ആദ്യവസന്തമേ ഈ മൂകവീണയിൽ - F

ആദ്യവസന്തമേ ഈ മൂകവീണയിൽ
ഒരു ദേവ ഗീതമായ് നിറയുമോ
ആദ്യവർഷമേ തളിരില തുമ്പിൽ
ഒരു  മോഹ ബിന്ദുവായ് കൊഴിയുമോ (ആദ്യ..)

ഏഴഴകുള്ളൊരു വാർമയിൽ പേട
തൻ സൗഹൃദ പീലികളോടെ (2)
മേഘ പടം തീർത്ത വെണ്ണിലാ കുമ്പിളിൽ (2)
സാന്ത്വന നാളങ്ങളോടെ
ഇതിലേ വരുമോ ഇതിലേ വരുമോ
രാവിന്റെ കാവിലിലെ മിഴിനീർ പൂവുകൾ
പാരിജാതങ്ങളായ് മാറാൻ (ആദ്യ...)

പൊന്നുഷ സന്ധ്യ തൻ ചിപ്പിയിൽ വീണൊരു
വൈഡൂര്യ രേണുവെ പോലെ (2)
താരിളം കൈകളിൽ ഇന്ദ്രജാലങ്ങളാൽ (2)
മംഗള ചാരുതയേകാൻ
ഇതിലെ വരുമോ ഇതിലേ വരുമോ
അണയുമീ ദീപത്തിൻ കാണാംഗുരങ്ങളിൽ
സ്നേഹബിന്ദുക്കളായ് അലിയാൻ (ആദ്യ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
8.8
Average: 8.8 (5 votes)
Aadhya vasanthame - F