി.ദാനിയേൽ പുരസ്കാരം" നൽകി കെ.ജി.ജോർജ്ജിനെ ആദരിച്ചു. മലയാളചലച്ചിത്രരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള ധാരാളം മറ്റ്‌ അവാർഡുകളുംഅദ്ദേഹത്തിനു ലഭിച്ചു. 

ആത്മകഥയായ"ഫ്ലാഷ്ബാക്ക്‌:എന്റെയും സിനിമയുടേയും" എന്ന ഗ്രന്ഥം കൂടാതെകോലങ്ങൾ,യവനിക,ഇരകൾ തുടങ്ങിയ തിരക്കഥകളും കെ.ജി.ജോർജ്ജിന്റേതായിപ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്‌. സാഹിത്യപുരസ്കാരങ്ങളിൽ ശ്രദ്ധേയമായമുട്ടത്തുവർക്കി അവാർഡ്‌ ആദ്യമായി ഒരു തിരക്കഥയ്ക്ക്‌ ലഭിക്കുന്നത്‌ 2016-ൽ"ഇരകൾ"ക്കാണ്‌. 

വിനു എബ്രഹാം "കെ.ജി.ജോർജ്ജ്‌" എന്നൊരു ജീവചരിത്രഗ്രന്ഥം എഴുതിപ്രസിദ്ധീകരിച്ചിട്ടുണ്ട്‌. 

2017ൽ ലിജിൻ ജോസ്‌ തയ്യാറാക്കിയ "8½Intercuts- Life and Films of K G George" എന്ന ഡോക്കുമെന്ററി കെ.ജി.ജോർജ്ജിന്റെ ജീവിതത്തേയുംസിനിമകളേയും അധികരിച്ചാണ്‌. 

മാക്റ്റ എന്ന സിനിമാ സാങ്കേതികപ്രവർത്തകരുടെ സംഘടനയുടെ സ്ഥാപകനുംചെയർമ്മാനുമായിരുന്നു കെ.ജി.ജോർജ്ജ്‌. കേരള സംസ്ഥാന ചലച്ചിത്ര വികസനകോർപ്പറേഷൻ ചെയർമ്മാനായും സേവനമനുഷ്ടിച്ചിരുന്നു‌. 

"ഉൾക്കടൽ" എന്ന സിനിമയിലെ "ശരദിന്ദു മലർദീപനാളം തീർത്തു.." എന്നമനോഹരഗാനമുൾപ്പെടെ നിരവധി ഗാനങ്ങൾ കെ.ജി.ജോർജ്ജിന്റെ സിനിമകളിൽപാടിയ സൽമയാണ് ഭാര്യ. പ്രശസ്ത സംഗീതജ്ഞൻ പാപ്പുക്കുട്ടി ഭാഗവതരുടെമകളും നടൻ മോഹൻ ജോസിന്റെ സഹോദരിയുമാണ്‌ സൽമ. അരുൺ, താരഎന്നിവരാണു മക്കൾ. 

ചലച്ചിത്രനിർമ്മിതിയുടെ വിപ്ലവാത്മകമാറ്റം സൃഷ്ടികളിൽ സാധ്യമാക്കിയകെ.ജി.ജോർജ്ജ്‌ മലയാളസിനിമയിലെ മഹാരഥന്മാരുടെ പട്ടികയിൽ എക്കാലവുംപരിഗണിക്കപ്പെടും.