ദ്വാദശിനാളിൽ യാമിനിയിൽ

ദ്വാദശി നാളില്‍ യാമിനിയില്‍
ദ്വാരപാലകരറിയാതെ
ശ്രീലക വാതില്‍ തുറന്നൂ ഭഗവാന്‍
ശ്രീകോവിലില്‍ നിന്നിറങ്ങി വന്നു
(ദ്വാദശി നാളില്‍ ...)

ചുറ്റമ്പലങ്ങളില്‍ പടുതിരിയാടും
ചുറ്റു വിളക്കുകള്‍ പരിഹസിച്ചു
തിടപ്പള്ളിയിലെ തടശ്ശില ഒന്നില്‍
താടിക്ക് കൈയൂന്നി ഇരുന്നു
ദൈവം താനറിയാതൊന്നു നിശ്വസിച്ചു
(ദ്വാദശി നാളില്‍ ...)

നീല നയനങ്ങളില്‍ നീര്‍മണിയോടെ
നിത്യ നിരാമയന്‍ പരിതപിച്ചു
അഷ്ട ബന്ധങ്ങളാല്‍ അഞ്ജന ശിലയില്‍
നീ എന്തിനെന്നെ തളച്ചു
ഭക്ത നിന്നോട് ഞാന്‍ എന്ത് തെറ്റ് ചെയ്തു
(ദ്വാദശി നാളില്‍ ...)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
10
Average: 10 (1 vote)
Dwadasi naalil