ഉദ്യാനദേവിതൻ ഉത്സവമായ്

ഉദ്യാനദേവിതന്‍ ഉത്സവമായ്
നയനോത്സവമായ് വന്ന പൂമകളേ
സുഖമോ സുഖമോ 
കുശലം ചോദിപ്പൂ സഖികള്‍ 
നിന്‍ പുഷ്പ സഖികള്‍
(ഉദ്യാനദേവിതന്‍...) 

പാലുപോലെ നിലാവുപോലെ
വെണ്മയോലുന്ന നിന്മനസ്സില്‍
വിരിയുന്നതെല്ലാം വെളുത്തപൂക്കൾ
നിന്മനസ്സില്‍ വിരിയുന്നതെല്ലാം
വെളുത്തപൂക്കൾ 
കൂടണയുന്നതെല്ലാം വെണ്‍പ്രാക്കള്‍
നിന്മനസ്സില്‍ കൂടണയുന്നതെല്ലാം
വെൺപ്രാക്കള്‍ 
ഉദ്യാനദേവിതന്‍ ഉത്സവമായ്
നയനോത്സവമായ് വന്ന പൂമകളേ
പൂമകളേ 

കൂടെവന്ന കിനാവുപോലെ 
ആരേ പാടുന്നു നിന്മനസ്സില്‍
വിടരുന്നതെന്നോ തുടുത്ത പൂക്കള്‍
നിന്മനസ്സില്‍ വിടരുന്നതെന്നോ 
തുടുത്ത പൂക്കള്‍ -തേനു
തിരുന്നതെന്നോ മാമ്പൂക്കള്‍ 
നിന്മനസ്സില്‍ തേനുതിരുന്നതെന്നോ
മാമ്പൂക്കള്‍ 
(ഉദ്യാനദേവിതന്‍...) 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
8.5
Average: 8.5 (2 votes)
Udyanadevithan