ഘനശ്യാമസന്ധ്യാഹൃദയം
Music:
Lyricist:
Singer:
Raaga:
Film/album:
ഘനശ്യാമസന്ധ്യാഹൃദയം
ഘനശ്യാമ സന്ധ്യാഹൃദയം നിറയെ മുഴങ്ങിമഴവില്ലിൻ മാണിക്യവീണ(ഘനശ്യാമ...)
നീരാഞ്ജനസമരുചിരം നിരവദ്യമീ നടനവിലാസം
പകലുമിരവും പകരും പദചലനലയമേളം
ആ...ആ..ആ..ആ.ആ...
വസന്തങ്ങളീ വഴിയേ വന്നൂ
വനജ്യോത്സ്ന കൈക്കുമ്പിൾ നീട്ടി
രാസകേളീ രമണീയം മകരന്ദബിന്ദുവിൽ മയങ്ങി
അഗാധനീലിമകളിൽ വിദൂരതീരങ്ങളിൽ
പ്രണവമുണരും സീമകളിൽ
ധ്വനിതരളലയമേളം
ആആ..ആ..ആ..ആ
(ഘനശ്യാമ...)
ഇളം തെന്നൽ ചിന്തുകളും പാടി
കണിക്കൊന്ന പൂക്കൊമ്പിലാടി
പൂനിലാവും വനനിഴലും
പുണരുന്ന മർമ്മരം ഉണർന്നൂ
(ഘനശ്യാമ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
10
Average: 10 (1 vote)
Ghanashyam sandhya hridayam
ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ
Submitted 15 years 3 weeks ago by ജിജാ സുബ്രഹ്മണ്യൻ.