ഒരു കുഞ്ഞുസൂര്യനെ നിറുകയിൽ

ഒരു കുഞ്ഞു സൂര്യനേ നിറുകയില്‍ ചാര്‍ത്തുന്ന
വെറുമൊരു ഹിമബിന്ദു ഞാനൊരു ഹിമബിന്ദു
നിറുകയിലാ സൂര്യനെരിയുമ്പോള്‍
താനെ ഉരുകുന്ന ഹിമബിന്ദൂ അതിലുരുകുന്ന ഹിമബിന്ദൂ

എന്നോ മാഞ്ഞ നിലാവിന്റെ ഓര്‍മകള്‍
ഇന്നീ മുല്ലയില്‍ പൂവിട്ടു
പൂവിതൾ തുമ്പിലെ കണ്ണുനീരൊപ്പുവാന്‍
കൈ വിരല്‍ നീളുന്നൂ
വെറുതേ .. വെറുതേ.. വെറുതേ..

എന്നൊ കണ്ട കിനാവിന്റെ ഓര്‍മകള്‍
ഇന്നീ മൗനത്തില്‍ മൊട്ടിട്ടു
കാലത്തുണര്‍ന്നൊരു പൂക്കണി പാട്ടിനായ്‌
കാവിലെ മൈനയും കാത്തിരുന്നു
വെറുതേ...വെറുതേ..വെറുതേ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Oru kunju sooryane nirukayil