കാന്തമൃദുല സ്മേരമധുമയ
ആ....
കാന്തമൃദുല സ്മേരമധുമയ ലഹരികളിൽ ആ...
കാന്തമൃദുല സ്മേരമധുമയ ലഹരികളിൽ
മലരും മാമലരിൽ ഇതളുകളിൽ
നിറങ്ങൾ നീന്തി ആ നിറങ്ങൾ നീന്തി
കാന്തമൃദുല സ്മേരമധുമയ ലഹരികളിൽ..
ഓളത്തിൽ കളകള ഗീതത്തിൽ നെറിയിടും
ഓളത്തിൽ താളത്തിൽ ഒരു പുഴയായ് ഒഴുകീ ഞാൻ (2)
തീരത്തിൻ സ്മരണകൾ പൂവിട്ടു പിടയും
മാറാത്ത ചാരത്തും കാമച്ചിലങ്ക കെട്ടി (കാന്ത...)
ചാഞ്ചാടും തളിരണി മാങ്കാവിൽ ഇളന്തളിർ
തേൻ ചോരും പൂഞ്ചൊല്ലിൽ പൈങ്കിളി മകൾ.. പാടുന്നു
ഈ ഗാനം സ്മൃതിയിലെ രോമാഞ്ചം പകരും
തീരാത്തൊരാലസ്യം കണ്ണിൽ കുതിർന്നു നിന്നു
കാന്തമൃദുല സ്മേരമധുമയ ലഹരികളിൽ
മലരും മാമലരിൽ ഇതളുകളിൽ
നിറങ്ങൾ നീന്തി ആ നിറങ്ങൾ നീന്തി
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Kanthamridula smera
Additional Info
Lyrics Genre:
ഗാനശാഖ: