നീ വിൺ പൂ പോൽ
അ അ അ അ അ അ അ അ അ അ അ അ
അ അ അ അ അ അ അ അ അ
അ അ അ അ അ അ അ അ അ അ അ
അ അ അ അ അ അ അ അ അ അ അ
നീ വിണ്‍ പൂ പോല്‍ ഇതളായ് തെളിയും വരമായ് നിറമായ്
ഞാന്‍ നിന്‍ തൂവിണ്‍ ചിറകിന്‍ തണലില്‍ കുളിരായ് മുഴുകി
ആലിന്‍ കൊമ്പില്‍ കിളിയുണരുമ്പോള്‍
ആകാശത്തമ്പിളിയുരുകുമ്പോള്‍
ഇരുളല ചിതറിയ പുലരിയുണര്‍ന്നതി-
ലിന്നലെ മൂടിയ മഞ്ഞുരുകി
ഹിമജലമൊഴുകിയ പുഴയിലഴകില്‍ നാ-
മിരുമെയ് പുണരും ചലനം ചലനം [നീ വിണ്‍ പൂ പോല്‍ ]
കൊന്നപ്പൂക്കണിമുറ്റം നിറയും മേടരാവില്‍ പാല്‍ക്കിനാവില്‍
നിഴലായ് നിലാവായ് ചേര്‍ന്നു നാം
വെള്ളിമുകിലുകളോടിയൊളിഞ്ഞു ചന്ദനമേട്ടിന്‍ മേലെ
തമ്മില്‍ത്തമ്മില്‍ ഇലകളോതിയുള്ളില്‍ത്തങ്ങും കിളിനുണകള്‍
കഥകളിലാടിക്കാറ്റിന്‍ കൈയ്യില്‍ കൈ മാറും നേരം
കഥകളിലാടിക്കാറ്റിന്‍ കൈയ്യില്‍ കൈ മാറും നേരം
നാണത്തിരയിളകീ.....മേളം തുടിയിളകീ
അ അ അ അ അ അ അ അ അ അ അ അ അ..... [നീ വിണ്‍ പൂ പോല്‍ ]
താരത്തിരുമിഴി മാടിവിളിക്കെ മല്ലിക്കാവില്‍ തെളിനീര്‍ക്കനവില്‍
പൂത്തിരുവാതിര കണ്ടു നാം
സോമരാഗപ്പൂക്കളുറങ്ങിയ നിര്‍മ്മാല്യഹാരം ചൂടി നാം
തമ്മില്‍ത്തമ്മില്‍ അറിവു പകരുമാനന്ദത്തിന്‍ കടയിളകും
രതിയുടെ അക്കരയിക്കരയോളം കണ്ടു മടങ്ങുമ്പോള്‍
രതിയുടെ അക്കരയിക്കരയോളം കണ്ടു മടങ്ങുമ്പോള്‍
നാണത്തിരയിളകീ... മേളം മദമിളകീ..
അ അ അ അ അ അ അ അ അ അ അ അ അ..... [നീ വിണ്‍ പൂ പോല്‍ ]