ഹൃദയത്തിൻ രോമാഞ്ചം

ഹൃദയത്തിൻ രോമാഞ്ചം സ്വരരാഗഗംഗയായ്
പകരുന്ന മണിവീണ മൂകമായീ...
ഹൃദയത്തിൻ രോമാഞ്ചം സ്വരരാഗഗംഗയായ്
പകരുന്ന മണിവീണ മൂകമായീ...

തകരുന്ന തന്തുവില്‍ തളരാതെയെന്നെന്നും
തഴുകുന്ന കൈകള്‍ കുഴഞ്ഞു പോയീ
തകരുന്ന തന്തുവില്‍ തളരാതെയെന്നെന്നും
തഴുകുന്ന കൈകള്‍ കുഴഞ്ഞു പോയീ
മധുമാസമേളത്തിന്‍ അന്ത്യത്തില്‍ നേര്‍ത്തൊരു
തിരശ്ശീല മന്ദമായ് ഊര്‍ന്നു വീഴ്കേ ആ... ആ‍...
ഹൃദയത്തിൻ രോമാഞ്ചം സ്വരരാഗഗംഗയായ്
പകരുന്ന മണിവീണ മൂകമായീ...

അവസാന ദിവസത്തിൽ‍ അവസാന നിമിഷത്തില്‍ - അടരുന്ന പാതിരാപ്പൂവു പോലേ
ആരോരുമോരാതെന്‍ ഹൃദയത്തില്‍
തലചായ്ച്ചെൻ ആരോമലാളിന്നുറക്കമായി
ഒരു നേര്‍ത്ത ചലനത്തിന്‍ നിഴല്‍ പോലുമെത്താത്തോരവസാന നിദ്രയില്‍ ആണ്ടുപോയി...
ഹൃദയത്തിൻ രോമാഞ്ചം സ്വരരാഗഗംഗയായ്
പകരുന്ന മണിവീണ മൂകമായീ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
9.66667
Average: 9.7 (3 votes)
Hridayathin

Additional Info

അനുബന്ധവർത്തമാനം