ഇരുകളിത്തോഴരായ്
Music:
Lyricist:
Singer:
Film/album:
ഇരു കളിത്തോഴരായ്
ഒരു മേശക്കിരുപാടും
നിറമധുപാത്രവുമായ് നാമിരുന്നു
നിൻ മുഖത്തുറ്റു നോക്കി
ഇങ്ങനെ മന്ത്രിച്ചു ഞാൻ
എന്തൊരു സൗന്ദര്യം ജീവിതമേ
നിനക്കെന്തൊരു സൗന്ദര്യം (ഇരുകളിത്തോഴരായ്...)
ഇന്ദ്രിയജാലകവിരികൾ തൻ മറവിൽ
എൻ മോഹം നിശ്ശബ്ദമിരുന്നൂ
എന്നിലെ പൊൻതുടി
നിൻ നാമമന്ത്രത്താൽ
എന്തിനോ താളമിട്ടിരുന്നു
നിന്നെ ഞാൻ ധ്യാനിച്ചിരുന്നു (ഇരുകളിത്തോഴരായ്...)
എന്തിനീ കൈയ്പുനീർ പകരം പകർന്നു?
എൻ നേർക്കു നിൻ ശാപമുയർന്നു?
സ്നിഗ്ദ്ധമാം കവിൾത്തട്ടിൽ
ഒന്നു നുള്ളുവാൻ പോലും
മുഗ്ദ്ധനായ് ഞാൻ മുതിർന്നീലാ
അത്രമേൽ സ്നേഹിച്ചിരുന്നു (ഇരുകളിത്തോഴരായ്...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Iru kalithoazharay
Additional Info
ഗാനശാഖ: